Image

നരേന്ദ്രമോദിക്ക് രണ്ടാം ഊഴം (ബി ജോണ്‍ കുന്തറ)

Published on 26 May, 2019
നരേന്ദ്രമോദിക്ക്  രണ്ടാം ഊഴം (ബി ജോണ്‍ കുന്തറ)
നിരവധി കേരളാ (മലയാളി) രാഷ്ട്രീയ നിരൂപകരെയും തിരഞ്ഞെടുപ്പ് പ്രവചന പണ്ഡിതരേയും നിരാശപ്പെടുത്തിക്കൊണ്ട് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി. കൂടുതല്‍ ഭൂരിപക്ഷത്തില്‍ വീണ്ടും രാജ്യഭരണം എറ്റെടുക്കുന്നു .

ഈ എളിയ നിരീക്ഷകന്‍ നടത്തിയ പ്രവചനം 280 സീറ്റുകള്‍ ബി.ജെ.പിക്ക് കിട്ടുമെന്നായിരുന്നു എന്നാല്‍ അതും പാളിപ്പോയി.. ഇവിടെ വിജയികളാര് പരാചിതര്‍ ആരെല്ലാം?

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തെക്കേ ഇന്ത്യയില്‍ കേരളമെന്ന ആശുപത്രിയില്‍ തീവ്രശ്രദ്ധാ മുറിയില്‍ ഒരു തലച്ചോര്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വേണമോ എന്ന പരിശോധനയില്‍ കഴിയുന്നു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, ഇനിഅങ്ങോട്ട് ചികിത്സകള്‍ നടത്തിയിട്ട് എന്തെങ്കിലും കാര്യമുണ്ടോ എന്ന അവസ്ഥയില്‍ എത്തിയിരിക്കുന്നു. തെക്കേ ഇന്ത്യ പൊതുവെ ഇനിയത്തെ കേന്ദ്ര ഭരണത്തില്‍ ഏതുവിധത്തില്‍ എന്തെങ്കിലും പ്രാധാന്യത കിട്ടുമോ എന്ന ചോദ്യത്തിനു മുന്നില്‍?

ഒരു സീറ്റില്‍ പോലും ബി ജെ പിയെ വിജയിപ്പിക്കാത്ത സാഹചര്യത്തില്‍ പിന്നെ, രാജ്യസഭ എന്ന ചിറകിനടിയില്‍ ധാനം കിട്ടിയ കസേരകളിലിരിക്കുന്ന ചിലരുണ്ടല്ലോ അവര്‍ക്ക് എന്തെങ്കിലും എച്ചില്‍ കിട്ടും എന്നാശിക്കാം?

കോഗ്രസ്സിന്‍റ്റെ പരിതാപകരമായ അവസ്ഥ ചൂണ്ടിക്കാട്ടാതെ നിവര്‍ത്തിയില്ല. രാഹുല്‍ ഗാന്ധി എന്ന നേതാവ്, ജന്മനാട്ടില്‍ രക്ഷയില്ല എന്നു കണ്ട്  തലയില്‍ മുണ്ടിട്ടു സ്വന്ധം നാട്ടില്‍ നിന്നും ഒളിച്ചോഡി ഏതാനും മലയാളം വാക്കുകള്‍ പഠിച്ചു വിക്കി വിക്കി സംസാരിച്ചു കഷ്ട്ടി ലോകസഭയുടെ വരാന്തയില്‍ ഇരിക്കുന്നതിന് ഒരു കൊരണ്ടി കിട്ടിയിട്ടുണ്ട്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന് എന്തെങ്കിലും ഗതികിട്ടണമെങ്കില്‍ അവര്‍ ഗാന്ധി നെഹ്‌റു എന്ന പാവാടക്കടിയില്‍ നിന്നും പുറത്തുവരണം. എന്നിട്ട് ഭരണ കക്ഷിക്ക് കോലുവയ്ക്കുക അതാണ് പ്രതിപക്ഷത്തിന്‍റ്റെ ചുമതല എന്ന  ചിന്ത ഇല്ലാത്ത വിവരമുള്ള നേതാക്കളെ പാര്‍ട്ടി ആധിപത്യം ഏല്‍പ്പിക്കുക.

വരുന്ന വ്യാഴാഴ്ച നരേന്ദ്രമോദി രണ്ടാം ഭരണം തുടങ്ങും എന്നതാണ് സൂചന. ഒരു വ്യക്തമായ ഭൂരിപക്ഷം ഉള്ളതുതന്നെ രാജ്യത്തിന്‍റ്റെ ഭാഗ്യം. കുതികാല്‍ വെട്ടല്‍ നടത്തിയും  ഭീഷണികള്‍ മുഴക്കിയും  ആര്‍ക്കും ഭരണ സ്തംഭനങ്ങള്‍ സൃഷ്ടിക്കുന്നതിന് അവസരം കിട്ടുകില്ലല്ലോ.

നരേദ്ര മോദിയെ വിജയിപ്പിച്ചത് അദ്ദേഹം സാധാരണ ജനതക്ക് ആവശ്യമായ ദൈനന്ദിന ജീവിതം സുഗമമാക്കുന്നതിന് നിരവധി പദ്ധതിള്‍  ആവിഷ്ക്കരിച്ചു എന്നതാണ്. എല്ലാവീടുകളിലും കക്കൂസ്, പാചക ഇന്ധനം ഇതെല്ലാമാണ് പാവപ്പെട്ടവനെ വോട്ടിംഗ് ബൂത്തിലേക്ക് നയിച്ചത്. അല്ലാതെ വിവരം കെട്ടവര്‍ പറയുന്ന ഹിന്ദു തീവ്രവാദമല്ല.

ഇന്ത്യയില്‍ ഒരു ഉറച്ച ശക്തമായ ജനാധിപത്യമുണ്ടെന്നത് നാം വീണ്ടും ലോകത്തിന് കാട്ടിക്കൊടുത്തിരിക്കുന്നു. ഒരു ശക്തമായ പ്രതിപക്ഷമില്ല എന്നത് വലിയൊരു സംഗതിതന്നെ. ഇവിടെ ക്രിയാന്മഗമായ വിമര്ശ നങ്ങള്‍ക്കാണ് സ്ഥാനം നല്‍കേണ്ടത് അല്ലാതെ അനര്ത്ഥവഭാഷണങ്ങളില്‍ കൂടിയാവരുത്.

Join WhatsApp News
Tom abraham 2019-05-26 10:35:57
" congress under Gandhi- Nehru pavada " is not a creative Statement. Congress needs a new Election symbol of COW the goddess if Lotus can be BJP s. Let all parties mix religion with politics. Even Taj Mahal we thought was BUILT BY shahjahan. Now, a cabinet minister brings new history. Taj Mahalaya Temple of Shiva. Is there any Shivalingam made in marble that he found there ?  Divisive politics, fights will start now you Thara editor
Boby Varghese 2019-05-26 15:44:58
I would see economic growth for India under Modi. Before Modi finishes his new five year term, we will see India as the third largest economy, behind the USA and China. We could get in front of Japan, Germany and the UK. India is projected to grow @7.5% while China's growth could slow down to less than 7%. A rising tide will not lift all the boats but will definitely better than other choices. Poverty is not eradicated but gradually going down.

Some perpetual losers will see Modi victory only because of Hindu fanaticism. They are the same people who see Trump's victory  because only of Russian collusion. They are intellectually constipated.

Truth 2019-05-26 19:25:49

This might be Trump's worst cover-up!

benoy 2019-05-29 13:05:08

Another well-written, precise article by Mr. Kunthara. I, absolutely agree with the author’s view of the precarious situation the Congress party is in now. Like he said, the only way Congress can function as an opposition is by electing a strong leader from outside the Nehru-Gandhi-Vadhera family. As a nation, India needs a strong opposition party. Right now, the only option for that role goes to Congress party. I wish and hope that it will fulfill its duties to the state of India.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക