Image

ജേക്കബ് ചാക്കോ ഊരാളിലിന്റെ പൊതുദര്‍ശനം വെള്ളിയാഴ്ച

Published on 08 June, 2019
ജേക്കബ് ചാക്കോ ഊരാളിലിന്റെ പൊതുദര്‍ശനം വെള്ളിയാഴ്ച
ന്യു യോര്‍ക്ക്: നിര്യാതനായ ജേക്കബ് ചാക്കോ ഊരാളിലിന്റെ, 85, പൊതുദര്‍ശനം വെള്ളിയാഴ്ച നടത്തും.

പൊതുദര്‍ശനം: ജൂണ്‍ 14 വെള്ളി 5 മുതല്‍ 9 വരെ: പാര്‍ക്ക് ഫ്യൂണറല്‍ചാപ്പല്‍സ്, 2175 ജെറിക്കോ ടേണ്‍പൈക്ക്, ന്യു ഹൈഡ് പാര്‍ക്ക്, ന്യു യോര്‍ക്ക്-11040

സംസ്‌കാര ശുശ്രൂഷ: ജൂണ്‍ 15 ശനിയാഴ്ച രാവിലെ 9:30 സെന്റ് ബോണിഫസ് റോമന്‍ കാത്തലിക്ക് ചര്‍ച്ച്, 631 എല്‌മോണ്ട് റോഡ്, എല്‌മോണ്ട് ന്യു യോര്‍ക്ക്-11003

സംസ്‌കാരം പിന്നീട് കാലിഫോര്‍ണിയയിലെ സാന്‍ഡിയേഗോയില്‍ ഹോളി ക്രോസ് സെമിത്തേരിയില്‍.
മോനിപ്പള്ളിയില്‍ ജനിച്ച ജേക്കബ് ചാക്കോ ന്യു ഡല്‍ ഹിയില്‍ സെന്റ് സേവിയേഴ്‌സ് ഹൈ സ്‌കൂളില്‍ 1965 മുതല്‍ 1977-ല്‍ അമേരിക്കക്കു വരുന്നതു വരെ ലൈബ്രേറിയനായിരുന്നു. അമേരിക്കയിലേത്തിയ ശേഷം ന്യു യോര്‍ക്ക് സിവില്‍ കോര്‍ട്ടില്‍ ലോ ലൈബ്രേറിയനായി. ചീഫ് ലോ ലൈബ്രേറിയനായി 1995-ല്‍ റിട്ടയര്‍ ചെയ്തു.

52 വര്‍ഷം ഒരുമിച്ചു ജീവിച്ച ഭാര്യ അന്നക്കുട്ടി കഴിഞ്ഞ വര്‍ഷമാണു നിര്യാതയായത്. അവര്‍ ഉഴവൂര്‍ അറക്കല്‍ കുടുംബാംഗമായിരുന്നു.

മക്കള്‍: എലിസബത്ത് ജയാ ജേക്കബ് (സോളമന്‍ കാഹന്‍), ബെര്‍ക്ക്മാന്‍ ജോബി ഊരാളില്‍, ഡോ. ആനി ജിന്‍സി സാങ്ക്യു (റിച്ചി സാങ്ക്യു), ഡോ. ജൂലി ആന്‍ ബെല്ലേവിയ (മൈക്കല്‍ ബെല്ലേവിയ).

കൊച്ചുമക്കള്‍: അഞ്ജലി, ഡീന കാഹന്‍; വില്ലോ സാങ്ക്യു. മോനിപ്പള്ളിയിലുള്ള ഏലിക്കുട്ടി ചാക്കോയാണു ജീവിച്ചിരിക്കുന്ന സഹോദരി. മൂന്നു സഹോദരരും രണ്ടു സഹോദരിമാരും നേരത്തെ മരിച്ചു. മൂത്ത സഹോദരന്‍ ബ്രദര്‍ ലൂക്കും സഹോദരി സിസ്റ്റര്‍ കൊറോണയുംസന്യസ്തരായിരുന്നു. മോണ്‍. സ്റ്റീഫന്‍ ഊരാളില്‍, മോണ്‍. പീറ്റര്‍ ഊരാളില്‍, ഫാ. സൈമണ്‍ ഊരാളില്‍, എന്നിവര്‍ ഉറ്റബന്ധുക്കളാണ്.

Jacob Chacko Uralil March 25, 1934 - June 6, 2019 

Jacob Chacko Uralil of Elmont, New York passed away peacefully on June 6, 2019 at the age of 85: Beloved husband of the late Annakutty Jacob Uralil. Devoted father of Dr. Elizabeth Jaya Jacob-Kahn (Solomon Kahn), Berchman Joby Uralil, Dr. Annie Jincy Sanque (Richie Sanque), and Dr. Julie Ann Bellavia (Michael Bellavia). Beloved and loving Grandfather, also known as “Appachen”, to Anjali and Deena Kahn and Willow Sanque.  

He was born in Monippally, Kerala, India on March 25, 1934. Jacob Chacko Uralil spend many years in New Delhi, India working as the librarian at St Xavier’s High School from 1965 until he emigrated to the United States in 1977. He married the love of his life on October 17, 1966 and they spent 52 years together until her death in 2018. He worked as the law librarian at the Civil Court of New York, proudly until his retirement as chief law librarian in 1995. 

Jacob is survived by a sister, Aleykutty Chacko, Monippally, preceded in death by three brothers and two other sisters. His Uralil lineage includes several prestigious clergy members including Mgr. Stephen Uralil, Mgr. Peter Uralil, Fr. Simon Uralil, and older brother the late Brother Luke and his sister, the late Sr.Corona. Jacob is also survived by numerous nieces, nephews, cousins, in both India and abroad. He also was proud of his role as godfather to over ten individuals. 

Relatives and friends are invited to attend:

The viewing on: Friday, June  14, 2019 5:00 PM-9:00 PM at the PARK FUNERAL CHAPELS, 2175 Jericho Turnpike, New Hyde Park, New York, 11040. 

Mass of Christian Burial -Saturday, June 15, 2019- 9:30 AM at 

ST. BONIFACE ROMAN CATHOLIC CHURCH, 631 Elmont Road, Elmont, New York, 11003

 A private Burial will be held at Holy Cross Cemetery and Mausoleum, in San Diego, CA. at a future date. 

Refreshments will be provided immediately following the mass, at the Knanaya community center, 275 Locust Street, West Hempstead, NY, 11552. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക