Image

ഫോമയുടെ അടുത്ത ദ്വിവര്‍ഷ അഡ്വവൈസറി കമ്മിറ്റിയിലേക്ക് ശശിധരന്‍ നായരെ നിര്‍ദ്ദേശിച്ചു.

എ.സി. ജോര്‍ജ് Published on 26 April, 2012
ഫോമയുടെ അടുത്ത ദ്വിവര്‍ഷ അഡ്വവൈസറി കമ്മിറ്റിയിലേക്ക് ശശിധരന്‍ നായരെ നിര്‍ദ്ദേശിച്ചു.
ഹ്യൂസ്റ്റന്‍ : ഫോമയുടെ സൗത്ത് വെസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തില്‍ ഹ്യൂസ്റ്റനില്‍ ചേര്‍ന്ന സൗഹാര്‍ദ സമ്മേളനത്തില്‍ വച്ച് ഫോമയുടെ ഫൗണ്ടിംഗ് പ്രസിഡന്റും സീനിയര്‍ പ്രവര്‍ത്തകനുമായ ശശിധരന്‍ നായരെ ഫോയുടെ അടുത്തുവരുന്ന ദ്വിവര്‍ഷ കമ്മിറ്റിയിലെ അഡ്വവൈസറി അംഗമായി നാമനിര്‍ദ്ദേശം ചെയ്തു.

ഫോമയുടെ ഫൗണ്ടിംഗ് പ്രസിഡന്റ് എന്ന നിലയിലും ഫോമയുടെ ഇതുവരെയുള്ള പ്രവര്‍ത്തന മേഖലയിലെല്ലാം ശശിധരന്‍ നായരുടെ സേവനങ്ങള്‍ ഏറ്റവും മഹത്തരമാണെന്നും ഫോമയുടെ അമരത്തെ ഈ മുഖ്യ ശില്‍പ്പിയുടെ സേവനം തുടര്‍ന്നും ലഭ്യമാക്കുന്നതിനായി ഫോമയുടെ അടുത്തുവരുന്ന ഉപദേശക സമിതിയില്‍ അദ്ദേഹം ഉണ്ടായിരിക്കണമെന്നും സൗഹൃദ സമ്മേളനത്തില്‍ വച്ച് ഫോമയുടെ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.

ഫോമയുടെ സൗത്ത് വെസ്റ്റ് റീജിയന്റെ പ്രസിഡന്റ് തോമസ് ഓലിയാംകുന്നേല്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി. ഫോമാ പ്രവര്‍ത്തകരായ എം.ജി. മാത്യൂ, ബാബു സക്കറിയാ, ജോണ്‍ ചാക്കോ, തോമസ് മാത്യൂ, മൈസൂര്‍ തമ്പി, ജോര്‍ജ്ജ് എബ്രഹാം, ശശിധരന്‍ നായര്‍, വേള്‍ഡ് മലയാളി പ്രതിനിധിയായ എസ്.കെ.ചെറിയാന്‍, വേള്‍ഡ് മലയാളി ഗ്ലോബല്‍ സെക്രട്ടറിയും ആഴ്ചവട്ടം വീക്കിലി എം.ഡി.യുമായ ജോര്‍ജ്ജ് കാക്കനാട്ട് സംഘടനാ പ്രവര്‍ത്തകനും മാധ്യമപ്രതിനിധിയുമായ എ.സി. ജോര്‍ജ് എന്നിവരും യോഗത്തില്‍ പ്രസംഗിക്കുകയും ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. ശശിധരന്‍ നായര്‍-പൊന്നമ്മ നായര്‍ ദമ്പതികളുടെ 39-ാം വെഡിംഗ് ആനിവേഴ്‌സറി കൂടി ആയിരുന്ന അന്നത്തെ തീരുമാനങ്ങളെ ഫോമാ പ്രവര്‍ത്തകര്‍ ഹര്‍ഷാരവങ്ങളോടെ സ്വീകരിച്ചു.

ഫോമയുടെ അടുത്ത ദ്വിവര്‍ഷ അഡ്വവൈസറി കമ്മിറ്റിയിലേക്ക് ശശിധരന്‍ നായരെ നിര്‍ദ്ദേശിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക