ഭയക്കുന്നവര്‍ ജീവിക്കുന്നില്ല (കവിത: ജോസ് വിളയില്‍)
SAHITHYAM
28-May-2019
SAHITHYAM
28-May-2019

"മരണഭയം ആണ് മനുഷ്യനെ ഭരിക്കുന്നതെങ്കില്‍
ഉലകില്‍ മരിച്ചു ജീവിക്കും മനുഷ്യനെക്കാലവും'

ഭയപ്പെടുന്നവനെന്നു കാണുകില്‍ നിന്നെ വീണ്ടും
ഭയപ്പെടുത്തിയൊരു ജീവച്ഛവം ആക്കിടും നിത്യവും
മതമതൊന്നു പണ്ടേ മനുഷ്യനെ ജീവച്ഛവം ആക്കി
വച്ചട്ടവന്‍മേല്‍ നിന്ന് താണ്ഡവനൃത്തമാടിടുന്നു.
മതം മനുഷ്യനെങ്കില്‍ പിന്നെ നീ മതത്തിനായ്
മരിക്കുന്നതെന്തിന്നു മനുഷ്യന്നായ് മരിച്ചുകൂടെ.
ചുറ്റുവട്ടം കാണാന്‍ കഴിയുന്നൊരു മൃഗത്തിനെ
കണ്ണ് കെട്ടി കയറുകെട്ടി ലാഭം കൊയ്തു കൂട്ടിടുന്നു
വയറിന്‍ കാര്യം മാത്രമീ ജന്മസാഫല്യമെങ്കിലോ
നീ നിന്റെ സൃഷ്ടാവിനെ അപമാനിക്കയല്ലയോ
ഉണര്‍ന്നെണീറ്റു നീ ഉയരേക്കു നോക്കുകില്‍
അര്‍ക്കനും കത്തിജ്വലിച്ച് മരിക്കുന്നതില്ലയോ
മറ്റുള്ളവര്‍ക്കല്പം ചൂട് പകര്‍ന്നു നല്‍കീടുവാന്‍.
കര്‍മമാണ് നിനക്കാവശ്യം ഭയമല്ല ജീവിക്കുവാന്‍.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments