Image

ഫോമാ കേരള കണ്‍വന്‍ഷന് ഇന്ന് തിരി തെളിയും, കടപ്രയ്ക്കു കരുത്തായി വില്ലേജ് പദ്ധതി സമര്‍പ്പണം

(പന്തളം ബിജു തോമസ്, പി ആര്‍ ഓ) Published on 31 May, 2019
 ഫോമാ കേരള കണ്‍വന്‍ഷന്  ഇന്ന് തിരി തെളിയും,  കടപ്രയ്ക്കു കരുത്തായി വില്ലേജ് പദ്ധതി സമര്‍പ്പണം
തിരുവല്ല: ഫോമായുടെ കേരള കണ്‍വന്‍ഷന്, തിരുവല്ലയില്‍ ഇന്ന് തിരി തെളിയുമ്പോള്‍ കക്ഷി രാഷ്ട്രീയ ഭേദമെന്യേ വന്‍ ജനാവലിയുടെ പങ്കാളിത്തം ഉണ്ടാവുമെന്ന് പദ്ധതിയുടെ ചുക്കാന്‍ പിടിക്കുന്ന ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലും, സെക്രെട്ടറി ജോസ് ഏബ്രാഹാമും,  ചെയര്‍മാന്‍  അനിയന്‍ ജോര്‍ജ്ജും,  കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സജി ഏബ്രഹാമും  സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. പ്രളയദുരിതത്തില്‍ നിന്നും കരകയറുവാന്‍ ഒരു കൈ സഹായവുമായി എത്തിയ ഫോമായുടെ ഈ പദ്ധതിയുടെ ആസൂത്രണ ശില്പികൂടിയായ  സെക്രെട്ടറി ജോസ് ഏബ്രഹാമിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണ്. ഇന്ന് വൈകിട്ട് തിരിതെളിയുന്ന കേരള കണ്‍വന്‍ഷന്‍ ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ വെച്ചു നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഭവനങ്ങളുടെ താക്കോല്‍ ദാനകര്‍മ്മം നിര്‍വഹിക്കും, തുടര്‍ന്ന്  പുല്‍വാമയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളിയായ  വസന്തകുമാറിന്റെ കുടുംബത്തിനുള്ള  ഫോമായുടെ സഹായധനം കൈമാറും.

വിപുലമായ പരിപാടികളോടെ ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ ചടങ്ങുകള്‍ക്ക്  ഉത്സവത്തിമര്‍പ്പേകുവാന്‍ തിരുവല്ല കടപ്ര നിവാസികള്‍ ഒരുങ്ങിക്കഴിഞ്ഞു. ഒരു പ്രവാസി സംഘടനക്ക്, തദ്ദേശവാസികളില്‍ നിന്നും ഇത്രയധികം സഹായസഹകരങ്ങള്‍ ലഭ്യമായ വേറൊരു പദ്ധതി കേരളത്തില്‍ നടന്നതായി അറിവില്ലന്നു ഫോമാ വൈസ് പ്രസിഡന്റ്  വിന്‍സന്റ് ബോസ് മാത്യു മാധ്യമപ്രവര്‍ത്തകരോട് അറിയിച്ചു. ഇത്രയും വലിയ ഒരു പ്രൊജക്റ്റ്, ഇത്രയും ചുരുങ്ങിയ ഒരു കാലയളവനിള്ളില്‍ പൂര്‍ത്തിയാക്കുവാന്‍ കഴിയുക എന്നത് ഫോമായുടെ മികവാണ്.  ഫോമാ എക്‌സിക്യൂട്ടീവും, ജോയിന്റ് ട്രെഷറാറും കൂടിയായ   ജയിന്‍ കണ്ണച്ചാന്‍ പറമ്പില്‍ ഈ പദ്ധതിയുടെ വിജയത്തിനായി  ആദ്യന്തം പരിശ്രമിച്ചിരുന്നു. പ്രൊജക്റ്റ് കോര്‍ഡിനേറ്ററായ ജോസഫ് ഔസോ, അഡ്വൈസറായ ജോണ്‍ ടൈറ്റസ്, കോര്‍ഡിനേറ്ററന്മാരായ നോയല്‍ മാത്യു, ബിജു തോണിക്കടവില്‍, ഉണ്ണി കൃഷ്ണന്‍, പദ്ധതിയുടെ കേരള കോര്‍ഡിനേറ്റര്‍ അനില്‍ ഉഴത്തില്‍, സനല്‍ കുമാര്‍, 'തണല്‍' പ്രവര്‍ത്തകര്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങളെ  ഈ അവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക