Image

ഫോമയ്ക്കിത് അഭിമാന മുഹൂര്‍ത്തം: ഫോമാ വില്ലേജ് പണി പൂര്‍ത്തിയാകുന്നു

അനില്‍ പെണ്ണുക്കര Published on 29 May, 2019
 ഫോമയ്ക്കിത് അഭിമാന മുഹൂര്‍ത്തം: ഫോമാ വില്ലേജ് പണി പൂര്‍ത്തിയാകുന്നു
കേരളത്തിലുണ്ടായ പ്രളയത്തില്‍ ഭൂമിയും വീടുകളും നഷ്ടപ്പെട്ടവര്‍ക്ക് അമേരിക്കന്‍ മലയാളി സംഘടനകളുടെ  ഫേഡറേഷനായ ഫോമ നല്‍കിയ വാക്ക് പാലിക്കപ്പെടുന്നു.തിരുവല്ല കടപ്രയില്‍ പ്രളയബാധിതര്‍ക്കായി ഒരുങ്ങുന്ന  ഫോമാ വില്ലേജ് പദ്ധതി അവസാന മിനുക്കുപണികളിലേക്ക് കടന്നു. ജൂണ്‍ രണ്ടിന് കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ നാല്‍പ്പതു വീടുകളുടെ താക്കോല്‍ദാനം നിര്‍വ്വഹിക്കും. കടപ്ര ആന്‍സ് കണ്‍വന്‍ഷന്‍ സെന്റെറില്‍ നടക്കുന്ന ഫോമാ കേരളാ കണ്‍വന്‍ഷനിലാണ് താക്കോല്‍ദാന ചടങ്ങ് നടക്കുക. പ്രതിപക്ഷ നേതാവ് ശ്രീ.രമേശ് ചെന്നിത്തല,ധനമന്ത്രി ടി.എം തോമസ് ഐസക്, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമന്‍ ,ജെ.മേഴ്‌സിക്കുട്ടിയമ്മ എം .പി മാരായ ആന്റോ ആന്റണി, കൊടിക്കുന്നില്‍ സുരേഷ്, ജോസ് കെ.മാണി, എ.എം. ആരിഫ് ,തോമസ് ചാഴിക്കാടന്‍ ,മാത്യു.ടി.തോമസ് എം.എല്‍.എ, സജി ചെറിയാന്‍ എം.എല്‍.എ തുടങ്ങി സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും .

കേരളാ കണ്‍വന്‍ഷനായി നാട്ടിലെത്തിയ ഫോമാ ഭാരവാഹികള്‍ ഇന്ന് ഫോമാ വില്ലേജില്‍ സന്ദര്‍ശനം നടത്തി വില്ലേജ് പ്രോജക്ട് പണികള്‍ വിലയിരുത്തി. വളരെ വേഗത്തില്‍ ഫോമാ വില്ലേജ് പ്രോജക്ട് നിര്‍മ്മാണം പൂര്‍ത്തിയായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ ഇമലയാളിയോട് പറഞ്ഞു. ഒരു മാതൃകാ വില്ലേജായി ഫോമാ വില്ലേജിനെ ഉയര്‍ത്തിക്കൊണ്ടു വരാനാണ് ഫോമയുടെ ശ്രമം.

ഫോമയുടെ സംഘടനാ ചരിത്രത്തിലെ ഒരു പുതു അദ്ധ്യായത്തിന് തുടക്കം കുറിക്കുന്ന കണ്‍വന്‍ഷന്‍ ആയിരിക്കും തിരുവല്ലയ്ക്കടുത്ത് കടപ്രയില്‍ നടക്കുന്ന ഫോമാ കേരളാ കണ്‍വന്‍ഷന്‍. കേരളത്തിന്റെ മഹാപ്രളയ സമയത്ത് വസ്തുക്കളും വീടും നഷ്ടപ്പെട്ട നിര്‍ദ്ധനരായ നാല്‍പ്പത് കുടുംബങ്ങളുടെ പുനര്‍ജ്ജീവനം കൂടിയായ 'ഫോമാ വില്ലേജ് ' പ്രോജക്ടിന്റെ സാക്ഷാത്കാരം കൂടിയാണ് തിരുവല്ലയില്‍ നടക്കുക. അമേരിക്കന്‍ മലയാളികളുടേയും അവര്‍ ഉള്‍പ്പെടുന്ന സംഘടനകളുടേയും അകമഴിഞ്ഞ സഹായത്തോടുകൂടിയാണ്  ഈ പ്രോജക്ട് പൂര്‍ത്തിയാകുന്നത്. ഫോമയുടെ ഓരോ റീജിയണും ചില നല്ലവരായ വ്യക്തികളുടെ സഹായവും ,ഫോമാ പ്രവര്‍ത്തകരുടെ ഏകീകരണവും കൂടി ആയപ്പോള്‍ ഫോമാ വിലേജ് പ്രോജക്ട് വളരെ വേഗം പൂര്‍ണ്ണതയില്‍ എത്തുകയായിരുന്നു.

2018 ആഗസ്റ്റ് മാസം 15ന് കേരളത്തെ പിടിച്ചുകുലുക്കിയ മഹാപ്രളയത്തിന്റെ ബാക്കിപത്രം എന്ന് പറയുന്നത് നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രമാണ്. ഈ നഷ്ടങ്ങള്‍ക്ക് പരിഹാരം കാണുവാനാണ് കേരളാ ഗവണ്‍മെന്റ്  നവകേരളം പദ്ധതിക്ക് രൂപം കൊടുത്തത്.ഈ പദ്ധതിക്ക് ഒരു സഹായമായിട്ടാണ് ഫോമാ വില്ലേജ് പ്രോജക്ടിന് തുടക്കമിടാന്‍ സാധിക്കുന്നത്

പ്രളയ സമയത്ത് നാട്ടിലുണ്ടായിരുന്ന ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിന്റെ നേതൃത്വത്തില്‍ നിരവധി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും പല കുടുംബങ്ങളുടേയും വിഷമങ്ങള്‍ക്ക് പരിഹാരം കാണുവാനും, പല ദുരിതാശ്വാസ ക്യാമ്പുകള്‍ക്കും ഫോമാ ഒരു അത്താണി ആവുകയും ചെയ്തിരുന്നു. 

പ്രളയ മേഖലയിലും കൂടാതെ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ട ഏഴ് സ്ഥലങ്ങളില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പുകള്‍ കേരളത്തിന്റെ ആരോഗ്യ രംഗത്ത് വലിയ മുതല്‍ക്കൂട്ടായിരുന്നു. സര്‍ജ്ജറി ഉള്‍പ്പെടെ നിരവധി സഹായങ്ങളാണ് രോഗികള്‍ക്കായി നല്‍കിയത്. ക്യാമ്പുകളില്‍ അമേരിക്കയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സേവനം ലഭ്യമാക്കുവാനും ഫോമയ്ക്ക് കഴിഞ്ഞിരുന്നു.

ഇന്ന് നടന്ന ഫോമാ വില്ലേജ് സന്ദര്‍ശന പരിപാടിയാല്‍ ഫോമാ പ്രസിഡന്റ് ഫിലിപ് ചമത്തില്‍, ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, കേരളാ കണ്‍വന്‍ ചെയര്‍മാന്‍ സജി ഏബ്രഹാം, ജോ. സെക്രട്ടറി സജു ജോസഫ്, ജോ. ട്രഷറര്‍ ജെയിന്‍ കണ്ണച്ചാന്‍ പറമ്പില്‍ ,ഫോമാ മുന്‍ പ്രസിഡന്റ് ശശിധരന്‍ നായര്‍, ഫണ്ട് റെയ്‌സിംഗ് ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ്, കോഓര്‍ഡിനേറ്റര്‍ ജോസഫ് ഔസോ, പോള്‍ .കെ.ജോണ്‍ ( റോഷന്‍), സ്റ്റാന്‍ലി കളത്തില്‍, ആര്‍.സനല്‍കുമാര്‍, അനില്‍ ഉഴത്തില്‍ ,മോന്‍സ് വര്‍ഗീസ്, ഏയ്ഞ്ചല്‍, സണ്ണി ഏബ്രഹാം, പ്രേം ,ചാക്കോ കോയിക്കലേത്ത്  , ജേക്കബ് മാമന്‍ വട്ടശ്ശേരില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഫോമാ കേരളാ കണ്‍വന്‍ഷനില്‍ നാട്ടില്‍ എത്തിയിട്ടുള്ള എല്ലാ അമേരിക്കന്‍ മലയാളികളും, ഫോമയെ യും, ഈ പ്രോജക്ടിനെ സ്‌നേഹിക്കുന്നവരും ഫോമയുടെ അഭ്യുദയകാംക്ഷികളും പങ്കുചേരണമെന്ന് ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ ,ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം, ട്രഷറാര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് ,ജോ. സെക്രട്ടറി സജു ജോസഫ്, ജോ. ട്രഷറാര്‍ ജയിന്‍ കണ്ണച്ചാന്‍ പറമ്പില്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സജി ഏബ്രഹാം എന്നിവര്‍ അറിയിച്ചു.

 ഫോമയ്ക്കിത് അഭിമാന മുഹൂര്‍ത്തം: ഫോമാ വില്ലേജ് പണി പൂര്‍ത്തിയാകുന്നു  ഫോമയ്ക്കിത് അഭിമാന മുഹൂര്‍ത്തം: ഫോമാ വില്ലേജ് പണി പൂര്‍ത്തിയാകുന്നു  ഫോമയ്ക്കിത് അഭിമാന മുഹൂര്‍ത്തം: ഫോമാ വില്ലേജ് പണി പൂര്‍ത്തിയാകുന്നു  ഫോമയ്ക്കിത് അഭിമാന മുഹൂര്‍ത്തം: ഫോമാ വില്ലേജ് പണി പൂര്‍ത്തിയാകുന്നു  ഫോമയ്ക്കിത് അഭിമാന മുഹൂര്‍ത്തം: ഫോമാ വില്ലേജ് പണി പൂര്‍ത്തിയാകുന്നു  ഫോമയ്ക്കിത് അഭിമാന മുഹൂര്‍ത്തം: ഫോമാ വില്ലേജ് പണി പൂര്‍ത്തിയാകുന്നു  ഫോമയ്ക്കിത് അഭിമാന മുഹൂര്‍ത്തം: ഫോമാ വില്ലേജ് പണി പൂര്‍ത്തിയാകുന്നു  ഫോമയ്ക്കിത് അഭിമാന മുഹൂര്‍ത്തം: ഫോമാ വില്ലേജ് പണി പൂര്‍ത്തിയാകുന്നു  ഫോമയ്ക്കിത് അഭിമാന മുഹൂര്‍ത്തം: ഫോമാ വില്ലേജ് പണി പൂര്‍ത്തിയാകുന്നു  ഫോമയ്ക്കിത് അഭിമാന മുഹൂര്‍ത്തം: ഫോമാ വില്ലേജ് പണി പൂര്‍ത്തിയാകുന്നു  ഫോമയ്ക്കിത് അഭിമാന മുഹൂര്‍ത്തം: ഫോമാ വില്ലേജ് പണി പൂര്‍ത്തിയാകുന്നു  ഫോമയ്ക്കിത് അഭിമാന മുഹൂര്‍ത്തം: ഫോമാ വില്ലേജ് പണി പൂര്‍ത്തിയാകുന്നു  ഫോമയ്ക്കിത് അഭിമാന മുഹൂര്‍ത്തം: ഫോമാ വില്ലേജ് പണി പൂര്‍ത്തിയാകുന്നു  ഫോമയ്ക്കിത് അഭിമാന മുഹൂര്‍ത്തം: ഫോമാ വില്ലേജ് പണി പൂര്‍ത്തിയാകുന്നു  ഫോമയ്ക്കിത് അഭിമാന മുഹൂര്‍ത്തം: ഫോമാ വില്ലേജ് പണി പൂര്‍ത്തിയാകുന്നു  ഫോമയ്ക്കിത് അഭിമാന മുഹൂര്‍ത്തം: ഫോമാ വില്ലേജ് പണി പൂര്‍ത്തിയാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക