Image

പുതിയ കേരളത്തിന്റെ സൃഷ്ടിയ്‌ക്കൊപ്പം ഫോമാ : ഡോ:ജേക്കബ് തോമസ്

അനില്‍ പെണ്ണുക്കര Published on 01 June, 2019
പുതിയ കേരളത്തിന്റെ സൃഷ്ടിയ്‌ക്കൊപ്പം ഫോമാ  : ഡോ:ജേക്കബ് തോമസ്
പുതിയ കേരളത്തിന്റെ സൃഷ്ടിയ്‌ക്കൊപ്പം ഫോമാ  സഞ്ചരിക്കുകയും ,പ്രളയത്തില്‍ പെട്ട കുടുംബങ്ങള്‍ക്ക് താങ്ങായും തണലായും നിലകൊള്ളുകയാണെന്ന്  ഫോമയെന്നു ഫോമാ കേരളാ കണ്‍വന്‍ഷന്‍ സ്‌പോണ്‍സറും ഫോമയുടെ നിറ സാന്നിധ്യവുമായ   ഡോ:ജേക്കബ് തോമസ് പറഞ്ഞു.

വിനാശകരമായ പ്രകൃതിദുരന്തങ്ങളാല്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മാണമല്ല പുതിയ കേരളത്തിന്റെ സൃഷ്ടിയാണ് നടക്കേണ്ടതെന്ന് കേരള സര്‍ക്കാരിനും ജനതയ്ക്കും വേണ്ടി കേരളാ മുഖ്യമന്ത്രി ശ്രീ .പിണറായി വിജയന്‍ നടത്തിയ പ്രഖ്യാപനത്തെ ലോകമലയാളി സമൂഹം സ്വാഗതം ചെയ്ത നിമിഷമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ലോകമലയാളികളുടെ സുവര്‍ണ്ണ നിമിഷം .

കേരളത്തിന്റെ സവിശേഷതയാര്‍ന്ന മൂന്ന് ഭൗമമേഖലകളെയും  ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വ്യാപകമായി നടന്ന മലനാട്, ആകസ്മിക വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന ഇടനാട്, പ്രളയ ജലത്തില്‍ മുങ്ങിയ തീരപ്രദേശംപ്രകൃതിദുരന്തം ബാധിച്ചു. 483 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് സര്‍വ്വവും നഷ്ടമായി. കൃഷിയും ജീവനോപാധികളും ഇല്ലാതായി. കെട്ടിടങ്ങള്‍ നശിച്ചു. റോഡുകള്‍ തകര്‍ന്നു. 40,000 കോടി രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായിയെന്നാണ് പ്രാഥമിക കണക്ക്. ഇത്തരത്തില്‍ പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തെ പുതുക്കി പണിയുക എന്നത് ഏറെ ശ്രമകരമായ കാര്യമാണ്.

അപ്രതീക്ഷിതമായി വന്ന പ്രകൃതിദുരന്തങ്ങളില്‍ തളരാതെ അതിനെ നേരിടാനും അതിജീവിക്കാനും കേരളത്തിലെ സര്‍ക്കാരിനും ജനങ്ങള്‍ക്കും കഴിഞ്ഞു എന്നതില്‍ സംശയമില്ല.

സേവനസന്നദ്ധരായി ഒറ്റ മനസ്സോടെ അണിനിരന്ന ജനങ്ങള്‍ക്ക് മുന്നില്‍ നിന്ന് ലഭ്യമായ എല്ലാ സംവിധാനങ്ങളെയും ഏകോപിപ്പിച്ച് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിനും ഫോമാ ഉള്‍പ്പെടയുള്ള സംഘടനകള്‍ക്കും കേരളത്തിലെ ചെറുപ്പക്കാര്‍ ഉള്‍പ്പെടുന്ന സമൂഹത്തിനും  സാധ്യമായി. സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമെന്ന് അത് വിശേഷിപ്പിക്കപ്പെട്ടു.

എന്നാല്‍ ചുരുങ്ങിയ കാലംകൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുന്നതല്ല പുതിയ കേരളസൃഷ്ടി. ഹ്രസ്വകാല ദീര്‍ഘകാല നടപടികളും പരിപാടികളും അടങ്ങുന്ന ഒരു വാന്‍ പ്രോജക്ടായി വളര്‍ന്നു വരുമ്പോള്‍ അവിടെ കൈത്താങ്ങായി ഒപ്പം കൂടുകയാണ് അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട സംഘടന ഫോമാ .
ഫോമാ കേരളാ കണ്‍വെന്‍ഷനോടനുബന്ധിച്ചു നാല്‍പ്പത് വീടുകള്‍ ആണ് നിര്‍മ്മിച്ച് നവകേരള സമൂഹത്തിനു നല്‍കുന്നത് .പ്രളയത്തെത്തുടര്‍ന്ന് വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് വീട് വെച്ചുനല്‍കുന്ന പദ്ധതിയാണ് ഫോമാവില്ലേജ്  പ്രോജക്ട്  പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് സാധാരണക്കാരെയാണെന്ന തിരിച്ചറിവിലാണ് ഇത്തരം ഒരു പ്രൊജക്റ്റ് ആരംഭം കുറിച്ചത്.

ഫോമ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ കേരളം സന്ദര്‍ശിച്ച സമയത്ത് പ്രളയം മൂലം പെരുവഴിയിലായ ഒട്ടനേകം കുടുംബങ്ങളെ നേരില്‍ കാണുകയും അറിയുകയും ചെയ്തിരുന്നു. കേരളത്തിന്റെ ആ നിലവിളി മനസിലാക്കി അമേരിക്കയിലേക്ക് മടങ്ങിയ അദ്ദേഹം ഫോമാവില്ലേജ് എന്ന പ്രോജക്ടിന് രൂപംകൊടുത്തു. കേരളത്തിന്റെ പരിതാപകരമായ അവസ്ഥ മാറ്റിയെടുക്കാന്‍ ഇന്ന് അമേരിക്കന്‍ മലയാളികള്‍ ഒറ്റക്കെട്ടായി പരിശ്രമിക്കുകയാണ്.

 പത്തനംതിട്ട, ചെങ്ങന്നൂര്‍, പാണ്ടനാട്, നിരണം, തലവടി, കടപ്ര എന്നീ പ്രളയദുരിതമേഖലകളിലാണ് ഫോമയുടെ ഇപ്പോഴത്തെ സഹായപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങളായതു കൊണ്ടുതന്നെയാണ് ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ ഇവിടങ്ങളില്‍ നിന്നും ആരംഭിച്ചത്. പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനായി സര്‍ക്കാര്‍ തിരുവല്ല പുളിക്കീഴില്‍ പ്രദേശത്ത് ഭൂമി നല്‍കിയിട്ടുണ്ട്. ഇവിടെയാണ് ഫോമയുടെ വില്ലേജ് പ്രോജക്ട് ഉയരുന്നത് .ജൂണ്‍ രണ്ടിന് വൈകിട്ട് നടക്കുന്ന പൊതുസമ്മേളനത്തില്‍ ആദരണീയനായ ധനമന്ത്രി ഡോ:ടി എം തോമസ് ഐസക് നാല്‍പ്പത് വീടുകളുടെയും താക്കോല്‍ദാനം നിര്‍വഹിക്കും .അസുലഭമായ ഒരു മുഹൂര്‍ത്തമാണത് .ഫോമയുടെ ഈ വളര്‍ച്ചയ്‌ക്കൊപ്പം ,മനസിനൊപ്പം യാത്ര ചെയ്യാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം .ഒരിക്കല്‍ കൂടി ഫോമാ കേരളാ കണ്‍വന്‍ഷനും ,വില്ലേജ് പ്രോജക്ടിനും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതായി അദ്ദേഹം അറിയിച്ചു .



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക