ലാല്‍ കെയെര്‍സ് ബഹ്റൈന്റെ നേതൃത്വത്തില്‍ ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചു ജൂണ്‍ 7 വെള്ളിയാഴ്ച സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ് ബ്ലഡ് ബാങ്കില്‍ വച്ച് 9മത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 8 മണി മുതല്‍ ആരംഭിച്ച ക്യാമ്പില്‍ സ്വദേശികളും, വിദേശികളും അടക്കം ഏകദേശം 100 ഓളം ആളുകള്‍ രക്തദാനം ചെയ്തു. ലാല്‍ കെയെര്‍സ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍ , ട്രെഷറര്‍ ഷൈജു , മറ്റു എക്സിക്യൂട്ടീവ് അംഗങ്ങള്‍ ആയ ടിറ്റോ ഡേവിസ്, പ്രജില്‍, വൈശാഖ്, അരുണ്‍ നെയ്യാര്‍, രതീഷ്, സോനു, പ്രദീപ്, വിഷ്ണു , തോമസ് ഫിലിപ്പ് എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു.