Image

കൊച്ചിക്കു സൂര്യകിരീടം: എയര്‍പോര്‍ട്ടിന്റെ സോളാര്‍ പാടം കാണാന്‍ വീദേശീയരെത്തുന്നു, സിയാലിന് 25 വയസ് (കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി Published on 08 June, 2019
കൊച്ചിക്കു സൂര്യകിരീടം: എയര്‍പോര്‍ട്ടിന്റെ സോളാര്‍ പാടം കാണാന്‍ വീദേശീയരെത്തുന്നു, സിയാലിന് 25 വയസ് (കുര്യന്‍ പാമ്പാടി)
ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്തവളമായകൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട് ലിമിറ്റഡ് (സിഐഎഎല്‍) ഇതര രാജ്യങ്ങള്‍ മാതൃകയാക്കുന്നു. ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സിന്റെ ആഭിമുഖ്യത്തതില്‍ എയര്‍പോര്‍ട് കാണാന്‍ നാല്‍പ്പതു രാജ്യങ്ങളിലെ  നയതന്ത്ര പ്രതിനിധികല്‍ എത്തിയതാണ് ഒടുവിലത്തെ വിശേഷം. 

അമ്പത് എയര്‍പോര്‍ട് മാനേജിങ് ഡയറക്ടര്‍മാരുടെ സമ്മേളനവും ഉടനെ കൊച്ചിയില്‍ വിളിച്ചുകൂട്ടുന്നുണ്ട്. ഐഎസ്എയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ആഗോളതലത്തില്‍ സൗരോര്‍ജപദ്ധതി കണ്‌സള്‍റ്റന്‍സിക്ക് സിഐഎഎല്‍ തയാറാണ്. കൊച്ചി അന്താരാഷ്ട്ര വിമാനത്തതാവളം 2015 ഓഗസ്‌റ് മുതല്‍ പൂര്‍ണമായും സൗരോര്‍ജ്ജത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

വിപ്ലവകരമായ ഈ ആശയം നടപ്പിലാക്കിയതിനു ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി പുരസ്‌കാരംചാമ്പ്യന്‍സ് ഓഫ് എര്ത് ട്രോഫി2018ല്‍ സിഐഎഎല്‍ നേടിയിരുന്നു. മൊത്തം എട്ടു പ്ലാന്റുകളിലായി 40 മെഗാവാട്ടിന്റെ സ്ഥാപിത ശേഷിയാണ് കൊച്ചി വിമാനത്താവളത്തിനുള്ളത്. പ്രതിദിനം ശരാശരി 1.63 ലക്ഷം യൂണിറ്റി വൈദ്യുതി ഇവ ഉല്‍പ്പാദിപ്പിക്കുന്നു.. 1.53  ലക്ഷം യൂണിറ്റാണ് സിയാലിന്റെ പ്രതിദിന ഊര്‍ജാവശ്യം.

ഈജിപ്ത്, സെനഗല്‍, നൈജീരിയ, ടാന്‍സാനിയ, നമീബിയ തുടങ്ങിയ 25 ആഫ്രിക്കന്‍ രാജ്യങ്ങളിലെയും  ഫ്രാന്‍സ്, ബ്രസീല്‍, ചിലെ, ബൊളീവിയ, മലേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെയും അംബാസഡര്‍മാരും ഹൈക്കമ്മീഷണര്മാരുമടങ്ങിയ സംഘമാണ് ഈയിടെ കൊച്ചി വിമാനത്തതാവളം സന്ദര്‍ശിച്ചത്.

എയര്‍ പോര്‍ട്ട് സ്ഥാപക മാനേജിങ് ഡയറക്ടര്‍ വി.ജെ കുര്യന്‍ അവരെ സ്വീകരിച്ച് സോളാര്‍ പാടങ്ങളും പവ്വര്‍ പ്ലാന്റുകളും ചുറ്റിനടന്നു കാണിച്ചു. വിമാനത്തവാളത്തോടനുബന്ധിച്ച കരിയിടത്തില്‍ നിന്ന് ലഭിച്ച ഒരു വെള്ളരിക്ക ബുറുണ്ടി അംബാസഡര്‍ സ്‌റ്റെല്ല ബുദിരിഗണനയക്കു കുര്യന്‍ സമ്മാനിച്ചു.  

ഇന്ത്യയിലാദ്യമായി പൊതുജന, സ്വകാര്യ പങ്കാളിത്തത്തോടെ കൊച്ചിയില്‍ നിന്ന് 25 കി.മീ വടക്കു കിഴക്കു നെടുമ്പാശേരിയില്‍ സ്ഥാപിച്ച സിയാലിനു 25 വയസ് പൂര്‍ത്തിയായി. മുപ്പതുരാജ്യങ്ങളില്‍  നിന്ന് പതിനായിരം വിദേശ ഇന്‍ഡ്യാക്കാര്‍ പണം മുടക്കിയിട്ടുണ്ട്. ബോയിങ് 747400 വിമാനം ഇറങ്ങാന്‍ ശേഷിയുള്ള 4500 മീ റണ്‍വേ. കേരളത്തിലെ നാല് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകളില്‍ വച്ചേറ്റവും കൂടുതല്‍ തിരക്ക് കൊച്ചിയിലാണ്. കഴിഞ്ഞ വര്‍ഷത്തെ ലാഭം 160 കോടി  രൂപ.  

ഒരുവര്‍ഷം 71871 വിമാനങ്ങളിലൂടെ 12 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്തു വന്നതാണ് ഏറ്റവും ഒടുവിലത്തെ നേട്ടം. ടി 3 എന്ന പുതിയ ടെര്‍മിനലിന് ഒന്നരലക്ഷം ച.മീ. വിസ്തൃതിയുണ്ട്. എയര്‍പോര്‍ട്ടിനോടനുബന്ധിച്ച് 18 ഹോളുകള്‍ ഉള്ള ഒരു ഗോള്‍ഫ് കോഴ്‌സുമുണ്ട്. ഗോള്‍ഫ് ലോഴ്‌സിലെ രണ്ടു തടാകങ്ങളില്‍ പൊങ്ങിക്കിടക്കുന്ന പ്ലാറ്റ്‌ഫോമില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുന്ന ജോലി നടന്നു വരുന്നു. 

കോഴിക്കോട് എയര്‍പോര്‍ട്ടും ഈയിടെ സൗരോര്‍ജത്തിലേക്ക് തിരിഞ്ഞു. ആഭ്യന്തര ടെര്‍മിനലിന് മുകളില്‍ 7120 ച.മീറ്റര്‍ വിസ്തൃതിയിലാണ് പാനലുകള്‍ പിടിപ്പിച്ചിട്ടുള്ളത്. പക്ഷേ പകല്‍ സമയം പ്രവര്‍ത്തിക്കാനുള്ള വൈദ്യുതിയെ അവിടെ ഉല്‍പ്പാദിപ്പിക്കുന്നുള്ളു. രാത്രി കാലത്ത് കെഎസ്ഇബിയെ ആശ്രയി
ക്കേണ്ടി  വരുന്നു. വിശാഖ പട്ടണം വിമാനത്താവളവും സൗരോര്‍ജത്തിലേക്ക്തിരിഞ്ഞു എന്നതാണ് ഒടുവിലത്തെ വാര്‍ത്ത.

കൊച്ചി എയര്‍പോര്‍ട് ലക്ഷ്യത്തിനു മുമ്പേ പൂര്‍ത്തിയാക്കിയ വിജെ കുര്യന്‍ സിയാലിന്റെ 25 വര്‍ഷത്തെ ചരിത്രത്തില്‍ 18 വര്‍ഷവും അവിടുണ്ടായിരുന്നു.  റിട്ടയര്‍ ചെയ്തിട്ടും അഞ്ചുവര്‍ഷം കൂടി കാലാവധി നീട്ടിക്കൊടുത്തിരിക്കയാണ്. കാരണം കുര്യന് പകരം വയ്ക്കാന്‍ കുര്യന്‍ മാത്രമേയുള്ളൂ. ഇഴഞ്ഞു നീങ്ങുന്ന കൊച്ചി മെട്രോകൂടി ചേര്‍ത്ത് ഒരൊറ്റ കമ്പനിയാക്കിയാല്‍ കൊച്ചിയും മെട്രോയും രക്ഷപ്പെടുമെന്നൊരു നിര്‍ദ്ദേശം വന്നിട്ടുണ്ട്.  

വിദേശ പ്രതിനിധികള്‍ ഐഎസ്എ ഡയറക്ടര്‍ ജനറല്‍ ഉപേന്ദ്ര ത്രിപാഠിയുടെ നേത്യുത്വത്തില്‍  വൈക്കത്തെത്തി സൗരോര്‍ജം കൊണ്ട് രണ്ടുവര്‍ഷമായി ഓടുന്ന ആദിത്യ എന്ന ഫെറി ബോട്ടില്‍ സഞ്ചരിക്കുകയും ചെയ്തു.  
 
''കൊച്ചിയുടെ കാര്യത്തില്‍ ലോകമലയാളികള്‍ അഭിമാനിക്കണം. അമേരിക്ക ഉള്‍പ്പെടെ പലരാജ്യങ്ങളിലെയും എയര്‍പോര്‍ട്ടുകളില്‍ സൗരോര്‍ജം ഉപയോഗിക്കുന്നുണ്ടെങ്കിലും പൂര്‍ണ തോതില്‍ സൗരോര്‍ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യവിമാനത്തതാവളം  കൊച്ചിയിലേതാണ്,'' സൗരോര്‍ജത്തില്‍ ഇന്റര്‍നാഷ്ണല്‍ കണ്‍സല്‍ട്ടന്റ് ആയ ഡോ. ബിനു പാര്‍ത്ഥന്‍ വിയറ്റ്‌നാമിലെ ഹാനോയിയില്‍ നിന്നയച്ച ഒരു ഇമെയില്‍ സന്ദേശത്തില്‍ പറഞ്ഞു. കോട്ടയത്ത് ജനിച്ചു പാരമ്പര്യേതര ഊര്‍ജത്തില്‍ ആസ്ട്രിയയിലും ജര്‍മനിയിലും പഠിച്ച ബിനു ഗ്രീന്‍ ക്‌ളൈമറ്റ് ഫണ്ടിന്റെ ഏഷ്യന്‍ അഡ്വൈസര്‍ ആണ്. ലോകത്തിലെ നിരവധി എയര്‍പോര്‍ട്ടുകളിലൂടെ നിരന്തരം സഞ്ചരിക്കുന്നു.

മിനിയപോലീസിലെ സെന്റ് പോള്‍, സാന്‍ഡിയാഗോ ഇന്റര്‍നാഷണല്‍, താമ്പാ ഇന്റര്‍നാഷണല്‍ എന്നീ യു.എസ് താവളങ്ങളില്‍ സൗരോര്‍ജം ഭാഗികമായി ഉപയോഗിക്കുന്നുണ്ട്. മലാവിയിലെ ലിലോങ്‌വേ, പസിഫിക്കിലെ പലാവു, സൗത്ത് ആഫ്രിക്കയില്‍ വെസ്‌റ്റേണ്‍ കേപ്പിലുള്ള ജോര്‍ജ് എയര്‍പോര്‍ട്, കരീബിയനിലെ ആന്റിഗ്വ ഇന്റര്‍നാഷണല്‍ എന്നിവിടങ്ങളിലും സൗരോര്‍ജ പ്ലാന്റുകള്‍ ഉണ്ട്. ന്യൂ ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും സൗരോര്‍ജം ഉപയോഗിക്കുന്നു.  പക്ഷെ എല്ലായിടത്തും  മൊത്തത്തില്‍ ആവശ്യമുള്ള ഊര്‍ജത്തിന്റെ ചെറിയൊരു ഭാഗം മാത്രമേ ഉണ്ടാക്കുന്നുള്ളു.

കൊച്ചി ഇന്റര്‍നാഷനലിന്റെ പ്രത്യേകത സര്‍ക്കാരിന്റെ നയപരിപാടികളുടെ ഭാഗമായല്ല സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിച്ചതു എന്നതാണ്. പണംമുടക്കി ലാഭകരമായി പ്രവര്‍ത്തിപ്പിക്കാനാവുമെന്നു ബോധ്യമായതുകൊണ്ടാണ് ഇത്രയും വലിയ മുതല്‍ മുടക്കാന്‍ സിയാല്‍ സ്വമേധയാ മുന്നിട്ടിറങ്ങിയത്. ഇത് ലോകത്തെവിടെയും അഭിമാനകരമായ കാല്‍വയ്പ്പാണെന്നു ഡോ. ബിനു അഭിപ്രായപ്പെടുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലെ പാരമ്പര്യേതര ഊര്‍ജമാണ് ലോകത്തിന്റെ ഭാവി എന്ന് ഉറച്ച് വിശ്വസിക്കുന്ന ആളാണ് ബിനു. പലരാജ്യങ്ങളിലും കാറുകള്‍ വൈദ്യുതിയിലേക്കു മാറി. ഇന്ത്യയിലും അത് വന്നു കഴിഞ്ഞു. വൈക്കത്ത് സൗരോര്‍ജം കൊണ്ട് ബോട്ട് ഓടുന്നതില്‍ പ്രത്യേക അഭിമാനം തോന്നുന്നു. കാരണം 92 വയസുള്ള അച്ഛന്‍ പാര്‍ത്ഥന്‍ ദീര്‍ഘകാലം കേരള വാട്ടര്‍ ട്രാന്‍സ്‌പോര്‍ട് ഡിപ്പാര്‍ട്‌മെന്റില്‍ ഉദ്യോഗസ്ഥന്‍ ആയിരുന്നു. ന

കഴക്കൂട്ടം സൈനിക സ്‌കൂളില്‍ പഠിച്ചു. കോതമംഗലത്ത് നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിടെക്കും കോഴിക്കോട് എന്‍ഐടിയില്‍ നിന്ന് എംടെക്കും നേടി. ആസ്ട്രിയയിലെ ഗ്രാസ് ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എനര്‍ജിയില്‍ പിഎച്ച്ഡി. ജര്‍മനിയിലെ ഓള്‍ഡന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് റിന്യൂവബിള്‍ എനര്‍ജിയില്‍ എംഎസ്‌സി. ഈ രംഗത്ത് വിയന്ന ഉള്‍പ്പെടെ യൂറോപ്പിലും ഇന്ത്യയിലുമായി ഇരുപതിലേറെ വര്‍ഷത്തെ അനുഭവ പരിജ്ഞാനമുണ്ട്. ലണ്ടനില്‍ ഗ്രീന്‍ ഓസ്‌കരില്‍ റണ്ണറപ് ആയി എലിസബത്ത് രാജ്ഞിയില്‍ നിന്ന് സമ്മാനം വാങ്ങി. ഏഴു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഫിസിക്‌സില്‍ ബിരുദമുള്ള കോട്ടയംകാരി ആശയാണ് ഭാര്യ. അശ്വിന്‍, ആദിത്യ മക്കള്‍. ആശയുടെ മാതാപിതാക്കള്‍ രാജപ്പനും രാജമ്മയും വര്‍ഷങ്ങളായി കോട്ടയത്തെ ടെമ്പിള്‍ റോഡില്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഹയര്‍ മാത്!മാറ്റിക്‌സ് നടത്തി വരുന്നു.  മുംബൈയിലെ .പ്രശസ്ത ചിത്രകാരന്‍ ബിജു പാര്‍ത്ഥന്‍ ബിനുവിന്റെ ഏക സഹോദരനാണ്.


കൊച്ചിക്കു സൂര്യകിരീടം: എയര്‍പോര്‍ട്ടിന്റെ സോളാര്‍ പാടം കാണാന്‍ വീദേശീയരെത്തുന്നു, സിയാലിന് 25 വയസ് (കുര്യന്‍ പാമ്പാടി)കൊച്ചിക്കു സൂര്യകിരീടം: എയര്‍പോര്‍ട്ടിന്റെ സോളാര്‍ പാടം കാണാന്‍ വീദേശീയരെത്തുന്നു, സിയാലിന് 25 വയസ് (കുര്യന്‍ പാമ്പാടി)കൊച്ചിക്കു സൂര്യകിരീടം: എയര്‍പോര്‍ട്ടിന്റെ സോളാര്‍ പാടം കാണാന്‍ വീദേശീയരെത്തുന്നു, സിയാലിന് 25 വയസ് (കുര്യന്‍ പാമ്പാടി)കൊച്ചിക്കു സൂര്യകിരീടം: എയര്‍പോര്‍ട്ടിന്റെ സോളാര്‍ പാടം കാണാന്‍ വീദേശീയരെത്തുന്നു, സിയാലിന് 25 വയസ് (കുര്യന്‍ പാമ്പാടി)കൊച്ചിക്കു സൂര്യകിരീടം: എയര്‍പോര്‍ട്ടിന്റെ സോളാര്‍ പാടം കാണാന്‍ വീദേശീയരെത്തുന്നു, സിയാലിന് 25 വയസ് (കുര്യന്‍ പാമ്പാടി)കൊച്ചിക്കു സൂര്യകിരീടം: എയര്‍പോര്‍ട്ടിന്റെ സോളാര്‍ പാടം കാണാന്‍ വീദേശീയരെത്തുന്നു, സിയാലിന് 25 വയസ് (കുര്യന്‍ പാമ്പാടി)കൊച്ചിക്കു സൂര്യകിരീടം: എയര്‍പോര്‍ട്ടിന്റെ സോളാര്‍ പാടം കാണാന്‍ വീദേശീയരെത്തുന്നു, സിയാലിന് 25 വയസ് (കുര്യന്‍ പാമ്പാടി)കൊച്ചിക്കു സൂര്യകിരീടം: എയര്‍പോര്‍ട്ടിന്റെ സോളാര്‍ പാടം കാണാന്‍ വീദേശീയരെത്തുന്നു, സിയാലിന് 25 വയസ് (കുര്യന്‍ പാമ്പാടി)കൊച്ചിക്കു സൂര്യകിരീടം: എയര്‍പോര്‍ട്ടിന്റെ സോളാര്‍ പാടം കാണാന്‍ വീദേശീയരെത്തുന്നു, സിയാലിന് 25 വയസ് (കുര്യന്‍ പാമ്പാടി)കൊച്ചിക്കു സൂര്യകിരീടം: എയര്‍പോര്‍ട്ടിന്റെ സോളാര്‍ പാടം കാണാന്‍ വീദേശീയരെത്തുന്നു, സിയാലിന് 25 വയസ് (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക