Image

ഇത് സുവര്‍ണ്ണ നിമിഷം അഭിമാനത്തോടെ ഫോമാ വില്ലേജ് പ്രോജക്ട് കമ്മിറ്റി

അനില്‍ പെണ്ണുക്കര Published on 02 June, 2019
ഇത് സുവര്‍ണ്ണ നിമിഷം അഭിമാനത്തോടെ ഫോമാ വില്ലേജ് പ്രോജക്ട് കമ്മിറ്റി
ഫോമാ വില്ലേജ് പ്രോജക്ട് ഇന്ന് കേരളത്തിന് സമര്‍പ്പിക്കുമ്പോള്‍ ഫോമയോടൊപ്പം കൃതാര്‍ത്ഥമായ മനസോടെ വിനയാന്വിതരായി നില്‍ക്കുന്ന അഞ്ചു പേരുണ്ട് . ഫോമാ വില്ലേജ് കമ്മിറ്റി അംഗങ്ങള്‍ ആയ അനിയന്‍ ജോര്‍ജ്, ജോസഫ് ഔസോ, ഉണ്ണികൃഷ്ണന്‍, നോയല്‍ മാത്യു, ബിജു തോണിക്കടവില്‍ എന്നിവര്‍ .

വില്ലേജ് പ്രോജക്ട് വന്‍ വിജയമാകുവാന്‍ പ്രവര്‍ത്തിച്ചവര്‍.അനിയന്‍ ജോര്‍ജ് ഫണ്ട് റെയിസിംഗ് ചെയര്‍മാനായും ,ജോസഫ് ഔസോ കോ ഓര്‍ഡിനേറ്റര്‍ ആയും,ഉണ്ണികൃഷ്ണന്‍ തിരുവല്ല പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ആയും ,നോയല്‍മാത്യു ,ബിജു തോണിക്കടവില്‍ എന്നിവര്‍ അംഗങ്ങളും ആയ കമ്മിറ്റിയുടെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തങ്ങള്‍ കൊണ്ടാണ് ഈ പ്രോജക്ട് വിജയത്തിലെത്തുവാന്‍ കാരണമായത് .

ഈ കമ്മിറ്റിയുടെ നേതൃത്വത്തില്‍
പരാതികള്‍ക്ക് ഇട നല്‍കാതെ പ്രോജക്ട് പൂര്‍ത്തീകരിക്കുവാന്‍ വേണ്ട സഹായം നല്‍കിയ ചില മുഖങ്ങളുണ്ട്. സാമൂഹ്യ സാംസ്‌കാരിക, രാഷ്ട്രീയ രംഗത്ത് സജീവ സാന്നിദ്ധ്യമായ അഡ്വ. ആര്‍ സനല്‍കുമാര്‍, കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്‌റ് ഷിബു വര്‍ഗീസ്, ഫോമാ വില്ലേജ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ അനില്‍ ഉഴത്തില്‍ ,ഈപ്പന്‍ കുര്യന്‍,തുടങ്ങിയവരുടെ പ്രവര്‍ത്തനം ഫോമ എക്കാലവും മനസില്‍ സൂക്ഷിക്കും. 

വളരെ ബൃഹത്തായ ഒരു പദ്ധതി നടപ്പിലാകുമ്പോള്‍ ഉണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് മുന്നോട്ടു കൊണ്ടു പോകുവാന്‍ ഇവര്‍ക്ക് സാധിച്ചു. ഫോമാ വില്ലേജ് പ്രോജക്ടിനൊപ്പം പ്രവര്‍ത്തിച്ച എല്ലാവരേയും ഫോമ നന്ദിയോടെ ഓര്‍ക്കേണ്ടതുണ്ട്.
വില്ലേജ് പ്രോജക്ട് സാര്‍ത്ഥകമാകുന്ന ഫോമാ കേരളാ കണ്‍വന്‍ഷന്‍ കോ-ഓര്‍ഡിനേറ്റ് ചെയ്യുന്ന റജി ഏബ്രഹാം ,ജേക്കബ് മാമന്‍ വട്ടശേരില്‍,ബെഞ്ചമിന്‍ തോമസ് തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങളും ഫോമയ്ക്ക് വിലപ്പെട്ടതാണെന്ന് ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍,സെക്രട്ടറി ജോസ് എബ്രഹാം,ട്രഷറര്‍ ഷിനു ജോസഫ് കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സജി ഏബ്രഹാം എന്നിവര്‍ അറിയിച്ചു 
ഇത് സുവര്‍ണ്ണ നിമിഷം അഭിമാനത്തോടെ ഫോമാ വില്ലേജ് പ്രോജക്ട് കമ്മിറ്റി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക