Image

കൊച്ചി ബ്രോഡ്‌ വേയില്‍ തീപിടുത്തം, മൂന്ന്‌ കടകള്‍ കത്തി നശിച്ചു

Published on 27 May, 2019
കൊച്ചി ബ്രോഡ്‌ വേയില്‍ തീപിടുത്തം,   മൂന്ന്‌ കടകള്‍  കത്തി നശിച്ചു

കൊച്ചി ബ്രോഡ്‌ വേ മാര്‍ക്കറ്റിനുള്ളിലെ വസ്‌ത്രവ്യാപാര സ്ഥാപനത്തില്‍ തീപിടുത്തം. തീ അണക്കാന്‍ അഗ്‌നിശമന സേനാംഗങ്ങളുടെ ശ്രമം തുടരുന്നു. പ്രദേശത്ത്‌ നിന്ന്‌ ആളുകളെ ഒഴിപ്പിക്കുന്നു. മറ്റ്‌ കെട്ടിടങ്ങളിലേക്ക്‌ തീ പിടിക്കാതിരിക്കാനുള്ള ശ്രമമാണ്‌ ഇപ്പോഴുള്ളത്‌. കൂടുതല്‍ ഫയര്‍ ഫോഴ്‌സ്‌ യൂണിറ്റുകള്‍ എത്തിക്കൊണ്ടിരുന്നു.

വസ്‌ത്രങ്ങളുടെ മൊത്തക്കച്ചവടം നടക്കുന്ന കടയാണ്‌ ഇത്‌. തൊട്ട്‌ അടുത്തുള്ള കടകളിലേക്ക്‌ തീ പടരുന്നത്‌ തടയാനായി ഫയര്‍ഫോഴ്‌സ്‌ വെള്ളം ചീറ്റി കൊണ്ടിരിക്കുകയാണ്‌. മൂന്ന്‌ നിലകളിലായി പ്രവര്‍ത്തിക്കുന്ന ഭദ്ര ടെക്‌സ്റ്റല്‍സ്‌ പൂര്‍ണമായും കത്തി കൊണ്ടിരിക്കുകയാണ്‌. തൃക്കാക്കരയില്‍ നിന്നും കൊച്ചിയില്‍ നിന്നും കൂടുതല്‍ ഫയര്‍ഫോഴ്‌സ്‌ യൂണിറ്റുകള്‍ സ്ഥലത്തേക്ക്‌ എത്തിയിട്ടുണ്ട്‌.

കെട്ടിട്ടത്തിന്റെ മേല്‍ക്കൂര ഏതാണ്ട്‌ കത്തിയമര്‍ന്നു. കെട്ടിട്ടത്തിലേക്ക്‌ ഫയര്‍ഫോഴ്‌സ്‌ ഉദ്യോഗസ്ഥര്‍ പ്രവേശിച്ചിട്ടുണ്ട്‌. കെട്ടിട്ടത്തിനകത്തെ തീയണയ്‌കക്കാനാണ്‌ ഇവരുടെ ശ്രമം. വളരെ പഴയ ഒരു കെട്ടിട്ടത്തിലാണ്‌ തുണിക്കട പ്രവര്‍ത്തിക്കുന്നതെന്ന്‌ സ്ഥലത്തെ വ്യാപാരികള്‍ പറയുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക