Image

18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുമായുള്ള ലൈംഗികബന്ധം കുറ്റമാക്കി

Published on 26 April, 2012
18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുമായുള്ള ലൈംഗികബന്ധം കുറ്റമാക്കി
യൂഡല്‍ഹി: പതിനെട്ടു വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുമായുള്ള ലൈംഗിക ബന്ധം കുറ്റകരമാക്കിക്കൊണ്ടുള്ള നിയമഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. നിലവില്‍ 16 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുമായുള്ള ലൈംഗികബന്ധം കുറ്റകരമാണ്. 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുമായി സമ്മതത്തോടെ ആയാലും നടത്തുന്ന വേഴ്ചബലാത്സംഗമായി കണക്കാക്കി ഏഴു കൊല്ലത്തെ തടവാണ് ശുപാര്‍ശ ചെയ്തത്.

കുട്ടികളെ ലൈംഗിക പീഡനത്തില്‍ നിന്ന് സംരക്ഷിക്കുന്നത് ലക്ഷ്യമിട്ടുള്ള കരട് ഭേദഗതിയില്‍ 18 വയസ്സിന് താഴെയുള്ളവരെ കുട്ടികളായാണ് കണക്കാക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക