Image

രാജി തീരുമാനത്തിലുറച്ച് രാഹുല്‍

Published on 27 May, 2019
രാജി തീരുമാനത്തിലുറച്ച് രാഹുല്‍

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കുന്ന തീരുമാനത്തില്‍ രാഹുല്‍ ഗാന്ധി ഉറച്ചുനില്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ രാഹുല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജി തീരുമാനത്തില്‍ മാറ്റമില്ലെന്ന് മുതിര്‍ന്ന നേതാക്കളായ അഹമ്മദ് പട്ടേല്‍, കെ.സി. വേണുഗോപാല്‍ എന്നിവരെ രാഹുല്‍ അറിയിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ കാണാന്‍ വിസമ്മതിച്ച രാഹുല്‍ തന്റെ എല്ലാ യോഗങ്ങവും കൂടിക്കാഴ്ചകളും റദ്ദുചെയ്യാനും നിര്‍ദേശിച്ചിട്ടുണ്ട്.


ജവഹര്‍ലാല്‍ നെഹ്റുവിന്റെ ചരമവാര്‍ഷികമായ ഇന്ന് അദ്ദേഹത്തിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് രാഹുല്‍ ചെയ്ത ട്വീറ്റില്‍ അദ്ദേഹത്തിന്റെ നിരാശ പ്രകടമായിരുന്നു. 'ഇന്ത്യ പോലുള്ള പല ജനാധിപത്യ രാജ്യങ്ങളും ഇന്ന് ഏകാധിപത്യ ഭരണത്തിലേക്ക് അധപതിക്കുകയാണ്. നെഹ്റുവിന്റെ ചരമദിനമായ ഇന്ന്, കഴിഞ്ഞ 70 വര്‍ഷം ഒരു ജനാധിപത്യ രാജ്യമായി തുടരാന്‍ അദ്ദേഹം നല്‍കിയ ശക്തവും സ്വതന്ത്രവും ആധുനികവുമായ സംഭാവനകള്‍ ഓര്‍ക്കുക' എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

അതേസമയം രാഹുലിന്റെ രാജി സംബന്ധിച്ച വാര്‍ത്തകളെ എ.ഐ.സി.സി തള്ളിയിട്ടുണ്ട്. രാഹുല്‍ രാജി സന്നദ്ധത അറിയിച്ചെങ്കിലും ഇപ്പോള്‍ പദവി ഉപേക്ഷിക്കില്ല എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചത്. പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള സമയം അദ്ദേഹം പാര്‍ട്ടിക്ക് നല്‍കുമെന്നും മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക