Image

ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റി വിഷു ആഘോഷം കേരളതനിമയില്‍ ഉജ്ജ്വലമായി

എ.സി. ജോര്‍ജ് Published on 26 April, 2012
ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റി വിഷു ആഘോഷം കേരളതനിമയില്‍ ഉജ്ജ്വലമായി
ഹ്യൂസ്റ്റന്‍ : ഹ്യൂസ്റ്റന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ഇക്കൊലത്തെ വിഷു ആഘോഷങ്ങള്‍ കേരളതനിമയില്‍ അത്യന്തം ഉജ്ജ്വലമായി. ഏപ്രില്‍ 21-ാം തീയതി രാവിലെ 11 മണിയ്ക്ക് ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള സെന്റ് തോമസ് കാത്തലിക് ഓഡിറ്റോറിയത്തില്‍ നിറഞ്ഞ സദസ്സിന്റെ മുമ്പാകെ ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്‍ എന്‍.എസ്.എസ. പ്രസിഡന്റ് ശ്രീമതി പൊന്നുപിള്ള, ഫൊക്കാന പ്രസിഡന്റ് ജി.കെ. പിള്ള, മറ്റു പ്രമുഖരായ രാജേഷ് നായര്‍, ഭാസ്‌കരന്‍ നായര്‍, തങ്കമണി ടീച്ചര്‍ എന്നിവര്‍ ഭദ്രദീപം കൊളുത്തിയതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. വിഷുകണിയുടെ ഭാഗമായി കേരളീയ കാര്‍ഷിക വിഭവങ്ങളും ഉല്‍പ്പന്നങ്ങളും കായ്കളും കനികളും, പഴങ്ങളും പുഷ്പങ്ങളും ശ്രീകൃഷ്ണ വിഗ്രഹത്തിനും മുമ്പില്‍ സ്റ്റേജില്‍ ഭംഗിയായി അലങ്കരിച്ചു വച്ചിരുന്നു. സ്റ്റേജിലെത്തിയ കുട്ടികള്‍ക്ക് പരമ്പരാഗതമായ വിഷു കൈനീട്ടം നല്‍കി. അതു മാത്രമല്ല മറ്റ് കലാപരിപാടികള്‍ തുടങ്ങുന്നതിനിടയില്‍ തന്നെ വിഷു ആഘോഷിയ്ക്കാനെത്തിയ എല്ലാവര്‍ക്കും എന്‍.എസ്.എസിന്റെ വകയായ വിഷു കൈനീട്ടം അവരവരുടെ സിറ്റിയില്‍ തന്നെ പോയി കൊടുക്കാന്‍ പ്രസിഡന്റ് പൊന്നുപിള്ള നിഷ്‌കര്‍ഷ കാണിച്ചു. സന്‍ജയ് നായര്‍ ആമുഖ പ്രസംഗം നടത്തി. പ്രസിഡന്റ് പൊന്നുപിള്ള ഏവര്‍ക്കും സ്വാഗതമാശംസിച്ച് പ്രസംഗിച്ചു. ഫൊക്കാനാ പ്രസിഡന്റ് ജി.കെ. പിള്ള ആശംസ അര്‍പ്പിച്ചു.

ഡോക്ടര്‍ സുധാ ഹരിഹരന്റെ നേതൃത്വത്തില്‍ സമൂഹ പ്രാര്‍ത്ഥനാ ഗാനത്തോടെ വിവിധ വിഷു കലാപരിപാടികള്‍ക്ക് തുടക്കമായി. ബാലികാബാലന്മാരും കൗമാര കലാപ്രതിഭകളും ചേര്‍ത്ത് വിവിധ ഗാനങ്ങളും നൃത്തങ്ങളും കലാപരിപാടികളുമായി വിഷു ആഘോഷങ്ങള്‍ക്ക് ചാരുത പകര്‍ന്ന് കൊഴുപ്പേകി. സൂര്യാ അജിത്, ഗോപികാ അജിക്, ശ്രേയാ നായര്‍, അഞ്ജലി ഗര്‍ഭര്‍, ലിയാ ഗര്‍ദര്‍, വേദാ സുരേഷ്, തിധികാ പിള്ള, മാനസാ മുരളി, ശ്രീറാം ഹരിഹര്‍, ശ്രീദേവി ഹരിഹര്‍, അരുന്ധതി നായര്‍, മേഘ്‌നാ മുരളിധരന്‍, സിയാ നായര്‍, കൃഷ്ണാ തമ്പി, ഗോപികാ നായര്‍, ഗോപികാ തമ്പി, ദേവികാ തമ്പി, കൃഷ്‌ണേന്ദു സായിനാഥ്, മാലിനി രമേഷ്, സഹാനാ രാജേഷ്, സുബിന്‍ അജിത്, സ്വാതി നായര്‍, അതുല്യാ ശ്രീകാന്ത്, ഭദ്രാ രൂപേഷ്, മഹേശ്വരി നായര്‍, ആര്യാ നായര്‍, മേഘ്‌നാ സുന്ദരന്‍, അയിറില്‍ രാജു, ഷാനാ ജോസഫ്, മന്‍ജു പിള്ള, നികാരികാ നായര്‍, ആതിരാ വിജയകുമാര്‍, രജിതാ രാജേഷ് തുടങ്ങിയവരാണ് വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചത്. എന്‍.എസ്.എസ് ട്രഷറാര്‍ രഘു കുറുപ്പ് നന്ദി പ്രസംഗം നടത്തി. വിഭവ സമൃദ്ധമായ വിഷുസദ്യക്കു ശേഷമാണ് അവിസ്മരണീയമായ ഇക്കൊല്ലത്തെ വിഷു ആഘോഷങ്ങള്‍ക്ക് പരിസമാപ്തിയായത്.


ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റി വിഷു ആഘോഷം കേരളതനിമയില്‍ ഉജ്ജ്വലമായി
ഹ്യൂസ്റ്റണ്‍ എന്‍.എസ്.എസ് പ്രസിഡന്റ് ശ്രീമതി പൊന്നുപിള്ള ഭദ്രദീപം വിഷുവിന് തുടക്കം കുറിക്കുന്നു. രാജേഷ് നായര്‍, ജി.കെ. പിള്ള, ഭാസ്‌ക്കരന്‍ നായര്‍, സന്‍ജയ് നായര്‍ തുടങ്ങിയവര്‍ സ്റ്റേജില്‍
ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റി വിഷു ആഘോഷം കേരളതനിമയില്‍ ഉജ്ജ്വലമായി
ഡോ: സുധാ ഹരിഹരന്‍ നയിക്കുന്ന സമൂഹ പ്രാര്‍ത്ഥനാ ഗാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക