Image

അമിത്‌ ഷാ ആഭ്യന്തരം, നിര്‍മല ധനകാര്യം, രാജ്‌നാഥ്‌ സിങ്‌ പ്രതിരോധം

Published on 31 May, 2019
 അമിത്‌ ഷാ ആഭ്യന്തരം, നിര്‍മല ധനകാര്യം, രാജ്‌നാഥ്‌ സിങ്‌ പ്രതിരോധം


ന്യൂദല്‍ഹി: രണ്ടാം മോദി സര്‍ക്കാര്‍ മന്ത്രിസഭയിലെ വകുപ്പുകള്‍ പ്രഖ്യാപിച്ചു. എന്‍ഡിഎയുടെ വിജയത്തിന്റെ അമരക്കാരനും രാഷ്ട്രീയ ചാണക്യനുമായ അമിത്‌ഷാക്കാണ്‌ ആഭ്യന്തര വകുപ്പ്‌. പ്രതിരോധ വകുപ്പ്‌ രാജ്‌നാഥ്‌ സിങിനും, ധനകാര്യം നിര്‍മല സീതാരാമനും വിദേശകാര്യം എസ്‌. ജയശങ്കറിനുമാണ്‌. കേരളത്തില്‍ നിന്ന്‌ മന്ത്രി സഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട വി. മുരളീധരന്‍ വിദേശകാര്യ, പാര്‍ലമെന്‍ററി വകുപ്പുകളില്‍ സഹമന്ത്രിയാവും.

മന്ത്രിമാരും ബന്ധപ്പെട്ട വകുപ്പും ചുവടെ:-

പ്രധാനമന്ത്രി- നരേന്ദ്രമോദി (പൊതുഭരണം, നയതന്ത്രം)

പ്രതിരോധം- രാജ്‌നാഥ്‌ സിംഗ്‌

ആഭ്യന്തരം- അമിത്‌ ഷാ

ധനകാര്യം-നിര്‍മ്മലാ സീതാരാമന്‍

വിദേശകാര്യം- എസ്‌ ജയശങ്കര്‍

ഗതാഗതം- നിതിന്‍ ഗഡ്‌കരി

കെമിക്കല്‍ ആന്റ്‌ ഫെര്‍ട്ടിലൈസേഴ്‌സ്‌- സദാനന്ദ ഗൗഡ

ഭക്ഷ്യം,പൊതുവിതരണം- രാംവിലാസ്‌ പാസ്വാന്‍

കൃഷി,തദ്ദേശം- നരേന്ദ്രസിംഗ്‌ തോമര്‍

നിയമം, വാര്‍ത്താവിതരണം- രവിശങ്കര്‍ പ്രസാദ്‌

ഫുഡ്‌ പ്രൊസസിംഗ്‌ ഇന്‍ഡസ്‌ട്രീസ്‌-ഹര്‍സിമ്രത്‌ കൗര്‍

സാമൂഹ്യനീതി-താവര്‍ ചന്ദ്‌ ഗെഹ്ലോട്ട്‌

എക്‌സ്‌റ്റേണല്‍ അഫയേഴ്‌സ്‌- സുബ്രഹ്മണ്യം ജയശങ്കര്‍

മാനവവിഭശേഷി- രമേഷ്‌ പൊക്രിയാല്‍

ആദിവാസിക്ഷേമം- അര്‍ജുന്‍ മുണ്ഡെ

വനിതാ-ശിശുക്ഷേമം, ടെക്‌സ്‌റ്റൈല്‍സ്‌-സ്‌മൃതി ഇറാനി

ആരോഗ്യം,കുടുംബക്ഷേമം- ഹര്‍ഷവര്‍ധന്‍

വനം,പരിസ്ഥിതി-പ്രകാശ്‌ ജാവദേക്കര്‍

റെയില്‍വെ- പിയൂഷ്‌ ഗോയല്‍

പെട്രോളിയം- ധര്‍മ്മേന്ദ്ര പ്രധാന്‍

ന്യൂനപക്ഷക്ഷേമം-മുഖ്‌താര്‍ അബ്ബാസ്‌ നഖ്‌വി

പാര്‍ലമെന്ററികാര്യം- പ്രഹ്ലാദ്‌ ജോഷി

നൈപുണ്യവികസനം-മഹേന്ദ്രനാഥ്‌ പാണ്ഡെ

വന്‍കിടവ്യവസായം-അരവിന്ദ്‌ ഗണപത്‌ സാവന്ത്‌

ഫിഷറീസ്‌- ഗിരിരാജ്‌ സിംഗ്‌

ജലം-ഗജേന്ദ്രസിംഗ്‌ ഷെഖാവത്ത്‌

കായികം- റിജിജു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക