ആരാകും തെരേസയുടെ പിന്‍ഗാമി
EUROPE
27-May-2019
EUROPE
27-May-2019

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രാജി പ്രഖ്യാപനത്തോടെ പ്രധാനമന്ത്രി പദത്തിലും പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തും അവരുടെ പിന്‍ഗാമി ആരാകുമെന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ സജീവം. ജൂണ്‍ ഏഴിനായിരിക്കും തെരേസയുടെ രാജി.
ബോറിസ് ജോണ്‍സണ്‍, എസ്തര്‍ മക്വേ, റോറി സ്റ്റിവര്‍ട്ട് എന്നിവര്‍ക്കു പിന്നാലെ വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടും സ്ഥാനമോഹം പരസ്യപ്പെടുത്തിക്കഴിഞ്ഞു. ഒരു ഡസനിലേറെ മറ്റ് എംപിമാരും മത്സരിക്കാന്‍ നീക്കങ്ങള്‍ നടത്തിവരുന്നുവെന്നാണ് സൂചന.
വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് സെക്രട്ടറി ആംബര്‍ റൂഡിന്റെ പേരും ഉയര്‍ന്നു കേട്ടിരുന്നെങ്കിലും അവര്‍ മത്സരത്തില്‍നിന്നു പിന്‍മാറിക്കഴിഞ്ഞു.
ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദാണ് മനസ് തുറക്കാത്ത മറ്റൊരു പ്രമുഖന്‍. ഇന്ത്യന്‍ വംശജയായ എംപി പ്രീതി പട്ടേലുമുണ്ട് രാഷ്ട്രീയ ചര്‍ച്ചകളിലെ ഒരു പേരുകാരിയായി.
റിപ്പോര്‍ട്ട്:ജോസ് കുന്പിളുവേലില്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments