മാതൃഭാഷാസമിതി രൂപീകരണവും എന്റെ കൃഷി സമ്മാനവിതരണവും
GULF
03-Jun-2019
GULF
03-Jun-2019

കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് സാല്‍മിയ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേഖല മാതൃഭാഷ സമിതി രൂപീകരണവും എന്റെ കൃഷി സമ്മാന വിതരണവും സംഘടിപ്പിച്ചു.
മേഖല പ്രസിഡന്റ് പ്രജീഷ് തട്ടോളിക്കരയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ കല കുവൈറ്റ് ജനറല്‍ സെക്രട്ടറി ടി.കെ. സൈജു, മാതൃഭാഷാസമിതി കണ്‍വീനര്‍ അനീഷ് കാവുങ്കല്‍, എന്റെ കൃഷി കോഓഡിനേറ്റര്‍ വി.വി. രംഗന്‍, മലയാളം മിഷന്‍ ചീഫ് കോഓഡിനേറ്റര്‍ സജി ജനാര്‍ദ്ദനന്‍, മാതൃഭാഷാസമിതി അംഗം സജീവ് പീറ്റര്‍, എന്റെ കൃഷി മേഖലാ കണ്‍വീനര്‍ റിച്ചി കെ. ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. എന്റെ കൃഷി പ്രോത്സാഹന സമ്മാനം നേടിയ പ്രസന്നകുമാര്‍, എബി വരിക്കാട്, ഉമ്മര്‍ ഫാറുഖി, സുരേഷ് കുമാര്‍ എന്നിവര്‍ ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി.
സാല്‍മിയ മേഖല മാതൃഭാഷ സമിതി രൂപീകരണ യോഗം മേഖല കണ്‍വീനര്‍ ആയി ശരത്ചന്ദ്രനെയും ജോയിന്റ് കണ്‍വീനര്‍മാരായി വിന്‍സെന്റ്, വിധു പ്രദീപ് എന്നിവരടങ്ങിയ 50 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. യോഗത്തില്‍ കല കുവൈറ്റ് സാല്‍മിയ മേഖല സെക്രട്ടറി അരവിന്ദാക്ഷന്‍ ഭാരവാഹികളുടെ നിര്‍ദ്ദേശം അവതരിപ്പിച്ചു.
'പ്രയാണം 2019' റാഫിള്‍ ഒന്നാം സമ്മാനം നേടിയ റാസ് സാല്‍മിയ യൂണിറ്റിലെ മാത്യുവിനുവേണ്ടി യൂണിറ്റ് കണ്‍വീനര്‍ ദിലീപ് ജനറല്‍ സെക്രട്ടറി ടി.കെ. സൈജുവില്‍ നിന്നും ഉപഹാരം ഏറ്റുവാങ്ങി. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ദിലീപ് നടേരി, ഉണ്ണികൃഷ്ണന്‍, മേഖല സമിതി അംഗങ്ങള്‍, മാതൃഭാഷാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. മാതൃഭാഷാ
സമിതി മേഖല കണ്‍വീനര്‍ ശരത്ചന്ദ്രന്‍ സ്വാഗതവും മേഖല സമിതി അംഗം അജ്‌നാസ് നന്ദിയും പറഞ്ഞു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments