Image

കുമ്പനാട് സംഗമം മയാമിയില്‍ ജൂലൈ 6ന്

രാജന്‍ ആര്യപ്പള്ളില്‍ Published on 07 June, 2019
കുമ്പനാട് സംഗമം മയാമിയില്‍ ജൂലൈ 6ന്
ഫ്‌ളോറിഡാ: ജൂലൈ 4 മുതല്‍ 7 വരെ മയാമി ഏയര്‍പ്പോര്‍ട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടക്കുന്ന നോര്‍ത്ത് അമേരിക്കന്‍ മലയാളി പെന്തക്കോസ്ത് വിശ്വാസികളുടെ ഏറ്റവും വലിയ സമ്മേളനമായ പി.സി.എന്‍.എ.കെ 2019 കോണ്‍ഫറന്‍സിനോടനുബന്ധിച്ച് ജൂലൈ 6 ശനിയാഴ്ച പകല്‍ കുമ്പനാട് സംഗമത്തിന്റെ കൂട്ടായ്മ 711 നോര്‍ത്ത് വെസ്റ്റ് 72 അവന്യു, മയാമി, ഫ്‌ളോറിഡ 33126 കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടക്കും. അമേരിക്കയുടെ വിവിധ പട്ടണങ്ങളില്‍ പാര്‍ക്കുന്ന കുമ്പനാട് സ്വദേശികള്‍ ഒത്തു ചേര്‍ന്ന് സ്‌നേഹ ബന്ധം പുതുക്കുന്ന ഈ കൂട്ടായ്മയിലേക്ക് എല്ലാ കുമ്പനാട് സ്വദേശികള്‍ക്കും, കുമ്പനാട് kao] kztZinIÄçw പങ്കെടുക്കാവുന്നതാണ ്. സമ്മേളനത്തിലേക്ക് പ്രവേശന ഫീസ് സൗജന്യമാരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ചാക്കോ സ്റ്റീഫന്‍: 863.248.9361                                                        രാജന്‍ ആര്യപ്പള്ളില്‍: 678.571.6398                                                                                       റെജി കൊടുന്തറ: 954.729.7099. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക