Image

പുൽപ്പള്ളിയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവം; പ്രതി പിടിയിൽ... പിടിയിലായത് വനത്തിൽ നിന്ന്

Published on 27 May, 2019
പുൽപ്പള്ളിയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവം; പ്രതി പിടിയിൽ... പിടിയിലായത് വനത്തിൽ നിന്ന്
പുൽപ്പള്ളി: പുൽപ്പള്ളി കാപ്പിസെറ്റ് കന്നാരം പുഴയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കാപ്പിസെറ്റ് കന്നാരംപുഴ പുളിക്കൽ ഷാർലി (42)യാണ് പോലീസ് പിടിയിലായത്. പുൽപ്പള്ളി ചീയമ്പം 73 ലെ വനമേഖലയിൽ നിന്നാണ് പിടികൂടിയത്. ആരോഗ്യനില വഷളായതിനെ തുടർന്ന് പ്രതിയെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

നിധിന്റെ നെഞ്ചിന്റെ ഇടതുഭാഗത്തും കിഷോറിന് വയറിനുമാണ് വെടിയേറ്റത്. നിധിനും ഷാർലിയും തമ്മിലുണ്ടായ തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. കന്നാരം പുഴയടങ്ങിയ സ്ഥലങ്ങൾ കർണാടക വനാതിർത്തിപ്രദേശമായതിനാൽ പ്രതി വനത്തിലേക്ക് കടന്നതായി പോലീസിന് ആദ്യം തന്നെ മനസിലായിരുന്നു. ഇതിന്റെ അടിസ്ഥാഥാനത്തിൽ നടന്ന തിരച്ചിലിനൊടുവിലാണ് പ്രതി വലയിലാകുന്നത്. ചികിത്സയിൽ കഴിയുന്ന പ്രതിയെ പിന്നീട് വിശദമാായി ചോദ്യം ചെയ്യുന്നനതിലൂടെയെ സംഭവത്തിന്റെ നിിജസ്ഥിതിസ്ഥിതി പുറത്ത് വരൂ.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക