Image

ഔട്ട് സ്റ്റാന്റിങ് മലയാളം സ്റ്റുഡന്റ് അവാര്‍ഡ് ശ്രീറാം ഗോപാലിന്

Published on 26 May, 2019
ഔട്ട് സ്റ്റാന്റിങ് മലയാളം സ്റ്റുഡന്റ് അവാര്‍ഡ് ശ്രീറാം ഗോപാലിന്
ഓസ്റ്റിന്‍: ദി യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് അറ്റ് ഓസ്റ്റിന്‍ , ഏഷ്യന്‍ സ്റ്റഡീസ് വിഭാഗത്തില്‍ ഏറ്റവും മികച്ച മലയാളം സ്റ്റുഡന്റിനുള്ള അവാര്‍ഡ് ശ്രീറാം ഗോപാല്‍ ഹരിഹരന് ലഭിച്ചു. കഴിഞ്ഞ രണ്ടു സെമസ്റ്ററിലെ ഗ്രേഡിന്റെ അടിസ്ഥാനത്തിലും, മലയാളഭാഷ പഠനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തിട്ടുള്ള വിദ്യാര്‍ഥിയാണ് ശ്രീറാം.

 ചരിത്രവും ഫിക്ഷനുകളും ഏറ്റവും ഇഷ്ടപ്പെടുന്ന ശ്രീറാമിന്റെ ഐച്ഛിക വിഷയം കംപ്യൂട്ടര്‍ സയന്‍സ് ആണ്. മലയാളം Minor Subject ആയി ബിരുദ പഠനത്തില്‍ ചേര്‍ക്കാന്‍ താല്‍പര്യപ്പെടുന്ന ശ്രീറാം  Malayalam Students' Hand-written Journal ല്‍ ജനപ്രിയമായ  ഹോളിവുഡ് ടെലിവിഷന്‍ പരമ്പര "Game of Thrones" നെ കുറിച്ച് ഒരു ലേഖനം എഴുതി. ഈ പരമ്പരയെ കുറിച്ച് ശ്രീറാം കുറിച്ചത് ഇങ്ങനെ"ഇത് ഒരു മഹാഭാരതം പോലെയുള്ള കഥയാണ്. ഒരുപാട് യുദ്ധവും, സമ്പത്തും, പ്രേമവും അതിന്റെ കഥയില്‍ ഉണ്ട്. 1991 പുറത്തിറങ്ങിയ പ്രസ്തുത പുസ്തകം ഇപ്പോള്‍ ടെലിവിഷന്‍ പാരമ്പരയായപ്പോള്‍ മാത്രമേ എല്ലാവരും ശ്രദ്ധിച്ചുള്ളു".

ഇതിനുപുറമെ UT Austin Students Registration കൂടുതല്‍ സുഗമമാക്കാന്‍ അദ്ദേഹം കണ്ടുപിടിച്ച അുു ന് വളരെയേറെ അനുമോദനങ്ങള്‍ നേടിയിട്ടുണ്ട്. Daily Texan ന്യൂസ് പേപ്പര്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിക്കുകയുണ്ടായി. ഹൂസ്റ്റണില്‍ സ്ഥിരതാമസമാണ്  ശ്രീറാമിന്റെ കുടുംബം; അച്ഛന്‍ തൃശൂര്‍ നിന്നും അമ്മ ആലുവയില്‍ നിന്നും.


ഔട്ട് സ്റ്റാന്റിങ് മലയാളം സ്റ്റുഡന്റ് അവാര്‍ഡ് ശ്രീറാം ഗോപാലിന്ഔട്ട് സ്റ്റാന്റിങ് മലയാളം സ്റ്റുഡന്റ് അവാര്‍ഡ് ശ്രീറാം ഗോപാലിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക