Image

കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമയ്‌ക്കല്‍ കേസ്‌; പൊലീസ്‌മര്‍ദ്ദനത്തിന്‌ ഇരയായ ആദിത്യന്റെന്റ മൊഴിപുറത്ത്‌

Published on 26 May, 2019
കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമയ്‌ക്കല്‍ കേസ്‌; പൊലീസ്‌മര്‍ദ്ദനത്തിന്‌ ഇരയായ ആദിത്യന്റെന്റ മൊഴിപുറത്ത്‌


കര്‍ദിനാള്‍ മ ാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസില്‍ അറസ്റ്റിലായ ആദിത്യന്റെ മൊഴ ി പുറത്ത്‌. പൊലീസ്‌ പീഡിപ്പിച്ച്‌ കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്ന്‌ വൈദികരുള്‍പ്പെടെ പറഞ്ഞതില്‍ സത്യമുണ്ടെന്ന്‌ വ്യക്തമാക്കുന്നതാണ്‌ ആദ്യത്യന്റെ മൊഴി.

പൊലീസ്‌ വാഹനത്തില്‍ വച്ച്‌ തന്നെ ഡിവൈഎസ്‌പി തന്റെ വലത്‌ കവിളത്ത്‌ ശശ ക്തിയായി അടിച്ചതായി ആദ്യത്യന്റെ മൊഴിയില്‍ പറയുന്നു. മുന്‍ സ ീറ്റില്‍ ഇരുന്നിട്ട്‌ പിറകില്‍ ഇരുന്ന എന്റെ കവിളത്ത്‌ അടിക്കുകയായിരുന്നു. കരണത്തും നെഞ്ചത്തും ശക്തമായി അടിച്ചുവെന്നാണ്‌ മൊഴിയിലുള്ളത്‌.

`ആലുവ ഡിവൈഎസ്‌പിയുടെ ഓഫീസില്‍ നിന്നും ഒരു ഒപ്പി ടാനുണ്ടെന്ന്‌ പറഞ്ഞാണ്‌ തന്നെ വിളിപ്പിച്ചതെന്ന്‌ മൊഴിയില്‍ വ്യക്താമക്കുന്നു. പരീക്ഷയ്‌ക്ക്‌ പോകുകയാണെന്ന്‌ പറഞ്ഞായിരുന്നു താന്‍ വീട്ടില്‍ നിന്ന്‌ ഇറങ്ങ ിയത്‌. ഡിവൈഎസ്‌പിയുടെ മുറിയില്‍ ഇരുന്നപ്പോള്‍ ഫോണ്‍ റിങ്ങ്‌ ചെയ്‌തെങ്കി ലും എടുക്കാന്‍ വിട്ടില്ല.

പിന്നീട്‌ എന്നോട്‌ വസ്‌ത്രം അഴിക്കാാ ന്‍ ആവശ്യപ്പെട്ടു. എന്റെ ഷര്‍ട്ടും പാന്റ്‌സും ഡി.വൈ.എസ്‌.പപ ി ഊരിച്ചു. ഭിത്തിയോട്‌ കാല്‍നീട്ടിവച്ച്‌ ഇരിക്കാന്‍ എന്നോട്‌ ആവശ്യപ്പെട്ടു. ഞാന്‍ അങ്ങനെ ഇരുന്നു.

താന്‍ പറയാതെ വേറെ ആരെയും അവിടേക്ക്‌ കട ത്തിവിടരുതെന്ന്‌ ഡി.വൈ.എസ്‌.പി പോലീസുകാരോട്‌ പറഞ്ഞു. രേഖ കിട്ടിയതത ്‌ എങ്ങനെയാണെന്ന്‌ ചോദിച്ചു. അത്‌ ഞാന്‍ എല്ലാ ദിവസവും പറഞ്ഞിരുന്ന ു. ഇത്‌ ഞാന്‍ ആലഞ്ചേരി പിതാവിനെ നാണം കെടുത്താന്‍ ചെയ്‌തതല്ലേ എന്നു ചോദിച്ചു.

നാണം കെടുത്താന്‍ ആണെങ്കില്‍ ഇങ്ങനെ ചെയ്യേണ്ട കാര്യമില്ലല്ലോ എതെങ്കിലും മീഡിയയില്‍ കൊടുത്താല്‍ പോരെ, പോള്‍ തേലക്കാട്ടിന്‌ ഇമെയില്‍ അയക്കേണ്ട കാര്യമില്ലല്ലോ എന്നു ഞാന്‍ തിരിച്ചു ഡി.വൈ.എസ്‌.പിയോട്‌ ചോദിച്ചുു .


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക