Image

ജെയിന്‍ കണ്ണച്ചാന്‍ പറമ്പില്‍ ;ഫോമാ പ്രളയ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലെ നിറ സാന്നിധ്യം

അനില്‍ പെണ്ണുക്കര Published on 31 May, 2019
ജെയിന്‍ കണ്ണച്ചാന്‍ പറമ്പില്‍ ;ഫോമാ പ്രളയ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലെ നിറ സാന്നിധ്യം
കേരളത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ മഹാ പ്രളയ കാലത്തെഫോമാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ ഏറ്റവും ഓര്‍മ്മിക്കേണ്ട ഒരു മുഖമാണ് ഫോമാ ജോ .ട്രഷറര്‍ ജെയിന്‍ കണ്ണച്ചാന്‍ പറമ്പിലിന്റെത് .ഫോമാ കേരളത്തില്‍ സംഘടിപ്പിച്ച എല്ലാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ഓടി നടന്നു നേതൃത്വം നല്‍കുകയും .സഹായം വേണ്ട സ്ഥലങ്ങളിലെല്ലാം അത് എത്തിക്കുകയും ചെയ്തവരില്‍ പ്രധാനിയായിരുന്നു ജെയിന്‍ .ഫോമാ വില്ലേജ് പ്രോജക്ട് പൂര്‍ത്തിയാകുമ്പോള്‍ അതില്‍ സന്തോഷിക്കുന്നവരുടെ കൂട്ടത്തില്‍ അദ്ദേഹവും ഉണ്ടാകും .

കോട്ടയം ,ഏറ്റുമാനൂര്‍ ,ആലുവ ,പറവൂര്‍ ,കോഴഞ്ചേരി ,നിരണം,തലവടി ,കടപ്ര തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഫോമാ നേതൃത്വം നല്‍കിയ ദുരിതാശ്വാസ ക്യാമ്പുകളിലെല്ലാം പോകുവാനും ഫോമയ്ക്ക് വേണ്ടി അവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട് .

ഫോമയുടെ അടിസ്ഥാന ലക്ഷ്യവും ചാരിറ്റി ആയതിനാല്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ ആണ് ഫോമയുടെ രൂപീകരണ കാലം മുതല്‍ നടക്കുന്നത് .ഫോമയുടെ സ്ഥാപക പ്രസിഡന്റ് ശശിധരന്‍ നായര്‍ മുതല്‍ ഫിലിപ്പ് ചാമത്തില്‍ വരെ ഉള്ളവരുടെ കാലഘട്ടം നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കാണ് ഫോമാ നേതൃത്വം നല്‍കിയിട്ടുള്ളത് .ഞങ്ങളുടെ പുതിയ കമ്മിറ്റിയുടെയും ലക്ഷ്യം ചാരിറ്റി തന്നെ ആയിരുന്നു .പ്രളയക്കെടുതി വന്ന സമയത്ത് കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്കായി സഹായങ്ങള്‍ നല്‍കണമെന്ന് തീരുമാനിക്കുകയും വലിയ ആശയമായി ഫോമാ വില്ലേജ് പ്രോജക്ട് വരികയും ചെയ്തത് .

സര്‍ക്കാര്‍വക സ്ഥലം ലഭിച്ചു .സര്‍ക്കാരില്‍ നിന്ന് അകമഴിഞ്ഞ സഹായം ലഭിച്ചു .ഫോമയുടെ നേതൃത്വത്തില്‍ നല്ലൊരു കോര്‍ഡിനേഷന്‍ ഉണ്ടായി .ഏതാണ്ട് നാല്‍പ്പതോളം വീടുകള്‍ നമ്മള്‍ നേരിട്ട് കണ്ട ,ദുരിതമനുഭിച്ച കുടുംബങ്ങള്‍ക്ക് നല്കാന്‍ സാധിച്ചു .

ഈ വീട് ലഭിക്കുന്ന എല്ലാ കുടുംബങ്ങളെയും പ്രളയക്കെടുതിയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ പോയി സഹായിക്കുവാനും  സാധിച്ചു.അതൊരു അനുഭവമായിരുന്നു .കേരളത്തിലെ എത്രയെത്ര ദുരിതാശ്വാസ ക്യാമ്പുകള്‍.വീടുകള്‍ .എല്ലായിടത്തും കൃത്യമായി സഹായങ്ങള്‍ എത്തിക്കുവാന്‍ ഫോമയ്ക്ക് സാധിച്ചിട്ടുണ്ട് .സഹായം അര്‍ഹിക്കുന്ന സമയത്ത് അത് എത്തിക്കുന്നതില്‍ ഫോമാ തുടങ്ങിയ കാലം മുതല്‍ ശ്രദ്ധ കൊടുക്കുന്നു .ഓരോ ദിവസം കഴിയുംതോറും അതില്‍ ഫോമാ വിജയിക്കുന്നു .അര്‍ഹിക്കുന്ന കരങ്ങളിലേക്ക് സഹായങ്ങള്‍ എത്തുന്നു .സുമനസുകള്‍ സഹായം നല്‍കുവാന്‍ ഫോമയ്‌ക്കൊപ്പം കൂടുന്നു .
ഫോമാ തീര്‍ച്ചയായും ഒരു ചവിട്ടുപടിയാണ് .അശരണരായ ആളുകള്‍ക്ക് ചവിട്ടി കയറാനുള്ള ഒരു ചവിട്ടുപടി .കേരളത്തിന്റെ നവകേരള നിര്‍മ്മിതിയില്‍ പ്രവാസി മലയാളികളുടെ നിരവധി സഹായം ഉണ്ടായിട്ടുണ്ടെങ്കിലും വളരെ പെട്ടന്ന് അവര്‍ക്ക് കയറിക്കിടക്കുവാന്‍ ഒരു വീടൊരുക്കുവാന്‍ സാധിച്ചത് ഫോമാ എന്ന സംഘടനയ്ക്ക് മാത്രമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍ .കാരണം ഈ പ്രോജക്ടിന്റെ തുടക്കം മുതല്‍ ഈ നിമിഷം വരെ ഒപ്പം ഉണ്ടാകുവാന്‍ സാധിച്ചു ..അതൊരു അഭിമാനമായി എന്നും മനസില്‍ സൂക്ഷിക്കും ...

ഫോമാ വില്ലേജ് പ്രോജക്ടിന് ആശംസകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക