Image

നെയ്യാറ്റിന്‍കര കണ്‍വെന്‍ഷനിലേക്ക് ആരും ക്ഷണിച്ചില്ലെന്ന് മുരളീധരന്‍

Published on 27 April, 2012
നെയ്യാറ്റിന്‍കര കണ്‍വെന്‍ഷനിലേക്ക് ആരും ക്ഷണിച്ചില്ലെന്ന് മുരളീധരന്‍
കൊച്ചി: നെയ്യാറ്റിന്‍കര മണ്ഡലത്തിലെ യുഡിഎഫ് കണ്‍വെന്‍ഷനിലും ശെല്‍വരാജിന് കോണ്‍ഗ്രസ് അംഗത്വം നല്‍കുന്ന ചടങ്ങിലും പങ്കെടുക്കാതിരുന്നത് ആരും ക്ഷണിക്കാത്തതുകൊണ്ടാണെന്ന് കെ.മുരളീധരന്‍ എംഎല്‍എ. പത്രത്തില്‍ വായിച്ചാണ് കാര്യങ്ങള്‍ അറിഞ്ഞതെന്നും മുരളി പറഞ്ഞു.

മുസ്‌ലീം ലീഗിന് അധികാരത്തിന്റെ മത്ത് പടിച്ചിരിക്കുകയാണെന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ആരോപണത്തെയുംക്കുറിച്ച് ചോദിച്ചപ്പോള്‍ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് കഴിയുന്നതുവരെ പാര്‍ട്ടിക്കെതിരെയും മുന്നണിക്കെതിരെയും ഒന്നും പറയില്ലെന്നായിരുന്നു മുരളിയുടെ പ്രതികരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക