Image

സ്‌മൃതി ഇറാനിയുടെ സഹായിയെ വെടിവച്ച്‌ കൊന്ന കേസില്‍ ഏഴ്‌ പേര്‍ അറസ്റ്റില്‍

Published on 27 May, 2019
 സ്‌മൃതി ഇറാനിയുടെ സഹായിയെ വെടിവച്ച്‌ കൊന്ന കേസില്‍ ഏഴ്‌ പേര്‍ അറസ്റ്റില്‍
അമേഠി: ഉത്തര്‍പ്രദേശിലെ അമേഠിയില്‍മൃതി ഇറാനിയുടെ സഹായിയെ വെടിവച്ച്‌ കൊന്ന കേസില്‍ ഏഴ്‌ പേര്‍ അറസ്റ്റില്‍. പ്‌ത എന്നിവരെയാണ്‌ പൊലീസ്‌ ഇന്ന്‌ അറസ്റ്റ്‌ ചെയ്‌തത്‌.

സുരേന്ദ്ര സിങ്ങിന്റെ സഹോദരന്‍ നരേന്ദ്ര സിങ്ങിന്റെ പരാതിയിലാണ്‌ അറസ്റ്റ്‌ നടന്നത്‌. അക്രമി സംഘം സുരേന്ദ്ര സിങിനെ വീട്ടില്‍ കയറിയാണ്‌ വെടിവച്ച്‌ കൊന്നത്‌. ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബരൗളിയില്‍ സുരേന്ദ്ര സിങിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ സ്‌മൃതി ഇറാനിയുടെ പ്രചരണാര്‍ത്ഥം ചെരുപ്പുകള്‍ വിതരണം ചെയ്‌തത്‌. ഇതിനെതിരെ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്തെത്തിയിരുന്നു.

ഇന്നലെ സുരേന്ദ്ര സിംഗിന്റെ സംസ്‌കാര ചടങ്ങില്‍ സ്‌മൃതി ഇറാനി ശവമഞ്ചം ചുമന്നു. സ്‌മൃതി ഇറാനി സുരേന്ദ്ര സിങിന്റെ ശവ മഞ്ചം ചുമന്നത്‌ വലിയ വര്‍ത്തയാകുകയും ചെയ്‌തിരുന്നു.അതിനിടെ, കോണ്‍ഗ്രസ്‌ ആണ്‌ കൊലപാതകത്തിന്‌ പിന്നിലെത്ത്‌ സുരേന്ദ്ര സിങ്ങിന്‍റെ മകന്‍ ആരോപിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക