Image

പ്രവര്‍ത്തനത്തിലൂടെ വിശ്വാസത്തിന്റെ സംശുദ്ധി പ്രകടമാക്കണം.

നിഹമത്തുള്ള തയ്യില്‍ മങ്കട Published on 30 May, 2019
പ്രവര്‍ത്തനത്തിലൂടെ വിശ്വാസത്തിന്റെ സംശുദ്ധി പ്രകടമാക്കണം.
ദുബൈ: മാറിവരുന്ന സമകാലിക സാഹചര്യങ്ങളില്‍ സ്വന്തം പ്രവര്‍ത്തനങ്ങളിലെ സുതാര്യത കൊണ്ടും മതം അനുശാസിക്കുന്ന സഹിഷ്ണുതാപരമായ പെരുമാറ്റം കൊണ്ടും വിശ്വാസ സംശുദ്ധി പ്രകടമാക്കാന്‍ വിശ്വാസികള്‍ക്ക് ബാധ്യതയുണ്ടെന്ന് പെര്‍ഫക്ട് ഗ്രൂപ്പ്‌ചെയര്‍മാനും ദുബൈ തിരുവനന്തപുരം ജില്ലാ കെഎംസിസി രക്ഷാധികാരിയുമായ അഡ്വ.സിറാജുദ്ധീന്‍ പറഞ്ഞു ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ദുബൈ കെ.എംസിസി ജനറല്‍ സെക്രട്ടറി മുസ്തഫ വേങ്ങര അദ്ധ്യക്ഷത വഹിച്ചു.പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ നിസാര്‍ സെയ്ദ്, കുറ്റിപ്പുറം പഞ്ചായത്ത് മെമ്പര്‍ ഹമീദ് പാണ്ടികശ്ശാല, എടപ്പറ്റ പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട് ഷെറിന്‍ അബ്ദുല്ല എന്ന കുഞ്ഞാന്‍, അംജദ് ചേലേമ്പ്ര, ഷിഹാബുദ്ധീന്‍ മുസ്ല്യാര്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി സാദിഖ് നെടുമങ്ങാട് സ്വാഗതം പറഞ്ഞു. ഹാഫിസ് അനസ് തിരുവനന്തപും ഖിറാഅത്ത് നിര്‍വ്വഹിച്ചു.

പ്രവര്‍ത്തനത്തിലൂടെ വിശ്വാസത്തിന്റെ സംശുദ്ധി പ്രകടമാക്കണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക