Image

ഫോമാ കേരളാ കണ്‍വന്‍ഷന് ആശംസകള്‍: ഈശോ സാം ഉമ്മന്‍

Published on 02 June, 2019
ഫോമാ കേരളാ കണ്‍വന്‍ഷന് ആശംസകള്‍: ഈശോ സാം ഉമ്മന്‍
കേരളം ഒരു മഹാപ്രളയത്തില്‍ നിന്നും കരകയറുകയാണ്. ഓര്‍ത്തെടുക്കുമ്പോള്‍ ഭയപ്പെടുത്തുകയും ഒരു മലയാളിയായതില്‍ അഭിമാനം തോന്നുകയും ചെയ്യുന്ന നിമിഷങ്ങളുണ്ട്. കുളില്‍തെന്നലിന്റെ സുഖമുള്ള മഴയോര്‍മകള്‍ മനസില്‍ സൂക്ഷിച്ചിരുന്ന മലയാളി കണ്ടത് മഴയുടെ രൗദ്രഭാവം, നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമായിരുന്നു .

കാലവര്‍ഷം പതിവിലുമധികം ശക്തി പ്രാപിക്കുന്നത് ആരും ശ്രദ്ധിച്ചിരുന്നില്ല. എല്ലാ കൊല്ലത്തേയും പോലെ കുട്ടനാട്ടില്‍ മാത്രം ഒതുങ്ങും മഴക്കെടുതിയുടെ ദുരന്തങ്ങളെന്ന് കേരളം കരുതി. വെറുതെയങ്ങു തിരിച്ചു പോകാന്‍ വന്നതല്ല എന്ന സൂചന നല്‍കി മലയോരങ്ങളില്‍ വ്യാപകമായ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും. ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നു തന്നെ.പിന്നീട് നടന്ന സംഭവ വികാസങ്ങള്‍ നമുക്കറിയാം .കേരളം ഉണര്‍ന്നു പ്രവര്‍ത്തിച്ച നിമിഷങ്ങള്‍ ആയിരുന്നു .അത് .ലോകമലയാളികളമൊപ്പം കൂടിയപ്പോള്‍ നമ്മളെല്ലാം അവര്‍ക്കൊപ്പം കൂടി .കയ്യും മെയ്യും മറന്നു പ്രവര്‍ത്തിച്ചു .അവര്‍ക്കായി പുതു വഴികള്‍ തുറന്നിട്ടു.അതിന്റെ കലാശക്കൊട്ടാണ് ഫോമാ വില്ലേജ് പ്രോജക്ട് .ഫോമാ കേരളാ കണ്‍വെന്‍ഷനോടനുബന്ധിച്ചു നാല്‍പ്പത് വീടുകളുടെ താക്കോല്‍ അര്‍ഹരായ കുടുംബങ്ങള്‍ക്ക് നല്‍കുകയാണ് .ഇത് അഭിമാന നിമിഷം .

പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റവന്യൂ ഉദ്യോഗസ്ഥരുമായി സംസാരിച്ച് പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഭൂമി നല്‍കിയാല്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട സംഘടനയായ ഫോമ തയ്യാറാണെന്ന് അറിയിച്ചതിന്റെ ഫലമായാണ് ഫോമാ വില്ലേജിനായി വീടുകള്‍ വയ്ക്കാനുള്ള സ്ഥലം നല്‍കാന്‍ സര്‍ക്കാര്‍ തലത്തില്‍ സമ്മതം ഫോമയ്ക്ക് ലഭിക്കുന്നത് .എല്ലാം കൊണ്ടും വളരെ സൗകര്യ പ്രദമായ സ്ഥലത്താണ് ഫോമാ വില്ലേജ് പണി പൂര്‍ത്തിയാകുന്നത് . പ്രളയത്തില്‍ വീടുകള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടവര്‍ക്ക് പ്രഥമ പരിഗണന നല്‍കിയാണ് തിരുവല്ല പ്രോജക്ട് പൂര്‍ത്തീകരിക്കുന്നത് . ഫോമയുടെയും ,മെമ്പര്‍ അസ്സോസിയേഷനുകളുടേയും സഹായം ,അമേരിക്കന്‍ മലയാളികളുടെ സഹായം, നാട്ടില്‍ നിന്ന് ഈ പ്രോജക്ടുമായി സഹകരിക്കാന്‍ തയ്യാറുള്ളവര്‍ തുടങ്ങിയവരെയെല്ലാം ഈ നന്മ നിറഞ്ഞ പദ്ധതിയുടെ ഭാഗമായിമാറുകയായിരുന്നു .ഫോമയുടെ പല റീജിയനുകളും നവകേരള ഗ്രാമം ഒരുക്കുന്നതിനായി സഹായിച്ചു .

പത്തനംതിട്ട ജില്ലയില്‍ ദുരന്തത്തില്‍ അകപ്പെട്ട, വീടുകള്‍ നഷ്ടപ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും വീടുകള്‍ നല്‍കണമെന്നാണ് ഫോമയുടെ ആഗ്രഹം. വളരെ ചെറിയ ബജറ്റില്‍ മനോഹരമായ കെട്ടുറപ്പുള്ള വീടുകളാണ് നിര്‍മ്മിച്ച്നല്‍കുന്നത് .അമേരിക്കന്‍ മലയാളി സമൂഹം ചാരിറ്റിയുടെ കാര്യത്തില്‍, അത് നടപ്പിലാക്കുന്ന കാര്യത്തില്‍ കാണിക്കുന്ന കൃത്യതയും,അര്‍ഹിക്കുന്നവര്‍ക്ക് അത് എത്തിക്കുന്നതിലും എന്നും മുന്‍ പന്തിയിലാണ്.അതുകൊണ്ട് എത്ര വീടുകള്‍ നിര്‍മ്മിക്കുവാനുമുള്ള സഹായ സഹകരണം സംഘടനാ തലത്തിലും, വ്യക്തിപരമായും ഫോമയ്ക്ക് ലഭിച്ചു . അതുകൊണ്ട് വളരെ പെട്ടന്ന് ഈ പ്രോജക്ട് പൂര്‍ത്തിയാക്കുവാന്‍ സാധിക്കുന്നു .വലിയ സന്തോഷമാണ് ഉള്ളത് .ഈ പ്രോജക്ടിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക