Image

റംസാന്‍ എത്തുമ്പോള്‍ (കവിത: രേഖാ ഷാജി)

Published on 05 June, 2019
റംസാന്‍ എത്തുമ്പോള്‍ (കവിത: രേഖാ ഷാജി)
ഓരോ ധാന്യമണികളിലും ലിഖിതം
ചെയ്തിട്ടുണ്ട് അത് ആഹരിക്കുന്ന
വരുടെ നാമം പരിശുദ്ധ ഖുര്‍ആനില്‍
എഴുതിയിട്ടു-ണ്ട് പ്രകൃതിയിലുള്ള
എല്ലാ ജീവജാലങ്ങള്‍ക്കും പ്രകൃതി
തന്നെ എല്ലാ വസ്തുക്കളും കനിഞ്ഞു
നല്‍കിയിട്ടുണ്ട് മനുഷ്യന്റെ
അനാവശ്യ ഇടപെടലുകള്‍ മൂലം
പ്രകൃതിയുടെ തന്നെ താളംതെറ്റുന്നു
തന്മൂലം പ്രളയവും കൊടുങ്കാറ്റും
വരള്‍ച്ചയും ഒക്കെ നാം
അനുഭവിക്കേണ്ടി വരുന്നു എല്ലാ
മതങ്ങളും പരസ്പരം സ്‌നേഹിക്കാന്‍
പഠിപ്പിക്കുന്നു കരുണ ദയ ഔദാര്യം
എല്ലാം നമ്മളെ മനസിലാക്കി തരുന്നു
എന്നിട്ടും മനുഷ്യര്‍ തെറ്റുകള്‍
ചെയ്യുന്നു വീണ്ടും ആവര്‍ത്തിക്കുന്നു
മതം മനുഷ്യനെ മയക്കുന്ന
കറുപ്പാണ് എന്ന് പറഞ്ഞത് എത്ര
ശരി രാമുവും റഹീമും റോബോട്ട്
ഒക്കെ കൈകോര്‍ത്ത് തീര്‍ക്കുന്ന
ഭാരതം ആവട്ടെ ജാതിയുടെ
പേരിലും മതത്തിന്റെ പേരിലും
ഒരു കൊലപാതകവും ഉണ്ടാകരുത്
റംസാനിലെ നിലാവു പോലെ
മനോഹരമാകട്ടെ മനുഷ്യ മനസ്സ്
സ്‌നേഹംകൊണ്ട് സ്വര്‍ഗ്ഗം
ആവട്ടെ ലോകം മനസ്സു നന്നാവട്ടെ
മതമേതെങ്കിലുമാകട്ടെ എല്ലാവര്‍ക്കും
ഈദ് മുബാറക്



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക