Image

യുകെകെസിവൈഎല്‍ കണ്‍വന്‍ഷനും പൗരോഹിത്യ വാര്‍ഷികവും

സാബു ചുണ്ടക്കാട്ടില്‍ Published on 26 April, 2012
യുകെകെസിവൈഎല്‍ കണ്‍വന്‍ഷനും പൗരോഹിത്യ വാര്‍ഷികവും
ബര്‍മിംഗ്‌ഹാം: യുകെ ക്‌നാനായ കാത്തലിക്‌ യൂത്ത്‌ ലീഗിന്റെ രണ്‌ടാമത്‌ കണ്‍വന്‍ഷന്‍ വ്യത്യസ്‌തമായ പരിപാടികളോടെ ആഘോഷിച്ചു. ഫാ. സജിമലയില്‍ പുത്തന്‍ പുരയിലിന്റെ പതിനേഴാമത്‌ പൗരോഹിത്യ വാര്‍ഷികവും തദവസരത്തില്‍ നടന്നു. തുടര്‍ന്നു പെര്‍സണാലിറ്റി മത്സരം നടന്നു.

64 മത്സരാര്‍ഥികളില്‍നിന്നും Mr.UKKCA പദവിക്ക്‌ അര്‍ഹനായത്‌ ലണ്‌ടനില്‍ നിന്നുള്ള സ്റ്റീവ്‌ അലക്‌സും Miss.UKKCA പദവിക്ക്‌ അര്‍ഹയായത്‌ ലിവര്‍പൂളില്‍ നിന്നുമുള്ള നൈന ബാബുവുമാണ്‌. ജൂബില്‍ ജോസ്‌, സെന്‍സിയ തോമസ്‌ എന്നിവര്‍ യഥാക്രമം റണ്ണര്‍അപ്പുമായി. ബൈജുവും റീന ജോക്കബുമായിരുന്നു വിധികര്‍ത്താക്കള്‍.

ഉച്ചഭക്ഷണത്തിനുശേഷം നടന്ന നാഷണല്‍ കൗണ്‍സില്‍ മീറ്റിംഗില്‍ ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുകയുണ്‌ടായി. തുടര്‍ന്ന്‌ വിവിധ കലാപരിപാടികളും നടന്നു. അവാര്‍ഡുദാന ചടങ്ങോടെ പരിപാടികള്‍ക്ക്‌ സമാപനമായി.

കണ്‍വന്‍ഷന്റെ വിജയത്തിനായി പരിശ്രമിച്ച ഫാ. സജി മലയില്‍, സുബിന്‍ ഫിലിപ്പ്‌, ദീപ്‌ സൈമണ്‍, ഷൈനോ തോമസ്‌, ടിജോ, സാബു കുര്യാക്കോസ്‌ ഷെറി ബേബി, ആതിഥേയരായ ബര്‍മിംഗ്‌ഹാം യൂണിറ്റ്‌ ഭാരവാഹികള്‍ എന്നിവര്‍ക്ക്‌ വൈസ്‌ പ്രസിഡന്റ്‌ പ്രതീഷ്‌ നന്ദി പറഞ്ഞു.
യുകെകെസിവൈഎല്‍ കണ്‍വന്‍ഷനും പൗരോഹിത്യ വാര്‍ഷികവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക