Image

സിവില്‍ സര്‍വീസ് നേടിയ ശ്രീധന്യക്ക് ദുബൈ കെഎംസിസി യുടെ ആദരം

Published on 31 May, 2019
സിവില്‍ സര്‍വീസ് നേടിയ ശ്രീധന്യക്ക്  ദുബൈ കെഎംസിസി യുടെ ആദരം
ദുബൈ: ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച ശ്രീധന്യയെ ദുബൈ കെ.എം.സി.സി ആദരിക്കുന്നു. ജൂണ്‍ 2ന്  ഞായറാഴ്ച രാവിലെ 10 മണിക്ക് കല്പറ്റ ടൗണ്‍ ഹാളില്‍ വെച്ചാണ് ആദരം. ദുബൈ  കെ.എം.സി.സിയും വയനാട് ജില്ലാ എം.എസ്.എഫ് കമ്മിറ്റിയും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. പുതുതായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിലിന് സ്വീകരണവും ജില്ലയില്‍ നിന്ന് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ചവര്‍ക്കുള്ള ആദരവും ചടങ്ങില്‍ വെച്ച് നടക്കും.


പ്രമുഖ നേതാക്കള്‍ സംബന്ധിക്കും. നാട്ടിലുള്ള സംസ്ഥാന, ജില്ലാ ഭാരവാഹികള്‍ പങ്കെടുക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

സിവില്‍ സര്‍വീസ് നേടിയ ശ്രീധന്യക്ക്  ദുബൈ കെഎംസിസി യുടെ ആദരംസിവില്‍ സര്‍വീസ് നേടിയ ശ്രീധന്യക്ക്  ദുബൈ കെഎംസിസി യുടെ ആദരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക