Image

ഫോമാ വില്ലേജ് പ്രോജക്ട്; 40 നാല്‍പ്പത് വീടുകള്‍ നാളെ കേരളത്തിന് സമര്‍പ്പിക്കുന്നു

അനില്‍ പെണ്ണുക്കര Published on 01 June, 2019
ഫോമാ വില്ലേജ് പ്രോജക്ട്; 40 നാല്‍പ്പത് വീടുകള്‍ നാളെ   കേരളത്തിന്  സമര്‍പ്പിക്കുന്നു
തിരുവല്ല: പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി ഫോമാ നിര്‍മ്മിച്ചു നല്‍കുന്ന നാല്‍പത് വീടുകള്‍ ഉള്‍പ്പെടുന്ന ഫോമാ വില്ലേജ് പ്രോജക്ട് നാളെ   നാടിന് സമര്‍പ്പിക്കും.

ഫോമയുടെ സംഘടനാ ചരിത്രത്തിലെ ഒരു പുതു അദ്ധ്യായത്തിന് തുടക്കം കുറിക്കുന്നതാണ്  ഈ  കണ്‍വന്‍ഷന്‍. 

അമേരിക്കന്‍ മലയാളികളുടേയും അവര്‍ ഉള്‍പ്പെടുന്ന സംഘടനകളുടേയും അകമഴിഞ്ഞ സഹായത്തോടു കൂടിയാണ്ഈ പ്രോജക്ട് പൂര്‍ത്തിയാകുന്നത്. ഫോമയുടെ ഓരോ റീജിയണും ചില നല്ലവരായ വ്യക്തികളുടെ സഹായവും, ഫോമാ പ്രവര്‍ത്തകരുടെ ഏകീകരണവും കൂടി ആയപ്പോള്‍ ഫോമാ വിലേജ് പ്രോജക്ട് വളരെ വേഗം പൂര്‍ണ്ണതയില്‍ എത്തുകയായിരുന്നു.

2018 ആഗസ്റ്റ് മാസം 15ന് കേരളത്തെ പിടിച്ചുകുലുക്കിയ മഹാപ്രളയത്തിന്റെ ബാക്കിപത്രം എന്ന് പറയുന്നത് നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രമാണ്. ഈ നഷ്ടങ്ങള്‍ക്ക് പരിഹാരം കാണുവാനാണ് കേരളാ ഗവണ്‍മെന്റ്നവകേരളം പദ്ധതിക്ക് രൂപം കൊടുത്തത്. ഈ പദ്ധതിക്ക് ഒരു സഹായമായിട്ടാണ് ഫോമാ വില്ലേജ്  രൂപം കൊണ്ടത്.

പ്രളയ സമയത്ത് നാട്ടിലുണ്ടായിരുന്ന ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിന്റെ നേതൃത്വത്തില്‍ നിരവധി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും പല കുടുംബങ്ങളുടേയും വിഷമങ്ങള്‍ക്ക് പരിഹാരം കാണുകയും, പല ദുരിതാശ്വാസ ക്യാമ്പുകള്‍ക്കു ഫോമാ ഒരു അത്താണി ആവുകയും ചെയ്തിരുന്നു.

പ്രളയ മേഖലയിലും കൂടാതെ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ട ഏഴ് സ്ഥലങ്ങളില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പുകള്‍ കേരളത്തിന്റെ ആരോഗ്യ രംഗത്ത് വലിയ മുതല്‍ക്കൂട്ടായിരുന്നു. സര്‍ജ്ജറി ഉള്‍പ്പെടെ നിരവധി സഹായങ്ങളാണ് രോഗികള്‍ക്കായി നല്‍കിയത്. ക്യാമ്പുകളില്‍ അമേരിക്കയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സേവനം ലഭ്യമാക്കുവാനും ഫോമയ്ക്ക് കഴിഞ്ഞിരുന്നു.

ഫോമാ കേരളാ കണ്‍വന്‍ഷനില്‍ നാട്ടില്‍ എത്തിയിട്ടുള്ള എല്ലാ അമേരിക്കന്‍ മലയാളികളും, ഫോമയെയും, ഈ പ്രോജക്ടിനെയും സ്‌നേഹിക്കുന്നവരും ഫോമയുടെ അഭ്യുദയകാംക്ഷികളും പങ്കുചേരണമെന്ന് ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം, ട്രഷറാര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ്, ജോ. സെക്രട്ടറി സജു ജോസഫ്, ജോ. ട്രഷറാര്‍ ജയിന്‍ കണ്ണച്ചാന്‍ പറമ്പില്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സജി ഏബ്രഹാം എന്നിവര്‍ അഭ്യര്‍ഥിച്ചു. 
ഫോമാ വില്ലേജ് പ്രോജക്ട്; 40 നാല്‍പ്പത് വീടുകള്‍ നാളെ   കേരളത്തിന്  സമര്‍പ്പിക്കുന്നു ഫോമാ വില്ലേജ് പ്രോജക്ട്; 40 നാല്‍പ്പത് വീടുകള്‍ നാളെ   കേരളത്തിന്  സമര്‍പ്പിക്കുന്നു ഫോമാ വില്ലേജ് പ്രോജക്ട്; 40 നാല്‍പ്പത് വീടുകള്‍ നാളെ   കേരളത്തിന്  സമര്‍പ്പിക്കുന്നു ഫോമാ വില്ലേജ് പ്രോജക്ട്; 40 നാല്‍പ്പത് വീടുകള്‍ നാളെ   കേരളത്തിന്  സമര്‍പ്പിക്കുന്നു ഫോമാ വില്ലേജ് പ്രോജക്ട്; 40 നാല്‍പ്പത് വീടുകള്‍ നാളെ   കേരളത്തിന്  സമര്‍പ്പിക്കുന്നു ഫോമാ വില്ലേജ് പ്രോജക്ട്; 40 നാല്‍പ്പത് വീടുകള്‍ നാളെ   കേരളത്തിന്  സമര്‍പ്പിക്കുന്നു ഫോമാ വില്ലേജ് പ്രോജക്ട്; 40 നാല്‍പ്പത് വീടുകള്‍ നാളെ   കേരളത്തിന്  സമര്‍പ്പിക്കുന്നു ഫോമാ വില്ലേജ് പ്രോജക്ട്; 40 നാല്‍പ്പത് വീടുകള്‍ നാളെ   കേരളത്തിന്  സമര്‍പ്പിക്കുന്നു ഫോമാ വില്ലേജ് പ്രോജക്ട്; 40 നാല്‍പ്പത് വീടുകള്‍ നാളെ   കേരളത്തിന്  സമര്‍പ്പിക്കുന്നു ഫോമാ വില്ലേജ് പ്രോജക്ട്; 40 നാല്‍പ്പത് വീടുകള്‍ നാളെ   കേരളത്തിന്  സമര്‍പ്പിക്കുന്നു ഫോമാ വില്ലേജ് പ്രോജക്ട്; 40 നാല്‍പ്പത് വീടുകള്‍ നാളെ   കേരളത്തിന്  സമര്‍പ്പിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക