Image

ദിലീപ് ,അനു സിത്താര ചിത്രം ശുഭരാത്രി: ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഇന്ന്

Published on 31 May, 2019
ദിലീപ് ,അനു സിത്താര ചിത്രം ശുഭരാത്രി: ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഇന്ന്

ദിലീപ് നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ശുഭരാത്രി.അനു സിത്താരയാണ് നായികദിലീപിനൊപ്പം സിദ്ദിഖും ചിത്രത്തിലുണ്ട്. കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ഹിറ്റ് ചിത്രത്തിനുശേഷം ദിലീപ് സിദ്ദിഖ് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ശുഭരാത്രി. ഏറെ നിരൂപക പ്രശംസനേടിയ അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിനുശേഷം വ്യാസന്‍ കെ.പി (വ്യാസന്‍ എടവനക്കാട്) രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ദമ്ബതികളായാണ് ദിലീപും അനുവും എത്തുന്നത്. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ലൈലത്തുല്‍ ഖദര്‍ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.

നെടുമുടി വേണു, സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, നാദിര്‍ഷ, ഹരീഷ് പേരടി, മണികണ്ഠന്‍, സൈജു കുറിപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ചേര്‍ത്തല ജയന്‍, ശാന്തി കൃഷ്ണ, ഷീലു ഏബ്രഹാം, കെ.പി.എ.സി ലളിത, തെസ്നി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. മണികണ്ഠന്‍ ആചാരി, വിജയ് ബാബു എന്നിവര്‍ അഭിനയിച്ച അയാള്‍ ജീവിച്ചിരിപ്പുണ്ട് ആണ് കെ പി വ്യാസന്റെ ആദ്യ ചിത്രം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക