Image

രമ്യ ഹരിദാസിന് ആലത്തൂരുകാര്‍ നല്‍കിയത് വോട്ടു മാത്രമല്ല 65 ജോഡി വസ്ത്രങ്ങളും

Published on 27 May, 2019
രമ്യ ഹരിദാസിന് ആലത്തൂരുകാര്‍ നല്‍കിയത് വോട്ടു മാത്രമല്ല 65 ജോഡി വസ്ത്രങ്ങളും

കൊച്ചി ∙ ഉണ്ണാനും ഉടുക്കാനും നല്ല നേരം നോക്കിയ സാഹചര്യത്തില്‍ വളര്‍ന്ന്‍ ആലത്തൂരില്‍ മത്സരിക്കാനെത്തിയ നിയുക്ത ആലത്തൂർ എംപി രമ്യ ഹരിദാസിന് ആലത്തൂരുകാര്‍ നല്‍കിയത് വോട്ടു മാത്രമല്ല 65 ജോഡി വസ്ത്രങ്ങളും .

പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു അവതാരകന്റെ ചോദ്യത്തിന് മറുപടിയായി രമ്യയുടെ വെളിപ്പെടുത്തല്‍.

‘പ്രചാരണത്തിനിടെ കിട്ടിയ വസ്ത്രങ്ങളെണ്ണുമ്പോൾ ഞാൻ ഓർത്തുപോയിട്ടുണ്ട്. ഒരു ഓണക്കോടി പോലും കിട്ടാത്ത അവസരങ്ങളെ കുറിച്ച്. പഴയ വസ്ത്രങ്ങൾ ധരിച്ച് പുതിയത് വാങ്ങാൻ നിവൃത്തിയില്ലാതെ കടന്നുപോയ നിമിഷങ്ങളും ജീവിതത്തിലുണ്ട്. ചിലപ്പോൾ പുതിയ ബുക്ക് വാങ്ങാൻ പണമുണ്ടാകില്ല.

അപ്പോൾ അമ്മ പറയും. ബുക്കിന്റെ ഒരു വശത്തുനിന്ന് ഒരു വിഷയം എഴുതി തുടങ്ങണം. അടുത്ത വിഷയം അതേ ബുക്കിന്റെ മറുവശത്തും നിന്നും എഴുതി തുടങ്ങാൻ.

അങ്ങനെ കടന്നുവന്നതാ ഞാൻ. ഒരു ഇത്തിരി നുറുങ്ങ് വെട്ടവുമായിട്ടാണ് ഇരുട്ടിനെ ഭേദിച്ച് മിന്നാമിനുങ്ങ് കടന്നുപോകുന്നത്..’– രമ്യ പറഞ്ഞു. ആലത്തൂരിലെ വികസന സ്വപ്നങ്ങളും രമ്യ അഭിമുഖത്തില്‍ പ്രതിപാദിക്കുന്നുണ്ട് .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക