അടിമകള്‍ (കവിത: ജോസ് ചെരിപുറം)
SAHITHYAM
30-May-2019
ജോസ് ചെരിപുറം
SAHITHYAM
30-May-2019
ജോസ് ചെരിപുറം

കാലമേല്‍പ്പിച്ച മുറിവിന്‍
നീറ്റിലില്‍ മെല്ലെതടവി
ഞാന്‍ ഖിന്നനായ് നിന്നു
ഭൂതകാലത്തിന്നോര്‍മ്മയാം
ദുര്‍ഭൂതങ്ങളെ മറവിയുടെ
ചെപ്പുകുടത്തിലാക്കി
കാലമാം കടലിന്നടിത്തട്ടിലേയ്ക്ക്
വലിച്ചെറിയുവാന്‍ ഞാന്‍ കൊതിച്ചു
ജീവിതപാതയില്‍, പാദത്തിനേറ്റ
ക്ഷതങ്ങളില്‍, സ്‌നേഹതൈലം പുരട്ടി
ആശ്വസിപ്പിക്കാനാരും വന്നില്ല.
കടമകളുടെ കെട്ടുകള്‍ ഓരോന്നായ്
പൊട്ടിച്ചെറിയുവാന്‍ ഞാന്‍ ശ്രമിച്ചു.
എനിയ്ക്ക് സ്വതന്ത്രനാകണം.
നീലവിഹായസ്സില്‍ പാറിപ്പറന്ന്
ഗിരിശ്രംഗങ്ങളില്‍ വിശ്രമിച്ച്
ഏഴുകടലുകള്‍കടന്ന് പറക്കണം
അവസാനം ചങ്ങലക്കെട്ടുകള്‍
പൊട്ടിച്ച് ഞാന്‍ സ്വതന്ത്രനായി
പറക്കാന്‍ ചിറകുകള്‍ വിടര്‍ത്തിയ
ഞാന്‍ ഞെട്ടലോടെ സത്യമറിയുന്നു
എന്റെ ചിറകുകള്‍ മതമേലദ്ധ്യക്ഷന്മാരും
രാ്ഷ്ട്രീയ നേതാക്കളും ചേര്‍ന്ന്
ഭംഗിയായരിഞ്ഞു വീഴ്ത്തിയിരിക്കുന്നു
ഇനി അവരുടെ മേശയില്‍ നിന്ന്
എന്റെ വിയര്‍പ്പിന്റെ ഫലം
ഭക്ഷിക്കുന്നവരുടെ ഉച്ഛിഷ്ടം
തിന്നുവാനായ് അടിമത്ത
ത്തിന്റെ നുകം സ്വയം ചുമലി
ലേല്‍ക്കുവാന്‍ വിധിക്ക
പ്പെട്ടനമ്മളാണ് അടിമകള്‍
Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
No one is born as a Slave even though we are born into a Society controlled by religion & politics. Religion is an unnecessary evil but politics is a necessary evil. Even though we are born into Slavery- the slavery we suffer from parents, society, teachers, religion & politics; as we grow up, we can, we should; emancipate ourselves. There is no saviour out there to save us. Once we detach ourselves from evils; chains of society & religion and even unnecessary relations & attachments we get the thrill of Life. The happiness of Freedom will fill us with energy to gallop like mountain Horses and Eagles soaring far above the madding world.