Image

നോര്‍ത്ത് ലിങ്കന്ഷയര്‍ മള്‍ട്ടി കള്‍ച്ചറല്‍ എക്സിബിഷനില്‍ മലയാളി സാന്നിധ്യം ശ്രെദ്ധേയമായി

അപ്പച്ചന്‍ കണ്ണഞ്ചിറ Published on 26 April, 2012
നോര്‍ത്ത് ലിങ്കന്ഷയര്‍  മള്‍ട്ടി കള്‍ച്ചറല്‍ എക്സിബിഷനില്‍ മലയാളി സാന്നിധ്യം ശ്രെദ്ധേയമായി
സ്കന്തോര്‍പ്പ്‌: ലണ്ടന്‍ ഒളിമ്പിക്സിനോടനുബന്ധിച്ചു നോര്‍ത്ത് ലിങ്കന്ഷയര്‍ കൌണ്‍സില്‍ സംഗടിപ്പിക്കുന്ന  മള്‍ട്ടി കള്‍ച്ചറല്‍ എക്സിബിഷനില്‍ കേരള പവിലിയനും, കേരള സംസ്ക്കാരവും ഇടം നേടി. ' സ്റ്റോറീസ് ത്രൂ സ്യുട്ട് കെയിസസ് ' എന്ന നാമകരണം ചെയ്യപ്പെട്ട ഈ എക്സിബിഷനില്‍ ജന്മ നാട്ടില്‍ നിന്നും വന്നപ്പോള്‍ കൊണ്ടുവന്ന ഓര്‍മ്മകളെ തദ്ധെശിയര്‍ക്കായി പങ്കു വെക്കുക എന്നതാണ്‌  ലക്‌ഷ്യം വെച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വേഷ വിധാനവും, സംസ്ക്കാരവും , കലയും, തദ്ധെശിയര്‍ക്കു ഈ പ്രദര്‍ശനത്തില്‍ അടുത്തറിയുവാനുള്ള വേദിയായി . പത്തിലധികം രാജ്യങ്ങളില്‍ നിന്നും പ്രദര്‍ശനത്തില്‍ പങ്കാളിത്തം ഉണ്ടായിരുന്നു. ഇന്ത്യയെ പ്രതിനിധീകരിക്കുവാന്‍ കേരള പവിലിയന് അവസരം കിട്ടിയതില്‍ സ്കന്തോര്‍പ്പ് മലയാളി അസ്സോസ്സിയേഷന്റെ പങ്കു എടുത്തു പറയേണ്ടതാണ്.
 
 
നോര്‍ത്ത് ലിങ്കന്‍ ഷെയര്‍ മ്യുസിയത്തിലും, നിര്‍മാന്ബി പാര്‍ക്കിലും സജ്ജീകരിക്കപ്പെട്ട പവിലയനുകളില്‍ സാരിയും - ബ്ലൌസും, മുണ്ടും-ഷര്‍ട്ടും, ചട്ടയും-മുണ്ടും, പാവാടയും-ബ്ലൌസും, ഭരതനാട്യ വേഷവും ഒക്കെ പ്രൌഡിയോടെ അണിയിച്ചൊരുക്കി നിര്‍ത്തിയത് ഏറെ  ശ്രേദ്ധിക്കപ്പെട്ടു.  നില വിളക്കും, കെട്ടു വള്ളവും, പറയും ഒക്കെ കേരള സാംസ്ക്കാര ഐക്കനുകളായി മാറി.
 
നാല് മാസം നീണ്ടു നില്‍ക്കുന്ന ഈ പ്രധര്‍ശനത്തിന്റെ ഉദ്ഗാടനം നോര്‍ത്ത് ലിങ്കന്ഷയര്‍ കൌണ്‍സിലര്‍ ജോണ് ബ്രിഗ്ഗ് നിര്‍വ്വഹിച്ചു. പവിലയനുകളില്‍ ഏറ്റവും ആകര്‍ഷിക്കപ്പെട്ടതു തങ്ങളുടെ സ്റ്റോള്‍ ആണ് എന്ന് അഭിമാനപൂര്‍വ്വം സ്കന്തോര്‍പ്പ് മലയാളി അസ്സോസ്സിയേഷന്‍ അറിയിച്ചു. സന്ദര്‍ശകര്‍ക്കായി SMA നിര്മാന്ബി പാര്‍ക്കില്‍ അവതരിപ്പിച്ച ഭരത നാട്യവും, മോഹിനിയാട്ടവും നൃത്തങ്ങളും ഏവരുടെയും  പ്രശംശ പിടിച്ചു പറ്റി.കേരളത്തെ   അടുത്തറിയുവാന്‍ അവസരം കിട്ടിയത് വലിയ മുതല്‍ക്കൂട്ടായി എന്ന് സന്ദര്‍ശകര്‍ അഭിപ്രായപ്പെട്ടു.

നമ്മുടെ തനിമയും , മഹത്തും കാത്തു സൂക്ഷിക്കുവാനും,  നമ്മള്‍ അഭിമാനിക്കുന്ന  നമ്മുടെ സംസ്ക്കാരവും, കലകളും പരിചയപ്പെടുത്തുവാനും നമ്മുടെ പിറന്ന നാടിനോടുള്ള സ്നേഹവും കടപ്പാടും അറിയിക്കുവാനുമായി  കിട്ടിയ സുവര്‍ണ്ണ അവസരത്തെ SMA അഭിമാനത്തോടെ കാണുന്നുവെന്ന് പ്രസിഡന്റ്‌ മനോജ്‌ വാണിയപുരക്കല്‍ അഭിപ്രായപ്പെട്ടു. ഡോ. ജോര്‍ജ്ജ് , ഡോ. ഷീന എന്നിവര്‍ കൌണ്‍സിലുമായി ബന്ധപ്പെട്ടു പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നു.
പ്രധര്‍ശനത്തിന്റെ ഭാഗമായി സ്കന്തോര്‍പ്പ് മലയാളി അസ്സോസ്സിയേഷന്‍ കുട്ടികള്‍ അവതരിപ്പിക്കുന്ന നാടന്‍ കലാ പരിപാടികള്‍ കോര്‍ത്തിണക്കിക്കൊണ്ട് ഒരു ടെലി ഫിലിം നിര്‍മ്മിക്കുവാനും കൌണ്‍സില്‍ പദ്ധതിയിടുന്നുണ്ട്. സ്വന്തം പവിലയനും പുറമേ പ്രധര്‍ശനത്തിന്റെ മുഖ്യ പങ്കാളിത്തവും, SMA  ക്കും  കുട്ടികള്‍ക്കും ആണ്. ഏറെ സന്തോഷ ഭരിതരായ കുട്ടികള്‍ കൌന്‍സിലുമായി ബന്ധപ്പെട്ടു വിവിധ പ്രൊജെക്ടുകള്‍ ചെയ്യുന്നുമുണ്ട്.
 
ഡോമിനിക് കൊച്ചുമലയില്‍ , വില്‍ശന്‍ ജോണ്, ബെന്നി പൌലോസ് , ജെയിംസ് മാത്യു, സോണി ജെയിംസ് , മഞ്ജു ഷിബു,   ലിസമ്മ ജോസഫ്,  ജിയാ രഞ്ജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.  
നോര്‍ത്ത് ലിങ്കന്ഷയര്‍  മള്‍ട്ടി കള്‍ച്ചറല്‍ എക്സിബിഷനില്‍ മലയാളി സാന്നിധ്യം ശ്രെദ്ധേയമായിനോര്‍ത്ത് ലിങ്കന്ഷയര്‍  മള്‍ട്ടി കള്‍ച്ചറല്‍ എക്സിബിഷനില്‍ മലയാളി സാന്നിധ്യം ശ്രെദ്ധേയമായിനോര്‍ത്ത് ലിങ്കന്ഷയര്‍  മള്‍ട്ടി കള്‍ച്ചറല്‍ എക്സിബിഷനില്‍ മലയാളി സാന്നിധ്യം ശ്രെദ്ധേയമായിനോര്‍ത്ത് ലിങ്കന്ഷയര്‍  മള്‍ട്ടി കള്‍ച്ചറല്‍ എക്സിബിഷനില്‍ മലയാളി സാന്നിധ്യം ശ്രെദ്ധേയമായിനോര്‍ത്ത് ലിങ്കന്ഷയര്‍  മള്‍ട്ടി കള്‍ച്ചറല്‍ എക്സിബിഷനില്‍ മലയാളി സാന്നിധ്യം ശ്രെദ്ധേയമായിനോര്‍ത്ത് ലിങ്കന്ഷയര്‍  മള്‍ട്ടി കള്‍ച്ചറല്‍ എക്സിബിഷനില്‍ മലയാളി സാന്നിധ്യം ശ്രെദ്ധേയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക