Image

ഫോമാ വില്ലേജ് പദ്ധതി ആശ്ചര്യമെന്നു ധനമന്ത്രി

(പന്തളം ബിജു തോമസ്, പി ആര്‍ ഒ) Published on 02 June, 2019
ഫോമാ വില്ലേജ് പദ്ധതി ആശ്ചര്യമെന്നു ധനമന്ത്രി
തിരുവല്ല: പ്രവാസി മലയാളികളുടെ മനസ്സിലും, പ്രളയ ദുരിതത്തില്‍ പെട്ടവരുടെ ജീവിതത്തിലും ഒരിക്കലും മായാത്ത ചരിത്രമെഴുതി ഫോമായുടെ കേരള കണ്‍വന്‍ഷനില്‍ വില്ലേജ് പദ്ധതിയുടെ താക്കോല്‍ ദാനകര്‍മ്മം ധനമന്ത്രി ഡോക്ടര്‍ തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. ആദ്യത്തെ വീടിന്റെ ഗുണഭോക്താവായ സുമ ഗിരീഷിന് വീട്ടിന്റെ താക്കോല്‍ കൈമാറിക്കൊണ്ടാണ് അദ്ദേഹം ഈ പുണ്യകര്‍മ്മ ഉദ്ഘാടനം ചെയ്തത്.

നാല് മാസം കൊണ്ട് നാല്പത് വീടുകള്‍ എന്തുകൊണ്ടും ആശ്ചര്യവും, അഭിമാനകരമാവുണന്നും പറഞ്ഞു. ഇതിനായി പ്രയത്‌നിച്ച ഫോമായുടെ ഭാരവാഹികളെയും അമേരിക്കന്‍ മലയാളികളെയും അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചു .

കേരളത്തിലെ വികസന പദ്ധതികളുടെ വാതായനങ്ങള്‍ 'കിഫ്ബി' വഴി തുറന്നിടുകയാണ്, പ്രവാസി മലയാളികള്‍ക്കും ഇതില്‍ നേരിട്ട് പങ്കെടുക്കുവാന്‍ അവസരം സൃഷ്ടിച്ചുകൊണ്ടാണ് ആസൂത്രണം ചെയ്തിരിക്കുന്നത് എന്ന് അദ്ദേഹം എടുത്തു പറഞ്ഞു.

ഫോമായ്ക്കും, അമേരിക്കന്‍ മലയാളികള്‍ക്കും ഒരായിരം നന്ദി അറിയിച്ചുകൊണ്ട്, ഫോമാ കേരള കണ്‍വന്‍ഷന്‍ രാജു എബ്രഹാം എം എല്‍ എ ഉദ്ഘാടനം ചെയ്തു. നിറഞ്ഞ സദസ്സിനെ സാക്ഷി നിര്‍ത്തി, ഫോമായുടെ ഭാരവാഹികളോടൊപ്പം തോളോട് തോള്‍ ചേര്‍ന്നുനിന്നുകൊണ്ടു ഭദ്രദീപം കൊളുത്തി കേരളം കണ്‍വന്‍ഷനു അദ്ദേഹം തുടക്കം കുറിച്ചു.

പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനത്തില്‍ സെക്രെട്ടറി ജോസ് എബ്രഹാം വന്നുചേര്‍ന്ന എല്ലാവരെയും സ്വാഗതം അറിയിച്ചു.

ഫോമാ കേരള കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സജി ഏബ്രഹാം, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോയിന്റ് സെക്രെട്ടറി സാജു ജോസഫ്, ജോയിന്റ് ട്രെഷറാര്‍ ജയിന്‍ കണ്ണച്ചാന്‍ പറമ്പില്‍, ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ്, പ്രൊജക്റ്റ് കോര്‍ഡിനേറ്ററായ ജോസഫ് ഔസോ, അഡൈ്വസറായ ജോണ്‍ ടൈറ്റസ്, കോര്‍ഡിനേറ്ററന്മാരായ നോയല്‍ മാത്യു, ബിജു തോണിക്കടവില്‍, ഉണ്ണി കൃഷ്ണന്‍, പദ്ധതിയുടെ കേരള കോര്‍ഡിനേറ്റര്‍ അനില്‍ ഉഴത്തില്‍, സനല്‍ കുമാര്‍, 'തണല്‍' പ്രവര്‍ത്തകര്‍, ഫോമായുടെ നാഷണല്‍ കമ്മറ്റിയംഗങ്ങള്‍, മുന്‍ ഭാരവാഹികള്‍, നേതാക്കള്‍, എം എല്‍ എ മാര്‍, തദ്ദേശജനപ്രധിനിധികള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഫോമാ നാഷണല്‍ കമ്മറ്റി യംഗങ്ങളായ ഡോക്ടര്‍ സിന്ധു പിള്ള, ഏഞ്ചല ഗൊറാഫി എന്നിവര്‍ ഈ പരിപാടിയുടെ എം. സികളായിരുന്നു.

ഫോമായുടെ വില്ലേജ് പദ്ധതിയും കേരള കണ്‍വന്‍ഷനും വിജയിപ്പിക്കുവാന്‍ എന്നും ഫോമായോടൊപ്പം കൂടെ നിന്ന സ്‌പോണ്‍സറന്മാരെ ചടങ്ങില്‍ പ്രത്യേകമായി ആദരിച്ചു. 
ഫോമാ വില്ലേജ് പദ്ധതി ആശ്ചര്യമെന്നു ധനമന്ത്രിഫോമാ വില്ലേജ് പദ്ധതി ആശ്ചര്യമെന്നു ധനമന്ത്രിഫോമാ വില്ലേജ് പദ്ധതി ആശ്ചര്യമെന്നു ധനമന്ത്രിഫോമാ വില്ലേജ് പദ്ധതി ആശ്ചര്യമെന്നു ധനമന്ത്രിഫോമാ വില്ലേജ് പദ്ധതി ആശ്ചര്യമെന്നു ധനമന്ത്രിഫോമാ വില്ലേജ് പദ്ധതി ആശ്ചര്യമെന്നു ധനമന്ത്രിഫോമാ വില്ലേജ് പദ്ധതി ആശ്ചര്യമെന്നു ധനമന്ത്രിഫോമാ വില്ലേജ് പദ്ധതി ആശ്ചര്യമെന്നു ധനമന്ത്രിഫോമാ വില്ലേജ് പദ്ധതി ആശ്ചര്യമെന്നു ധനമന്ത്രി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക