Image

രാഹുലിന്റെ സൂര്യന്‍ അസ്തമിച്ചിട്ടില്ല; കേരളത്തിനു പക്ഷെ കഷ്ടം (സാം നിലമ്പള്ളില്‍)

Published on 26 May, 2019
രാഹുലിന്റെ സൂര്യന്‍ അസ്തമിച്ചിട്ടില്ല; കേരളത്തിനു പക്ഷെ കഷ്ടം (സാം നിലമ്പള്ളില്‍)
ഭൂലോകത്തില്‍ എവിടെയായിരുന്നാലും ജനിച്ചുവീണ മണ്ണിനെ ആര്‍ക്കാണ് മറക്കാന്‍ സാധിക്കുക? മാതൃരാജ്യത്തെ മറക്കുന്നവന്‍ സ്വന്തം അമ്മയെത്തന്നെയല്ലേ മറക്കുന്നത്. കേരളത്തില്‍ എന്തെല്ലാം കുഴപ്പങ്ങള്‍ ഉണ്ടായിരുന്നാലും നാട്ടിലെ കാര്യങ്ങളില്‍ നമ്മള്‍, പ്രവാസികള്‍, തല്‍പരരാണ്.

അതുകൊണ്ടാണല്ലോ ഒന്നുരണ്ടും വര്‍ഷങ്ങള്‍ കൂടുമ്പോള്‍ പെട്ടിയുമെടുത്തുകൊണ്ട് കൊച്ചീക്കോ തിരുവനന്തപുരത്തിനോ പ്‌ളെയിന്‍ കയറുന്നത്; അമേരിക്കയിലും യൂറോപ്പിലുമിരുന്നകൊണ്ട് ഇന്റര്‍നെറ്റില്‍ മനോരമയും ദീപികയും വായിക്കുന്നത്; മലയാള സിനിമകള്‍ കാണുന്നത്; ദോശയും ഇഡ്ഡലിയും കഴിക്കുന്നത്. ഇന്‍ഡ്യാക്കാരന്, മലയാളിക്ക്, സായിപ്പാകാന്‍ കഴിയില്ല. എത്രതലമുറകള്‍ കഴിഞ്ഞാലും നമ്മുടെ മക്കള്‍ ഇന്‍ഡ്യാക്കാര്‍ തന്നെ.

മൈ പേരന്റ്‌സാര്‍ ഫ്രം ഇന്‍ഡ്യ എന്നവര്‍ പറഞ്ഞാലും സ്‌കൂളില്‍ സായിപ്പിന്‍ കുട്ടികള്‍ അവരോട് ഗോബാക്ക് ടു യുവര്‍ കണ്‍ട്രി എന്ന് പറയും. ഇത്രയും പറഞ്ഞത് അമേരിക്കയില്‍ ജീവിക്കുന്ന ഏതാനുംചില മലയാളികളുടെ മനോഭാവം പുനരാലോചിക്കാനാണ്.

ഇന്‍ഡ്യയിലെ രാഷ്ട്രീയത്തില്‍ നമുക്ക് താല്‍പര്യമുണ്ട്. രാഷ്ട്രീയം മലയാളികളുടെ രക്തത്തില്‍ കലര്‍ന്നതാണ്. അവന്‍ വഴിയില്‍ മറ്റൊരു മലയാളിയെ കണ്ടുമുട്ടുമ്പോള്‍ നാട്ടിലെ രാഷ്ട്രീയം സംസാരിക്കും. അമേരിക്കയിലെ രാഷ്ട്രീയത്തെക്കാള്‍ പ്രധാനമാണ് അവന് നാട്ടിലേത്. അവന്‍ ഉമ്മന്‍ ചാണ്ടിയെ വിമര്‍ശിക്കും, അതുപോലെ പിണറായിയേയും. രാഹുലിനെ വിമര്‍ശിക്കും മോദിയേയും.

വന്‍ഭൂരിപക്ഷത്തോടെ മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ കയറിയിരിക്കയാണ്.

കോണ്‍ഗ്രസ്സ് ഇപ്പോള്‍ കേരളത്തിലും പഞ്ചാബിലും മാത്രമേയുള്ളു തമഴ്‌നാട്ടില്‍നിന്ന് ഒന്‍പത് സീറ്റുകള്‍ കിട്ടിയത് ഡി എം കെയുടെ കാരുണ്യം കൊണ്ടാണ്. കേരളവും തമിഴ്‌നാടും തുണച്ചില്ലായിരുന്നെങ്കില്‍ കോണ്‍ഗ്രസ്സിന്റെ ഗതിയെന്താകുമായിരുന്നു. കോണ്‍ഗ്രസ്സിന് ആകെകിട്ടിയ 51 സീറ്റകളില്‍ കേരളത്തിന്റേയും തമഴ്‌നാടിന്റേയും സംഭാവന 28 ആണ്.

രാഹുല്‍ ഗാന്ധി കേരളത്തില്‍വന്ന് മത്സരിച്ചതുകൊണ്ട് മാനം അല്‍പമെങ്കിലും രക്ഷിക്കാനായി.

അദ്ദേഹം കര്‍ണാടകയില്‍ ഒരു ബിജെപി സ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കേണ്ടതാണെന്ന് കഴിഞ്ഞൊരു ലേഖനത്തില്‍ ഞാന്‍ എഴുതുകയുണ്ടായി. അങ്ങനെയൊരു തീരുമാനം എടുക്കാഞ്ഞത് നന്നായി എന്നാണ് ഇപ്പോള്‍ തോന്നുന്നത്. രണ്ടിടത്ത് മത്സരിച്ചു തോറ്റു എന്ന നാണക്കേട് ഇല്ലാ
തായല്ലോ. രാഹുലിനെ കേരളീയര്‍ക്കെല്ലാം ഇഷ്ടമാണ്. കളങ്കമില്ലാത്ത നല്ല മനുഷ്യന്‍, കാണാന്‍ സുന്ദരന്‍, അഹങ്കാരം അശ്ശേഷമില്ലാത്തവന്‍, അധ്വാനശീലന്‍, ഇങ്ങനെപോകുന്നു വിശേഷണങ്ങള്‍.

ഇപ്പോഴത്തെ പരാജയംകൊണ്ട് രാഹുല്‍ നിരാശപ്പെടേണ്ടതില്ല. രാജ്യം ഭരിക്കാന്‍ ഇനിയും അവസരങ്ങള്‍ ധാരാളമുണ്ട്. പരാജയത്തിന്റെ പടുകഴിയില്‍ കിടക്കുന്ന കോണ്‍ഗ്രസ്സിനെ ഉയര്‍ത്തിക്കൊണ്ടുവരിക എന്ന വലിയ ജോലിയാണ് അദ്ദേഹത്തിനുള്ളത്. പലരും പറയുന്നതുപോലെ കോണ്‍ഗ്രസ്സ് മരിച്ചു പോയിട്ടൊന്നുമില്ല. അതിന്റെ അടിത്തറ ഇപ്പോഴും ശക്തമാണ്. രാഹു
ലിന്റെ മുന്‍ഗാമികള്‍ ചെയ്ത വലിയ തെറ്റുകളാണ് കോണ്‍ഗ്രസ്സിനെ ഇങ്ങനെയൊരു ദുര്‍ഗതിയിലെത്തിച്ചത്. ന്യൂനപക്ഷ പ്രീണനത്തിന്റെപേരില്‍ ഭൂരിപക്ഷത്തെ അകറ്റി. അതാണ് ബിജെപി മുതലെടുത്തത്. എന്നാല്‍ ഇപ്പോള്‍ ബിജെപി വന്‍ഭൂരിപക്ഷം നേടാന്‍ ഇടയാക്കിത് പുല്‍വാമയില്‍ നടന്ന ഭീകരാക്രമണവും അതിന് തിരിച്ചടിയെന്നോണം പാകിസ്ഥാനില്‍ ബോംബിട്ട്
ഭീകരക്യാമ്പുകള്‍ നശിപ്പിച്ചതുമാണ്. ഇനിയും സ്ഥിരീകരിക്കപ്പെടേണ്ടിയിരിക്കുന്നു ഈ സംഭവം ഇന്‍ഡ്യന്‍ ജനതയെ, പ്രത്യേകിച്ചും വടക്കേ ഇന്‍ഡ്യാക്കാരെ ആവേശംകൊള്ളിച്ചു. തിരച്ചടിക്കാന്‍ കഴിവുള്ള പാര്‍ട്ടിക്ക് അവര്‍ അധികാരം കൈമാറി.

മുംബയില്‍ ഭീകരാക്രമണം ഉണ്ടായപ്പോള്‍ കോണ്‍ഗ്രസ്സ് സര്‍ക്കാരായിരുന്നു രാജ്യം ഭരിച്ചിരുന്നത്, നമ്മുടെ അഭിമാനമായ ആന്റണിസാര്‍ പ്രതിരോധവകുപ്പ് മന്ത്രിയും. പാകിസ്ഥാനെതിരെ ഒരു ചെറുവിരല്‍ അനക്കാനുള്ള തന്റേടം ആ സര്‍ക്കരിന് ഇല്ലാതെപോയി. ആന്റണി സാര്‍ ഏതു ഗുഹയില്‍പോയി ഒളിച്ചൈന്ന് ആര്‍ക്കും അറിയില്ലായിരുന്നു. അങ്ങനെയുള്ള ഒരു സര്‍ക്കരിനെയല്ല ഇന്‍ഡ്യന്‍ ജനത കാംക്ഷിക്കുന്നത്. ഒന്നടിച്ചാല്‍ രണ്ട് തിരിച്ചുകൊടുക്കുന്ന ഭരണാധികാരിയെ ജനം വാഴ്ത്തും. അതാണിപ്പോള്‍ കണ്ടത്. അല്ലാതെ മോദിയുടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണത്തിന്റെ മേന്‍മകൊണ്ടല്ല അവര്‍ വോട്ടുചെയ്ത് വിജയിപ്പിച്ചത്.

മോദിയുടെ അടുത്ത അഞ്ചുവര്‍ഷത്തെ ഭരണം കേരളത്തിന് ഗുണമൊന്നും ചെയ്യാന്‍ പോകുന്നില്ല.

എങ്ങനെയെല്ലാം കേരളത്തിന്റെ കഴുത്ത് ഞെരുക്കണമെന്നായിരിക്കും അവര്‍ ചിന്തിക്കുക. പലരും പറയുന്നതുപോലെ പിണറായി ഗവണ്‍മെന്റിനെ പിരിച്ചുവിടാനൊന്നും പോകുന്നില്ല. പിരിച്ചു വിട്ടാല്‍ അടുത്ത ഇലക്ക്ഷനില്‍ അവര്‍ തിരിച്ചുവരും. അല്ലെങ്കില്‍ യുഡിഎഫ്. ബിജെപിക്ക് യാതൊരു സാധ്യതയും ഇല്ലാത്തതുകൊണ്ട് സാഹസത്തിന് മോദി മുതിരുകയില്ല. പിന്നെ ചെയ്യാവുന്ന ഒരുകാര്യം എങ്ങനെയെല്ലാം കേരളത്തെ ബുദ്ധിമുട്ടിക്കാം എന്നതാണ്. പ്രളയത്തി
നുശേഷം കേന്ദ്രം കേരളത്തിന് തന്നതെത്രയാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ.

നാഷണല്‍ ഹൈവേ വികസനത്തിന് തടസം സൃഷിക്കുന്നതും റയില്‍വേ നവീകരണത്തിന് തുരങ്കം വയ്ക്കുന്നതും മറ്റാരുമല്ല. തിന്നുകയുമില്ല തീറ്റിക്കയുമില്ല എന്ന നായുടെ നയമായിരിക്കും അവര്‍ സ്വീകരിക്കുക. അതിന് കേരളഘടകം ബിജെപിയുടെ സപ്പോര്‍ട്ടും മോദിക്ക് ഉണ്ടായിരിക്കും. ഗോമാതാവിനെ കൊന്നുതിന്നുന്നവര്‍ അനുഭവിക്കട്ടെ.

ഒരുകാര്യം ചോദിച്ചോട്ടെ. കേരളമുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെടുന്ന കെ. മുരളീധരനെപ്പോലുള്ള കോണ്‍ഗ്രസ്സുകാര്‍ എന്തുകൊണ്ട് ഇതേ ആവശ്യം സംപൂജ്യരായിതീര്‍ന്ന രാജസ്ഥാനിലേയും മധ്യപ്രദേശിലേയും ചത്തീഘട്ടിലേയും കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിമാരോട് ആവശ്യപ്പെടുന്നില്ല. രണ്ടുകാലിലും മന്തുള്ളവന്‍ ഒരുകാലില്‍ മന്തുള്ളവനെ മന്തുകാലാ എന്ന് വിളിച്ചതാണ് ഓര്‍മവരുന്നത്.

തിരവനന്തപുരത്തുനിന്ന് വിജയിച്ച ശശി തരൂരിന് ആയിരത്തൊന്ന് അഭിവാദ്യങ്ങള്‍. ലോകപൗരനായ അദ്ദേഹത്തുനു പകരം ഒരുവര്‍ഗീയവാദിയെ അവിടുത്തെ വോട്ടര്‍മാര്‍ തെരഞ്ഞെടുത്തിരുന്നെങ്കില്‍ കേരളം ലോകത്തിനു മുന്‍പില്‍ തലകുനിക്കേണ്ടി വരുമായിരുന്നു. എന്‍ എസ്സെ എസ്സിന്റെ
കല്‍പനകള്‍ എല്ലാനായന്മാരും അംഗീകരിക്കില്ലെന്ന് പെരുന്നയിലെ തമ്പുരാന്‍ ഇനിയെങ്കിലും മനസിലാക്കേണ്ടതാണ്.
Join WhatsApp News
Ninan Mathulla 2019-05-26 19:38:26

I think it was the wrong decision that Rahul Gandhi made to choose Vayanadu. Personally speaking I was also thrilled at his decision. But for the Congress party is was like win the battle but lost the war. That single decision made UDF get almost all the seats, UDF lost in Kerala and  Congress lost miserably in the rest of the states.

 

The problem is not with Rahul or Congress party or LDF in the final election result. It is with the attitude of the majority of the people of North India. It is the psychology of most uneducated to consider themselves, their culture or heritage better than others. This is from ignorance. Most of the North Indians are not well educated or informed well even if they have degrees. Racism and religion are prime in their minds. To them the whole south India is ‘Madrasi’ a derogatory term for Dravidians or’ Dasyu’ race of Vedas. When Rahul decided to choose Vayanadu, most of the North Indians could not identify with South India as one with North India, and they voted against him. In Tamil Nadu, Andhra, it is the local party that won the election, and Karnataka is a special situation as other variables are involved in it other than race. It can be religion.  We do not know all the variables involved in Karnataka yet. Slowly it might come to light.

 

This does not mean that things will not change. As people get more educated, they might consider beyond race and religion to consider all humanity as one. Let us hope that this will happen in the next generation.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക