Image

തൊട്ടപ്പന് തിയറ്ററുകളില്‍ വന്‍വരവേല്‍പ്പ്

Published on 05 June, 2019
തൊട്ടപ്പന് തിയറ്ററുകളില്‍ വന്‍വരവേല്‍പ്പ്

കമ്മട്ടിപ്പാടം മുതല്‍ വിനായകന്റെ സിനിമകള്‍ക്ക് വമ്പന്‍ സ്വീകരണമാണ് മലയാളക്കര ഒരുക്കിയിരിക്കുന്നത്. പിന്നീട് വന്ന സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റുകളായി മാറുന്ന കാഴ്ചയായിരുന്നു കണ്ടിരുന്നതും. അക്കൂട്ടത്തിലേക്ക് തൊട്ടപ്പന്‍ കൂടി എത്തിയിരിക്കുകയാണ്. കിസ്മത്തിന് ശേഷം ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് തൊട്ടപ്പന്‍. വിനായകന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഈദിന് മുന്നോടിയായിട്ടാണ് ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്. പ്രശസ്ത എഴുത്തുക്കാരന്‍ ഫ്രാന്‍സിസ് നൊറോണയുടെ കഥയാണ് തൊട്ടപ്പന്‍. പിഎസ് റഫീക്കാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മുഴുനീള നായകനായി വിനായകന്‍ എത്തുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും തൊട്ടപ്പനുണ്ട്.വിനായകന്റെ അതിഗംഭീര അഭിനയ പ്രകടനം കാഴ്ച വെക്കുന്ന ട്രെയിലര്‍ റിലീസിന് മുന്‍പ് പുറത്ത് വന്നിരുന്നു. ആദ്യ പ്രേക്ഷക പ്രതികരണമിങ്ങനെ..


കമ്മട്ടിപ്പാടത്തിലെ പോലെ തന്നെ വിനായകന്റെ അടുത്ത് കാലത്ത് കണ്ടതില്‍ മികച്ച പ്രകടനമായിരിക്കും തൊട്ടപ്പനിലെ എന്ന് സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്രത്തില്‍ ഒരു പെണ്‍കുട്ടിയുടെ തലതൊട്ടപ്പനായി (God Father) ട്ടാണ് വിനായകന്‍ അഭിനയിക്കുന്നത്. ഇത്താക്ക് എന്നാണ് വിനായകന്റെ കഥാപാത്രത്തിന്റെ പേര്. സുഹൃത്തിന്റെ മകള്‍ സാറയുടെ തൊട്ടപ്പനായി മാറുന്ന ഇത്താക്കും സാറയും തമ്മില്‍ അച്ഛനും മകളും പോലെയാവുന്നു. ഒരു തുരുത്തിന്റെ പശ്ചാതലത്തിലാണ് കഥ നടക്കുന്നത്.


പ്രിയംവദ എന്ന പുതുമുഖമാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ദിലീഷ് പോത്തന്‍, റോഷന്‍ മാത്യൂ, മനോജ് കെ ജയന്‍, കൊച്ചു പ്രേമന്‍, പോളി വിത്സണ്‍, എന്നിവരാണ് മറ്റ് താരങ്ങള്‍. സുരേഷ് രാജന്‍ ഛായാഗ്രഹണം. സംഗീതമൊരുക്കുന്നത് ഗിരീഷ് എം ലീല കുട്ടനാണ്. പശ്ചാത്തല സംഗീതം ജസ്റ്റിന്‍. ജിതിന്‍ മനോഹറാണ് എഡിറ്റിംഗ്. ദേവദാസ് കടന്‍ചേരി, ശൈലജ മണികണ്ഠന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക