Image

യുക്‌മ പ്രസിഡന്‍ഷ്യല്‍ അക്കാഡമി മേയ്‌ അഞ്ച്‌, ആറ്‌ തീയതികളില്‍ കേംബ്രിഡ്‌ജില്‍

Published on 26 April, 2012
യുക്‌മ പ്രസിഡന്‍ഷ്യല്‍ അക്കാഡമി മേയ്‌ അഞ്ച്‌, ആറ്‌ തീയതികളില്‍ കേംബ്രിഡ്‌ജില്‍
കേംബ്രിഡ്‌ജ്‌: നേതൃവാസനയുള്ള നവ നേതൃത്വത്തിനു വേണ്‌ടി യുക്‌മ ഒരുക്കുന്ന ആദ്യ സംരംഭം മേയ്‌ അഞ്ച്‌, ആറ്‌ തീയതികളില്‍ കേംബ്രിഡ്‌ജിലെ ഓര്‍ക്കിഡ്‌ കമ്യൂണിറ്റി സെന്ററില്‍ നടക്കും. പ്രസിഡന്‍ഷ്യല്‍ അക്കാഡമി എന്ന പേരില്‍ അറിയപ്പെടുന്ന ഈ ലീഡര്‍ഷിപ്പ്‌ ട്രെയിനിംഗ്‌ പ്രോഗ്രാം യുകെയിലുള്ള എല്ലാ അസോസിയേഷന്‍ നേതൃത്വത്തെ ഉദ്ദേശിച്ചുള്ളതാണ്‌.

ജെസിഐ സെനറ്ററും മുന്‍ നാഷണല്‍ പ്രസിഡന്റും ജെസിഐ ഇന്ത്യ ഇന്റര്‍നാഷണല്‍ മോട്ടിവേഷണല്‍ ട്രെയിനറും പ്രാസംഗികനുമായ അഡ്വ. എ.വി. വാമന്‍കുമാര്‍ മുഖ്യാതിഥിയായിരിക്കും. പരിപാടിയുടെ ഭാഗമായി അദ്ദേഹത്തിന്റെ 25-ാമത്തെ രാജ്യമായാണ്‌ ബ്രിട്ടന്‍ സന്ദര്‍ശനം.

പ്രസിഡന്‍ഷ്യല്‍ അക്കാഡമിക്കുവേണ്‌ടി മേയ്‌ രണ്‌ടിനു തന്നെ ഇദേഹം നാട്ടില്‍ നിന്നും യുകെയില്‍ എത്തുന്നതാണ്‌. ഈ മേഖലയിലുള്ള പ്രാവീണ്യത്തെ കണക്കാക്കി ഇദ്ദേഹം ഇന്ത്യന്‍ സര്‍ക്കാരിന്റെ നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്‌ട്‌. പ്രസിഡന്‍ഷ്യല്‍ അക്കാഡമിക്ക്‌ ആദ്യം പേര്‌ രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്കായിരിക്കും അവസരം.

വിശാലമായ കാര്‍ പാര്‍ക്കിംഗ്‌ സൗകര്യങ്ങളും, തനി മലയാളി ഭക്ഷണവുമാണ്‌ ഒരുക്കിയിരിക്കുന്നത്‌. അക്കാഡമി പ്രതിനിധികള്‍ക്ക്‌ ഒന്നിച്ചു താമസിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്‌ട്‌. മേയ്‌ അഞ്ചിന്‌ രാവിലെ 10ന്‌ നടക്കുന്ന രജിസ്‌ട്രേഷനോടുകൂടി അക്കാഡമി ആരംഭിക്കും. പതിനിധികള്‍ക്കുള്ള എല്ലാ ട്രെയിനിംഗ്‌ കിറ്റുകളും പരിശീലന സ്ഥലത്ത്‌ നിന്നും ലഭ്യമാണ്‌.

വിലാസം: Orchard Communtiy cetnre, Cetnral Avenue, Orchard Park, Cambridge CB4 2EZ, Tel: 01223420750, office@orchardpark.gov.uk ,www.orchardpark.gov.uk
യുക്‌മ പ്രസിഡന്‍ഷ്യല്‍ അക്കാഡമി മേയ്‌ അഞ്ച്‌, ആറ്‌ തീയതികളില്‍ കേംബ്രിഡ്‌ജില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക