Image

വര്‍ഗീസ്‌ തുറവുങ്കല്‍ (രാജന്‍) ന്യൂയോര്‍ക്കില്‍ നിര്യാതനായി

ജോസ് കാടാപ്പുറം Published on 26 April, 2012
വര്‍ഗീസ്‌ തുറവുങ്കല്‍ (രാജന്‍) ന്യൂയോര്‍ക്കില്‍ നിര്യാതനായി
ന്യൂറോഷല്‍: ന്യൂയോര്‍ക്ക്‌ എം.ടി.എ (റിട്ടയേര്‍ഡ്‌) ഉദ്യോഗസ്ഥനായിരുന്ന വര്‍ഗീസ്‌ തുറവുങ്കല്‍ (രാജന്‍-63 വയസ്‌) നിര്യാതനായി. പരേതന്‍ എറണാകുളം സൗത്തിലുള്ള കാരിക്കാമുറി റോഡില്‍ തുറവുങ്കല്‍ കുര്യാക്കോസ്‌-മറിയാമ്മ ദമ്പതികളുടെ മകനാണ്‌. എറണാകുളം കണ്ടനാട്‌ പന്നച്ചാലില്‍ ആലീസ്‌ (ആനി) ആണ്‌ ഭാര്യ. മൂത്ത സഹോദരന്‍ ഫ്രാന്‍സീസ്‌ കാലിഫോര്‍ണിയയിലാണ്‌. മറ്റൊരു സഹോദരന്‍ പരേതനായ തോമസ്‌, സഹോദരിമാരായ മോളി, ലീല, മേഴ്‌സി എന്നിവര്‍ കേരളത്തിലാണ്‌.

ഏപ്രില്‍ 27-ന്‌ വെള്ളിയാഴ്‌ച വൈകുന്നേരം 5 മുതല്‍ രാത്രി 9 വരെ Lloyd Maxcy & Sons 16 Shea Place New Rochelle, NY 10801 വെയ്‌ക്ക്‌ സര്‍വീസ്‌ ഉണ്ടായിരിക്കുന്നതാണ്‌. സംസ്‌കാര ശുശ്രൂഷകള്‍ 28-ന്‌ ശനിയാഴ്‌ച രവിലെ 9.30-ന്‌ lessed Sacrament Church 15 Shea Place New Rochelle, NY 10801 നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഏബ്രഹാം വര്‍ഗീസ്‌ (914 319 8102)
വര്‍ഗീസ്‌ തുറവുങ്കല്‍ (രാജന്‍) ന്യൂയോര്‍ക്കില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക