Image

അര്‍ധരാത്രി അശ്ലീല സന്ദേശമയച്ചയാള്‍ക്ക് പണി കൊടുത്ത് നടി അര്‍ഥന ബിനു

Published on 29 May, 2019
അര്‍ധരാത്രി അശ്ലീല സന്ദേശമയച്ചയാള്‍ക്ക് പണി കൊടുത്ത് നടി അര്‍ഥന ബിനു

തനിക്ക് അശ്ലീല സന്ദേശമയച്ചയാള്‍ക്ക് കിടിലന്‍ പണി കൊടുത്ത് വാര്‍ത്തകളില്‍ നിറയുകയാണ് അര്‍ഥന.സന്ദേശം അയച്ചയാളുടെ പേരു സഹിതമുള്ള സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയായാണ് അര്‍ഥന പങ്കു വെച്ചിരിക്കുന്നത്. 'ഞാന്‍ പോണോ വേണ്ടയോ എന്നൊക്കെ ഞാന്‍ തീരുമാനിച്ചോളാം. പിന്നെ ഞാന്‍ എന്താണെന്നും എനിക്കറിയാം. ആരുടെയെങ്കിലും ശ്രദ്ധയാണ് ആവശ്യമെങ്കില്‍ ഇതാ സ്‌റ്റോറി ഇട്ടിട്ടുണ്ട്' എന്ന കുറിപ്പോടെയാണ് പോസ്റ്റ്. 


ഗോകുല്‍ സുരേഷ് നയകനായെത്തിയ മുദ്ദുഗൗ എന്ന ചിത്ത്രതിലൂടെ സിനിമയിലെത്തിയ നടിയാണ് അര്‍ഥന ബിനു. മലയാളത്തില്‍ നിന്ന് തമിഴിലേക്കും പിന്നീട് തെലുങ്കിലും എത്തിയ ഈ നടി സോഷ്യല്‍മീഡിയയിലും സജീവമാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക