ബര്‍മിംഗ്ഹാം: പ്രകടമായ ദൈവികാനുഗ്രഹങ്ങളുടെ നേര്‍ ശുശ്രൂഷയായ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ജൂണ്‍ 8 ന് നടക്കും . സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ.സോജി ഓലിക്കല്‍ കണ്‍വന്‍ഷന്‍ നയിക്കും .ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ആശിര്‍വാദവും പ്രശസ്ത വചന പ്രഘോഷകന്‍ ഫാ.പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പ വചന സന്ദേശവും ഫിലിപ്പീന്‍സില്‍ നിന്നുമുള്ള വചന പ്രഘോഷകനും രോഗശാന്തി ശുശ്രൂഷകനുമായ ഫാ. ഫെര്‍ണാണ്ടോ സോറസ് , അഭിഷേകാഗ്‌നി മിനിസ്ട്രിയുടെ പ്രമുഖ ആത്മീയ ശുശ്രൂഷകരായ ബ്രദര്‍ തോമസ് ജോസഫ് , സോജി ബിജോ എന്നിവരും ശുശ്രൂഷകള്‍ നയിക്കും .
പ്രകടമായ അദ്ഭുത അടയാളങ്ങളിലൂടെ അനേകര്‍ക്ക് ജീവിത നവീകരണവും രോഗശാന്തിയും വിടുതലും സാധ്യമായിക്കൊണ്ടിരിക്കുന്ന കണ്‍വന്‍ഷനില്‍ ഏറെ പുതുമകളോടെ കുട്ടികള്‍ക്കും ശുശ്രൂഷകള്‍ ഉണ്ടായിരിക്കും .
വിലാസം: ബഥേല്‍ കണ്‍വന്‍ഷന്‍ സെന്റര്‍ , കെല്‍വിന്‍ വേ, വെസ്റ്റ് ബ്രോംവിച്ച്, ബര്‍മിംഗ്ഹാം .
വിവരങ്ങള്‍ക്ക്: ജോണ്‍സണ്‍ 07506810177, ഷാജി 07878149670, അനീഷ്.07760254700, ബിജുമോന്‍ മാത്യു ?07515 368239?.
റിപ്പോര്‍ട്ട്:ബാബു ജോസഫ്