Image

മോദിയുടെ സത്യപ്രതിജ്ഞ വ്യാഴാ ഴ്‌ച

Published on 26 May, 2019
മോദിയുടെ സത്യപ്രതിജ്ഞ വ്യാഴാ ഴ്‌ച

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍.ഡി.എ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ മെയ്‌ 30ന്‌ വൈകീട്ട്‌ ഏഴുമണിക്ക്‌. മോദിക്കൊപ്പം കേന്ദ്രമന്ത്രിമാരും അന്നുതന്നെ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധി കാരമേറ്റെടുക്കും. വ്യാഴാഴ്‌ച രാഷ്ട്രപതി ഭവനിലാണ്‌ സത്യപ്രതിജ്ഞ ാ ചടങ്ങ്‌.

രാഷ്ട്രപതി രാം നാഥ്‌ കോവിന്ദാണ്‌ ട്വിറ്റ റിലൂടെ സമയമടക്കമുള്ള കാര്യങ്ങള്‍ അറിയിച്ചത്‌.
സര്‍ക്ക ാര്‍ രൂപീകരിക്കാനുള്ള അവകാശം നരേന്ദ്ര മോദി ശനിയാഴ്‌ച രാഷ്ട്രപതി യെ കണ്ട്‌ അവകാശപ്പെട്ടിരുന്നു.

സത്യപ്രതിജ്ഞാ ചടങ്ങില്‍ വിവി ധ ലോക നേതാക്കളടക്കമുള്ളവര്‍ പങ്കെടുത്തേക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. 201 4ലെ മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സാര്‍ക്ക്‌ രാജ്യങ്ങളുടെ തലവന്മ ാര്‍ അതിഥികളായെത്തിയിരുന്നു. നിരവധി ലോക നേതാക്കളെ ഉള്‍പ്പെടുു ത്തി കഴിഞ്ഞ തവണത്തേതിനേനക്കാള്‍ വിപുലമായ രീതിയില്‍ ചടങ്ങുകള്‍ നടത്താനാണ്‌ ഇത്തവ ണത്തെ നീക്കം.

പതിനാറാം ലോക്‌സഭ പിരിച്ചുവിട്ടതിന്‌ ശേഷം രാഷ്ട്രപതി മോദിയെ നിയുക്ത പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചിരുു ന്നു. തുടര്‍ന്ന്‌ കാബിനറ്റ്‌ മന്ത്രിമാരുടെ പേരുവിവരങ്ങള്‍ സമര്‍ പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.

അമിത്‌ഷാ മന്ത്രിസഭയ ില്‍ രണ്ടാമനാകുമെന്നാണ്‌ അഭ്യൂഹം. എന്നാല്‍ അദ്ദേഹം ബിജെപി അദ്ധ്യക്ഷനായിി തന്നെ തുടരുമെന്ന സൂചനയുമുണ്ട്‌. അമിത്‌ഷാ മന്ത്രിസഭയുടെ ഭാഗമാകില്ലെങ്കില്‍ രാജ്‌നാഥ്‌ സിംഗ്‌ തന്നെയാകും രണ്ടാം എന്‍ .ഡി.എയിലെ ആഭ്യന്തര മന്ത്രി.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക