Image

മുരളീധരൻ: കേരളത്തിന് അംഗീകാരം, അടിവച്ചടിവച്ചു കയറി വന്നു (കുര്യൻ പാമ്പാടി)

Published on 30 May, 2019
മുരളീധരൻ: കേരളത്തിന് അംഗീകാരം, അടിവച്ചടിവച്ചു കയറി വന്നു (കുര്യൻ പാമ്പാടി)
തലശേരിക്കാരനായ വെള്ളാംവെള്ളി മുരളീധരനു കേന്ദ്രമന്ത്രിസഭയിൽ എത്തിപ്പെടാൻ അറുപതു വയസുവരെ കാത്തിരിക്കേണ്ടി വന്നു. പക്ഷെ അതു വരെ വെറുതെ ഇരിക്കുകയായിരുന്നില്ല. സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ എബിവിപി എന്ന അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ പ്രവർത്തകനായി നാടുനീളെ സഞ്ചരിച്ചു.

ഇത് നാലാം തവണയാണ് എൻഡിഎ മന്ത്രിസഭകളിൽ കേരളത്തിന് പ്രാതിനിധ്യം ലഭിക്കുന്നത്. വാജ്പേയീ മന്ത്രിസഭയിൽ ഓ. രാജഗോപാൽ റെയിൽവേ മന്ത്രിയായി. 2003-04 കാലഘട്ടത്തിൽ പി സി തോമസ് നാഷണൽ ഡെമോക്രാറ്റി അലയന്സിനെ പ്രതിനിധീകരിച്ച് വാജ്പേയി മന്ത്രിസഭയിൽ കടന്നു. . മോദിയുടെ ആദ്യ മന്ത്രിസഭയിൽ അൽഫോൻസ് കണ്ണന്താനം ടൂറിസം വകുപ്പ് കൈകാര്യം ചെയ്തു. 

തലശേരി ബ്രണ്ണൻ കോളേജിൽ ബിഎ ഇംഗ്ലീഷിനു പഠിക്കുമ്പോൾ എബിവിപി പ്രവർത്തനത്തിന് ആക്കം കൂട്ടി വി. മുരളീധരൻ. പരിഷത്തിന്റെ തലശ്ശേരി നേതാവും കണ്ണൂർ ജില്ലാ സെക്രട്ടറിയുമായി. 1980ൽ 22-ആം വയസിൽ സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി.
 
അച്ഛൻ ഗോപാലൻ ('അമ്മ ദേവകി) മരിച്ചതിനാൽ കുടുംബം നോക്കാനായി വ്യവസായ വകുപ്പിൽ എൽഡി ക്ളാർക്കായി ജോലിയിൽ പ്രവേശിച്ചു. സംഘടനയുടെ സ്റ്റേറ്റ് ഓർഗനൈസിംഗ് സെക്രട്ടറിയും അഖിലേന്ത്യ സെക്രട്ടറിയും ആയതിനെ തുർടർന്നു ജോലി രാജി വച്ച് ഫുൾടൈം പ്രവർത്തകനായി മുംബൈക്ക് പോയി. അവിടെ വച്ച് അഖിലേന്ത്യ ജനറൽ സെക്രട്ടറിയായി.
 
കേന്ദ്രത്തിൽ വാജ്‌പേയി പ്രധാനമന്ത്രിയായപ്പോൾ ഡൽഹിയിൽ നെഹ്‌റു യുവക് കേന്ദ്രയുടെ ഉപാധ്യക്ഷൻ  ആയി. 2002ൽ യുവാക് കേന്ദ്രയുടെ ഡയറ്കടർ ജനറൽ ആയി നിയമിക്കപ്പെട്ടു. അക്കാലത്ത് ഉന്നത  വിദ്യാഭ്യാസ മേഖലയിൽ പ്രഗത്ഭരായ നിരവധി ആളുകളുമായി നിരന്തര സമ്പർക്കം പുലർത്തി. ബാങ്കോക്കിൽ ലോക യുവജന സമാധാന സമ്മേളനത്തിൽ പങ്കെടുത്തു. 2004ൽ ബിജെപിയുടെ അഖിലേന്ത്യ എൻജിഒ സെല്ലിന്റെ കൺവീനർ പദത്തിലേറി.

ബിജെപിയുടെ സ്റ്റേറ്റ് പ്രസിഡണ്ട് ആകാൻ വേണ്ടി കേരളത്തിലേക്ക് മടങ്ങി വന്നത് 2010ൽ. പടലപി പിണക്കങ്ങൾ കൊണ്ട് പൊരുതി മുട്ടിയ പാർട്ടിയിൽ രണ്ടു തവണ അദ്ദേഹം അധ്യക്ഷനായി എന്നത് ശ്രദ്ധേയം. ആ കാലഘട്ടത്തിൽ അഞ്ചേമുക്കാൽ ലക്ഷം അംഗങ്ങൾ ഉള്ള പാർട്ടിയുടെ മെമ്പർഷിപ് ഇരുപതു ലക്ഷമായി ഉയർന്നു. പാർട്ടിയുടെ വോട്ട് ഷെയർ പടിപടിയായി ഉയർന്നത് ആ അടിസ്ഥാനത്തിലാണെന്ന് മുരളീധരൻ വാദിക്കുന്നു.

കഴിഞ്ഞ തവണത്തെ ലോക്സഭാ തെരെഞ്ഞെടുപ്പ് കാലത്ത് ഡെൽഹിയിൽ സുപ്രധാന പങ്കു വഹിച്ചത്  നേട്ടമായി. പല അഖിലേന്ത്യ നേതാക്കളുടെയും ഉറ്റമിത്രമാകാൻ ഈ അവസരം അദ്ദേഹത്തെ സഹായിച്ചു. നന്നായി ഹിന്ദി സംസാരിക്കും എന്നത് ഏറ്റവും വലിയ ഗുണമായി. മഹാരാഷ്ട്രത്തിൽ നിന്ന് രാജ്യസഭയിൽ പ്രവേശിക്കാൻ ഇടയായത് ആ ബന്ധങ്ങളാണ്. നിലവിൽ ആന്ധ്രയുടെ ചുമതലയാണ്.

പന്തളം കോളേജിൽ എബിവിപിയുടെ യോഗത്തിൽ പ്രസംഗിക്കാൻ പോയപ്പോൾ കണ്ടു മുട്ടിയ എ ബിവിപി  പ്രവർത്തകയായ ജയശ്രീയെ 1998ൽ വിവാഹം ചെയ്തു. കോഴിക്കോട്ടെ എരഞ്ഞിപ്പലത്താണ്  വീട്. സംസ്കൃതത്തിൽ ഡോക്ട്രേറ് ഉള്ള കെ.എസ്  ജയശ്രീ ചേളന്നൂർ ശ്രീ നാരായണ ഗുരു കോളേജിൽ അധ്യാപികയാണ്. കുട്ടികൾ ഇല്ല.

മുരളീധരൻ: കേരളത്തിന് അംഗീകാരം, അടിവച്ചടിവച്ചു കയറി വന്നു (കുര്യൻ പാമ്പാടി)മുരളീധരൻ: കേരളത്തിന് അംഗീകാരം, അടിവച്ചടിവച്ചു കയറി വന്നു (കുര്യൻ പാമ്പാടി)മുരളീധരൻ: കേരളത്തിന് അംഗീകാരം, അടിവച്ചടിവച്ചു കയറി വന്നു (കുര്യൻ പാമ്പാടി)മുരളീധരൻ: കേരളത്തിന് അംഗീകാരം, അടിവച്ചടിവച്ചു കയറി വന്നു (കുര്യൻ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക