Image

തോമസ് ചെറിയാന്‍ (ടോമി) പുനലൂരില്‍ നിര്യാതനായി

പി.പി.ചെറിയാന്‍ Published on 26 April, 2012
തോമസ് ചെറിയാന്‍ (ടോമി) പുനലൂരില്‍ നിര്യാതനായി
ഡാളസ്: സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗികനും, നിരവധി ക്രിസ്ത്യന്‍ ഗാനങ്ങളുടെ രചയിതാവുമായ പരേതനായ എം.ഇ. ചെറിയാന്റെ മകന്‍ തോമസ് ചെറിയാന്‍ 56 വയസ്സ് പുനലൂരില്‍ ഏപ്രില്‍ 25ന് നിര്യാതനായി.

ദമാം, സൗദി അറേബ്യ രാജ്യങ്ങളില്‍ പ്രിന്റിങ്ങ് പ്രസ്സ് മാനേജരായി പ്രവര്‍ത്തിച്ചിരുന്ന തോമസ് ചെറിയാന്‍ പൂര്‍ണ്ണ സമയ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കായി 1998 ല്‍ ഉദ്യോഗം രാജിവെച്ചു.

ഭാര്യ സൂസന്‍ ചെറിയാന്‍.

മക്കള്‍ : തോംസണ്‍ ചെറിയാന്‍, ആനിമേരി ചെറിയാന്‍, സോളമന്‍ ഡേവിഡ് ചെറിയാന്‍.

ഡാളസ്സിലെ പ്രസിദ്ധ ഗിറ്റാറിസ്റ്റ് ജോസ് ചെറിയാന്‍, പൂര്‍ണ്ണ സമയ സുവിശേഷ പ്രവര്‍ത്തകനായ ജെയിംസ് ചെറിയാന്‍ (ഡാളസ്) എന്നിവര്‍ പരേതന്റെ സഹോദരന്മാരാണ്.

സംസ്‌ക്കാരം ഏപ്രില്‍ 27ന്(വെള്ളിയാഴ്ച) പുനലൂരില്‍ .

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജെയിംസ് ചെറിയാന്‍(ഡാളസ്)-469-487-0037
ജോസ് ചെറിയാന്‍(ഡാളസ്)-817-692-0348
തോമസ് ചെറിയാന്‍ (ടോമി) പുനലൂരില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക