Image

ഫോമാ വില്ലേജ് സാക്ഷാത്ക്കാരം; ഇത് ജീവിതത്തിലെ ധന്യ നിമിഷം: ഫിലിപ്പ് ചാമത്തില്‍

അനില്‍ പെണ്ണുക്കര Published on 02 June, 2019
ഫോമാ വില്ലേജ് സാക്ഷാത്ക്കാരം; ഇത് ജീവിതത്തിലെ ധന്യ നിമിഷം: ഫിലിപ്പ് ചാമത്തില്‍
കേരള കണ്‍വെന്‍ഷനോടനുബന്ധിച്ചു ഇന്ന് മലയാളത്തിന് ഫോമാ സമര്‍പ്പിക്കുന്ന ഫോമാ വില്ലേജ് പ്രോജക്ട് സാക്ഷാത്ക്കാരം ജീവിതത്തിലെ ധന്യ നിമിഷങ്ങളില്‍ പ്രധാനപ്പെട്ടതായിരിക്കുമെന്ന് ഫോമാ പ്രസിഡന്റ് ഇ-മലയാളിയോട് പറഞ്ഞു .

മഹാപ്രളയം തുടച്ചു നീക്കിയ കേരളത്തിന്റെ വിവിധ ജില്ലകളില്‍ അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമയുടെ സഹായം ഒരു ഗ്രാമമായി പണിതുയര്‍ത്താന്‍ സാധിച്ചതില്‍ ഫോമയ്ക്കും പ്രസിഡന്റ് എന്ന നിലയില്‍ വ്യക്തിപരമായും സന്തോഷം നല്‍കുന്നു . പ്രളയം പൂര്‍ണ്ണമായും ഇല്ലാതാക്കിയ പ്രദേശങ്ങളിലെ ജനങ്ങളുടെ പുനരധിവാസത്തിനായി അമേരിക്കന്‍ മലയാളികളുടെ സഹായത്തോടെ നിര്‍മ്മിച്ചു നല്‍കുന്ന ഫോമാ വില്ലേജ് എന്ന പദ്ധതി ഇന്നൊരു മാതൃകയായി വളരുകയാണ് .

കേരളത്തിന്റെ മഹാപ്രളയത്തില്‍ ദുരിതമനുഭവിച്ചവര്‍ക്ക് പ്രാഥമിക സഹായം ഉള്‍പ്പെടെ നിരവധി സഹായങ്ങള്‍ എത്തിച്ച സംഘടനയാണ് ഫോമ..ഫോമയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ നാഴികക്കല്ല് കൂടിയാണ് ഈ പാര്‍പ്പിട പദ്ധതി. 

ഫോമയുടെ പ്രസിഡന്റായ ശേഷം ഒരു ചെറിയ സന്ദര്‍ശനത്തിന് നാട്ടിലെത്തിയ സമയമായിരുന്നു. വെള്ളപ്പൊക്കം ശക്തമായ സമയത്തൊക്കെ ഇതിന്റെ യൊക്കെ പരിണിത ഫലം അനുഭവിക്കുന്നത് സാധാരണക്കാരാണല്ലോ എന്ന ചിന്ത ഉണ്ടായിരുന്നു. അതൊരു ദുരന്തമായി കേരളത്തെ വിഴുങ്ങിയപ്പോള്‍ മനസിലായ ഒരു കാര്യം പ്രകൃതി ദുരന്തങ്ങള്‍ കൂടുതലും കീഴ്‌പ്പെടുത്തുക സാധാരണ ജനവിഭാഗങ്ങളെ ആണെന്ന്.നിരവധി ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. അടിയന്തിരമായി ഏതാണ്ട് പതിനഞ്ചിലധികം സ്ഥലങ്ങളില്‍ ഫോമയുടെ സഹായം നേരിട്ട് എത്തിച്ചു.

ഫോമയുടെ സംഘാടകരും ,അഭ്യുദയകാംക്ഷികളും ഒപ്പം കൂടി .സഹായം എത്തേണ്ട സ്ഥലത്ത് എത്രയും വേഗം എത്തിക്കുവാന്‍ ഫോമയ്ക്ക് സാധിച്ചു എന്നതാണ് മനസിന് സന്തോഷം നല്‍കിയ പ്രധാനപ്പെട്ട കാര്യം. ഭക്ഷണം, തുണികള്‍, കിടക്കകള്‍ ,പാത്രങ്ങള്‍ തുടങ്ങി ചെറിയ സഹായങ്ങള്‍ നല്‍കിയാണ് തുടക്കം. ക്യാമ്പുകളില്‍ നിന്നും പ്രളയബാധിത പ്രദേശങ്ങളിലേക്ക് നടത്തിയ യാത്രകളില്‍ ക്യാമ്പുകളില്‍ കഴിയുന്ന പല കുടുംബങ്ങള്‍ക്കും സ്വന്തമായി വീടില്ല എന്ന്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും അടച്ചുറപ്പില്ലാത്ത വീടുകള്‍ ഇല്ലാത്ത സഹോദരങ്ങള്‍ കേരള ത്തിലുണ്ട് എന്ന പരമാര്‍ത്ഥം വേദനയോടെ തിരിച്ചറിഞ്ഞു.
അമേരിക്കയിലേക്ക് തിരിച്ചു പോകുമ്പോള്‍ തന്നെ ഈ കാര്യത്തില്‍ ഒരു തീരുമാനം എടുത്തുകൊണ്ടാണ് പോയത്. ഫോമയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി കൂടിയ സമയത്ത് മഹാപ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കാം എന്ന നിര്‍ദ്ദേശം ഞാന്‍ മുന്നോട്ട് വച്ചു. അപ്പോള്‍ തന്നെ തുറന്ന മനസോടെ ഈ ആവശ്യത്തിലേക്കായി ഒരേക്കര്‍ വസ്തു നല്‍കാമെന്ന് ഫോമ കമ്മറ്റിയംഗം നോയല്‍ മാത്യു നല്‍കാം എന്ന് ഉറപ്പ് നല്‍കി. അക്ഷരാര്‍ത്ഥത്തത്തില്‍ അത് വലിയ ഒരു എനര്‍ജി ആയിരുന്നു. 

ഫോമാ വില്ലേജ് പ്രോജക്ടിന് തുടക്കം അവിടെ നിന്നാണ്.അതേ തുടര്‍ന്ന് ഫോമയുടെ അംഗ സംഘടനകളും, മറ്റ് മലയാളി സംഘടനകളും ഫോമയുടെ ആവശ്യത്തിനായി വലിയ്യ് പിന്തുണയാണ് നല്‍കിയത്.നാല്‍പ്പതോളം വീടുകളുടെ പണി പൂര്‍ത്തിയായി .ഈ പ്രോജക്ട് ഇവിടെ അവസാനിക്കുന്നില്ല .കുറഞ്ഞത് നൂറു വീടെങ്കിലും ഈ മേഖലയില്‍ നിര്‍മ്മിച്ച് നല്‍കണം എന്നാണ് ആഗ്രഹം .അതിനുള്ള ശ്രമങ്ങള്‍ ഫോമാ തുടങ്ങിക്കഴിഞ്ഞു .

ഈ പ്രോജക്ട് വിജയത്തിലെത്തുവാന്‍ നിരവധി വ്യക്തികളുടെ സഹായം ലഭിച്ചിട്ടുണ്ട് .അവരെയെല്ലാം ഞങ്ങള്‍ നന്ദിയോടെ ഓര്‍മ്മിക്കുന്നു .ഫോമാ നേതാക്കള്‍ ,തിരുവല്ല വില്ലേജ് പ്രോജക്ട് കമ്മിറ്റി,പ്രാദേശിക കമ്മിറ്റി ,ഫോമയുടെ എക്‌സിക്കുട്ടീവ്,ജനറല്‍ ബോഡി ,മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി നിരവധി വ്യക്തിത്വങ്ങളെ ഈ അവസരത്തില്‍ സ്മരിക്കേണ്ടതുണ്ട് .ഈ വന്‍ പ്രോജക്ട് വന്‍ വിജയമാക്കുവാന്‍ സഹായിച്ച എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി അറിയിക്കുന്നതായും ഇന്ന് നടക്കുന്ന ഫോമാ കേരളാ കണ്‍വെന്‍ഷനിലേക്കും ,ഫോമാ വില്ലേജ് പ്രോജക്ട് താക്കോല്‍ ദാനപരിപാടിയിലേക്കും എല്ലാവരെയും ഒരിക്കല്‍ കൂടി ക്ഷണിക്കുകയാണ് .ഏവര്‍ക്കും തിരുവല്ല കടപ്ര ആന്‍സ് കണ്‍വന്‍ഷന്‍ സെന്ററിലേക്ക് സ്വാഗതം 
ഫോമാ വില്ലേജ് സാക്ഷാത്ക്കാരം; ഇത് ജീവിതത്തിലെ ധന്യ നിമിഷം: ഫിലിപ്പ് ചാമത്തില്‍ ഫോമാ വില്ലേജ് സാക്ഷാത്ക്കാരം; ഇത് ജീവിതത്തിലെ ധന്യ നിമിഷം: ഫിലിപ്പ് ചാമത്തില്‍ ഫോമാ വില്ലേജ് സാക്ഷാത്ക്കാരം; ഇത് ജീവിതത്തിലെ ധന്യ നിമിഷം: ഫിലിപ്പ് ചാമത്തില്‍ ഫോമാ വില്ലേജ് സാക്ഷാത്ക്കാരം; ഇത് ജീവിതത്തിലെ ധന്യ നിമിഷം: ഫിലിപ്പ് ചാമത്തില്‍ ഫോമാ വില്ലേജ് സാക്ഷാത്ക്കാരം; ഇത് ജീവിതത്തിലെ ധന്യ നിമിഷം: ഫിലിപ്പ് ചാമത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക