Image

മൂന്നാറിൽ റിസോർട്ടുകൾക്ക് ചട്ടം ലംഘിച്ച് വൈദ്യുതി കണക്ഷന്‍; എതിർപ്പുമായി വി എസ്

Published on 26 May, 2019
മൂന്നാറിൽ റിസോർട്ടുകൾക്ക് ചട്ടം ലംഘിച്ച് വൈദ്യുതി കണക്ഷന്‍; എതിർപ്പുമായി വി എസ്

തിരുവനന്തപുരം: ഹോട്ടലുകള്‍ക്കും റിസോട്ടുകള്‍ക്കും എന്‍ഒസി പോലും ആവശ്യപ്പെടാതെ വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ ഇറക്കിയ ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ വൈദ്യുതി വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കി. കെഡിഎച്ച് വില്ലേജ്, ബൈസണ്‍വാലി, ചിന്നക്കനാല്‍, ശാന്തന്‍പാറ, വെള്ളത്തൂവല്‍, ആനവിരട്ടി, പള്ളിവാസല്‍ തുടങ്ങിയ വില്ലേജുകളിലെ റിസോര്‍ട്ടുകള്‍ക്കും ഹോട്ടലുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കുമാണ് കണക്ഷന്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. 

മൂന്നാര്‍ ദൗത്യകാലത്ത് കയ്യേറ്റ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത നടപടികള്‍ ശരിയാണെന്ന് കോടതികള്‍ അംഗീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിന്‍റെ കാലത്ത് തിരിച്ചുപിടിച്ച കയ്യേറ്റങ്ങളും പൊളിച്ചു കളഞ്ഞ നിര്‍മ്മാണങ്ങളുമായി ബന്ധപ്പെട്ട് വിവിധ കോടതികളില്‍ നടക്കുന്ന കേസുകളെപ്പോലും ഈ തീരുമാനം പ്രതികൂലമായി ബാധിക്കാനിടയുണ്ട്. ഇത് ഇടതുപക്ഷ നിലപാടിനോട് യോജിക്കുന്നതല്ലെന്നും വിഎസ് കത്തില്‍ ചൂണ്ടിക്കാട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക