Image

ജോക്ക്‌പോട്ട് ന്യൂയോര്‍ക്ക് ക്യൂന്‍സ് കോളജ് കോള്‍ഡന്‍ സെന്ററില്‍ മെയ് ആറിന്

മോഹന്‍ പി. വര്‍ഗീസ്‌ Published on 26 April, 2012
ജോക്ക്‌പോട്ട് ന്യൂയോര്‍ക്ക് ക്യൂന്‍സ് കോളജ് കോള്‍ഡന്‍ സെന്ററില്‍ മെയ് ആറിന്
ന്യൂയോര്‍ക്ക്: സീറോ മലങ്കര കത്തോലിക്കാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ എക്‌സാര്‍ക്കേറ്റിന്റെ ആഭിമുഖ്യത്തില്‍ ടാലന്റ് മിക്‌സ് ജോക്ക്‌പോട്ട് ഷോ മെയ് ആറിന് ഞായറാഴ്ച വൈകുന്നേരം 5.30ന് നടത്തപ്പെടുന്നതാണ്.
അമേരിക്കന്‍ മലയാളികള്‍ക്ക് കലാവിരുന്ന് ഒരുക്കുവാന്‍ ജോക്ക്‌പോട്ട് എന്ന പേരില്‍ അരങ്ങേറുന്ന ഈ പ്രോഗ്രാം പ്രമുഖ എഴുത്തുകാരനും, അവതാരകനും നടനുമായ നാദിര്‍ഷാ സംവിധാനം ചെയ്യുന്നതാണ്. കലാഭവന്‍ മണി, ഹരിശ്രീ അശോകന്‍, ഭാമ, മുക്ത, വീണാ നായര്‍, ഏലൂര്‍ ജോര്‍ജ്, ഹരിശ്രീ യൂസഫ്, നസീര്‍ സംക്രാന്തി, ഗായകരായ അഫ്‌സല്‍, രഞ്ജിനി ജോസ്, റെജ ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട ഒരു വന്‍ താരനിര അമേരിക്കയിലങ്ങളോമിങ്ങോളമായി 15 സ്‌റ്റേജുകളിലായി അരങ്ങേറുന്ന പുതുമയേറിയ മെഗാ ഷോ ന്യൂയോര്‍ക്കില്‍ മെയ് ആറിന് കോള്‍ഡന്‍ സെന്ററിലാണ് നടത്തപ്പെടുന്നത്.

മലങ്കര കാത്തലിക് എക്‌സാര്‍ക്കേറ്റിന്റെ ഫണ്ട് റൈസിംഗ് പ്രോഗ്രാം ആയി നടത്തപ്പെടുന്ന ഈ കലാവിരുന്നിന്റെ ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രോഗ്രാം കണ്‍വീനര്‍ തുണ്ടിയത്ത് ബാബുക്കുട്ടി (917 589 8391), മലങ്കര കാത്തലിക് എക്‌സാര്‍ക്കേറ്റ് സെന്റര്‍ (516 233 1656).

റിപ്പോര്‍ട്ട്: മോഹന്‍ പി. വര്‍ഗീസ്‌
ജോക്ക്‌പോട്ട് ന്യൂയോര്‍ക്ക് ക്യൂന്‍സ് കോളജ് കോള്‍ഡന്‍ സെന്ററില്‍ മെയ് ആറിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക