Image

ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജം മലയാളം സ്‌ക്കൂള്‍ പുനരാരംഭിച്ചു

ജോര്‍ജ് ജോണ്‍ Published on 26 April, 2012
ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജം മലയാളം സ്‌ക്കൂള്‍ പുനരാരംഭിച്ചു
ഫ്രാങ്ക്ഫര്‍ട്ട് : ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജത്തിന്റെ മലയാളം സ്‌ക്കൂള്‍ ഏപ്രില്‍ 22 ന് ഹൗസ് ഡെര്‍ ഫോള്‍ക്‌സ് ആര്‍ബെയിറ്റ്, എഷന്‍ഹൈമര്‍ അന്‍ലാഗെ 21 ല്‍ പുനരാരംഭിച്ചു. മാത്യുഭാഷയായ മലയാളം പഠിക്കാനെത്തിയ കുട്ടികളെയും, മാതാപിതാക്കളെയും കേരളസമാജം ട്രഷററും, സ്‌ക്കൂള്‍ പ്രതിനിധിയുമായ ഡോ. അജാക്‌സ് മൊഹമ്മദ് സ്വാഗതം ചെയ്തു. കേരളസമാജം പ്രസിഡന്റ് കോശി മാത്യു മലയാള ഭാഷാ പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. സ്‌ക്കൂള്‍ പുനരാരംഭിക്കാന്‍ സാധിച്ചതില്‍ സമാജത്തിനും, തനിക്കുമുള്ള സന്തോഷം അറിയിച്ചു. തുടര്‍ന്ന് കോശി മാത്യു കേരളീയ ആചാര രീതിയില്‍ കുട്ടികളെ അരിയില്‍ ഹരിശ്രീ കുറിപ്പിച്ച് ക്ലാസുകള്‍ ആരംഭിച്ചു.

മലയാളം സ്‌ക്കൂള്‍ പുനരാരംഭത്തില്‍ സന്തോഷം നിറഞ്ഞ സമാജം ഭാരവാഹികളും,
കുട്ടികളുടെ മാതാപിതാക്കളും മധുരപലഹാരങ്ങള്‍ വിതരണം ചെയ്ത് പരസ്പരം സ്‌നേഹാശം
കള്‍ കൈമാറി. സമാജത്തിന്റെ ക്ഷണം സ്വീകരിച്ച് ഈ പരിപാടിയില്‍ പങ്കെടുത്ത മാതാപിതാക്കള്‍ക്കും, എക്‌സിക്യുട്ടിവ് അംഗങ്ങള്‍ക്കും, പ്രസിഡന്റിനും സ്‌ക്കൂള്‍ പ്രതിനിധി ബോബി ജോസഫ് നന്ദി പറഞ്ഞു. ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജത്തിന്റെ മലയാളം സ്‌ക്കൂളില്‍ കുട്ടികളെ ചേര്‍ത്ത് പഠിപ്പിക്കുവാന്‍ താല്പര്യമുള്ള മാതാപിതാക്കള്‍ സമാജം ഭാരവാഹികളെയോ, സ്‌ക്കൂള്‍ പ്രതിനിധികളായ ഡോ. അജാക്‌സ് മൊഹമ്മദ് (06103-573193); ബോബി ജോസഫ് (069-95114889) എന്നിവരുമായി ബന്ധപ്പെടുക.
ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജം മലയാളം സ്‌ക്കൂള്‍ പുനരാരംഭിച്ചുഫ്രാങ്ക്ഫര്‍ട്ട് കേരളസമാജം മലയാളം സ്‌ക്കൂള്‍ പുനരാരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക