ലോക്സഭ തിരഞ്ഞെടുപ്പിൽ 20 സീറ്റിൽ ആലപ്പുഴയിലെ ഒരേയൊരു സീറ്റ് മാത്രമാണ് എൽ.ഡി.എഫിന് നേടാൻ സാധിച്ചത്. ഈ സാഹചര്യത്തിൽ കനത്ത തോൽവിയുടെ കാരണങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരുന്നു. അതിൽ വലിയൊരു വിഭാഗം ആളുകളും പറഞ്ഞത് മുഖ്യമന്ത്രിയുടെ ശൈലിയാണ് തോൽവിയുടെ പ്രധാന കാരണമെന്നാണ്. ഈ ശൈലി അദ്ദേഹം മാറ്റേണ്ടത് അനിവാര്യമാണെന്നും അഭിപ്രായമുയർന്നിരുന്നു.
എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽഡിഎഫിനുണ്ടായ ദയനീയ പരാജയത്തിനു പിന്നാലെ തന്റെ ശൈലിയിൽ ഒരു മാറ്റവും വരുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ജോയ് മാത്യു ഫേസ്ബുക്കിലൂടെ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്.