Image

മുന്‍ ചീഫ്‌ സെക്രട്ടറി സി വി ആനന്ദബോസിനെയും കേന്ദ്രമന്ത്രിസഭയിലേക്ക്‌ബിജെപി പരിഗണിക്കുന്നു

Published on 27 May, 2019
മുന്‍ ചീഫ്‌ സെക്രട്ടറി  സി വി ആനന്ദബോസിനെയും കേന്ദ്രമന്ത്രിസഭയിലേക്ക്‌ബിജെപി പരിഗണിക്കുന്നു


തിരുവനന്തപുരം: കേന്ദ്രമന്ത്രിസഭയിലേക്ക്‌ മുന്‍ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി സി വി ആനന്ദബോസിനെയും ബിജെപി പരിഗണിക്കുന്നുവെന്ന്‌ റിപ്പോര്‍ട്ട്‌.

'2022 ല്‍ എല്ലാവര്‍ക്കും പാര്‍പ്പിടം' എന്ന പദ്ധതിയുടെ മുഖ്യ ആസൂത്രകനാണ്‌ സി വി ആനന്ദബോസ്‌. ആനന്ദബോസിന്‌ സഹമന്ത്രി സ്ഥാനമോ സ്വതന്ത്ര മന്ത്രി സ്ഥാനമോ നല്‍കിയേക്കുമെന്ന്‌ ന്യൂഇന്‍ഡ്യന്‍ എക്‌സ്‌പ്രസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു.

തെരഞ്ഞെടുപ്പ്‌ സമയത്തെ നയ രൂപികരണത്തില്‍ ആനന്ദ ബോസും പങ്കാളിയായെന്ന്‌ ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കി. മന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട്‌ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന്‌ ബിജെപി പറഞ്ഞു.

ഐഐഡിജിഎന്‍എം സെക്രട്ടറി, നാഫെഡ്‌ എംഡി, അഡീഷണല്‍ ചീഫ്‌ സെക്രട്ടറി, മുഖ്യമന്ത്രിയുടെ സെക്രട്ടറി, ജില്ലാ കളക്ടര്‍ എന്നീ പദവികളും ആനന്ദ ബോസ്‌ വഹിച്ചിട്ടുണ്ട്‌.

നാലുതവണ യുഎന്നിന്റെ ഗ്ലോബല്‍ ബെസ്റ്റ്‌ പ്രാക്ടീസ്‌ പുരസ്‌കാരവും ഇന്ത്യാ ഗവണ്‍മെന്റിന്റെ നാഷണല്‍ സ്‌പെഷ്യല്‍ ഹാബിറ്റാറ്റ്‌ അവാര്‍ഡും ജവഹര്‍ലാല്‍ നെഹ്‌റു ഫെലോഷിപ്പും ഉള്‍പ്പെടെ ദേശീയവും അന്തര്‍ദേശീയവുമായ 26 അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്‌. കോട്ടയം ജില്ലയിലെ മാന്നാനം സ്വദേശിയാണ്‌ ആനന്ദബോസ്‌.

അതേസമയം കേന്ദ്രമന്ത്രിമാരെ തീരുമാനിക്കുന്നത്‌ പ്രധാനമന്ത്രിയാണെന്ന്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ്‌ ശ്രീധരന്‍ പിള്ള പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക